തിരുവനന്തപുരം : മലയാളികളെ ഏപ്രിൽ ഫൂളാക്കി ധനമന്ത്രി കെ. എൻ. ബാലഗോപാൽ. സംസ്ഥാനത്തിൻ്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് മേനി നടിച്ച് ഇന്ന് ധനമന്ത്രി നടത്തിയ പത്ര സമ്മേളനം നുണകൾ കൊണ്ട് കെട്ടിപ്പൊക്കിയ കൊട്ടാരം ആയിരുന്നു . അത്രയ്ക്ക് അവാസ്തവമാണ് ബാലഗോപാൽ അവതരിപ്പിച്ചത്. ഈ മന്ത്രിസഭയിലെ പെരും നുണയൻ പട്ടം ഇന്നത്തെ പത്ര സമ്മേളനത്തോടെ ബാലഗോപാലിന് സ്വന്തം.
ധനമന്ത്രി ബാലഗോപാൽ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞ നുണകൾ
- സംസ്ഥാനത്തിൻ്റെ ആകെ പദ്ധതി ചെലവ് 106.46 ശതമാനം ആണ്
വാസ്‌തവം : 2025- 26 ലെ ആകെ പദ്ധതി തുക 42653.71 കോടി . ചെലവഴിച്ചത് 54.85 % ( ആധികാരിക രേഖ : പ്ലാനിംഗ് ബോർഡിൻ്റെ പ്ലാൻ സ്പേസ്)
- തദ്ദേശ സ്ഥാപനങ്ങളുടെ ചെലവ് 78.12 ശതമാനം പിന്നിട്ടുണ്ട്. 2000 കോടിയുടെ ചെലവുകൾ കൂടി തെരഞ്ഞെടുപ്പ് പരിശോധന സമിതി അംഗീകരിച്ചാൽ ചെലവ് 98 ശതമാനമായി ഉയരും
വാസ്‌തവം : 9215 കോടിയാണ് തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വകയിരുത്തൽ. ചെലവ് വെറും 53.29 ശതമാനം മാത്രം
- സംസ്ഥാന പദ്ധതി ചെലവ് 24, 723 കോടിയാണ്
വാസ്‌തവം : 23285 കോടിയാണ് സംസ്ഥാന പദ്ധതി വകയിരുത്തൽ. ചെലവായത് 61.25 ശതമാനം മാത്രം
- തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ചെലവ് 7199 കോടി
വാസ്തവം : 9215 കോടിയാണ് തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം. ചെലവ് 53.29 ശതമാനവും. അതായത് ചെലവാക്കിയത് 4910 കോടി മാത്രം
- സാമൂഹ്യ സുരക്ഷ പെൻഷന് കഴിഞ്ഞ വർഷം മാത്രം നൽകിയത് 13684 കോടി രൂപയാണ്
വാസ്‌തവം : പെൻഷൻ നൽകുന്നത് പെൻഷൻ കമ്പനിയാണ്. പെൻഷൻ നൽകിയത് വഴി പെൻഷൻ കമ്പനിക്ക് സർക്കാർ 15000 കോടി നൽകാനുണ്ട്
- ജീവനക്കാർക്കും പെൻഷൻകാർക്കും 2025 വരെയുള്ള ക്ഷാമബത്തയും ക്ഷാമ ആശ്വാസവും മാർച്ച് മാസത്തെ ശമ്പളത്തോടൊപ്പം അനുവദിച്ചിരിക്കുകയാണ്.
വാസ്തവം: ജീവനക്കാർക്ക് പ്രഖ്യാപിച്ച ക്ഷാമബത്തയുടെ 286 മാസത്തെ കുടിശിക നൽകാനുണ്ട്. പെൻഷൻകാർക്ക് 292 മാസത്തെ കുടിശികയും നൽകാനുണ്ട്. രണ്ട് പേർക്കും കൂടി കുടിശിക കൊടുക്കാൻ മാത്രം 50000 കോടി രൂപ വേണം.
- ട്രഷറിയിൽ 4000 കോടി നീക്കിയിരുപ്പുണ്ട്.
വാസ്‌തവം : 2025 ആഗസ്‌ത് 19 മുതൽ 10 ലക്ഷം രൂപക്ക് ട്രഷറി നിയന്ത്രണമുണ്ട്. കൂടാതെ കഴിഞ്ഞ രണ്ട് മാസമായി ഗൂഗിൾ ഷീറ്റിൽ ട്രഷറികൾ സമർപ്പിക്കുന്ന ബില്ല് എന്ന് കൊടുക്കണമെന്ന് തീരുമാനിക്കുന്നത് ട്രഷറി ഡയറക്ടർ ആണ്. ഖജനാവിൽ പൂച്ച പെറ്റ് കിടക്കുന്നു എന്നതിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണിത്. 2 ലക്ഷം കോടി രൂപ സർക്കാർ വിവിധ വിഭാഗങ്ങൾക്ക് കുടിശിക നൽകാനുണ്ട്.
ഇങ്ങനെ നുണകൾ കൊണ്ട് കെട്ടിപൊക്കിയ പത്ര സമ്മേളനം ആയിരുന്നു ബാലഗോപാലിൻ്റേത്.
കേരളം കണ്ട ഏറ്റവും മോശം ധനമന്ത്രി എന്ന ഖ്യാതിയുമായിട്ടാണ് ബാലഗോപാൽ പടിയിറങ്ങുന്നത്.
![]()
