Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » 286 മാസത്തെ ഡി.എ/ ഡി ആർ കുടിശികയിൽ തുടർ നടപടി ഇല്ല ! ഫയൽ ക്ലോസ് ചെയ്ത് ബാലഗോപാൽ

286 മാസത്തെ ഡി.എ/ ഡി ആർ കുടിശികയിൽ തുടർ നടപടി ഇല്ല ! ഫയൽ ക്ലോസ് ചെയ്ത് ബാലഗോപാൽ

kerala leader By kerala leader March 14, 2026 1 Min Read
Share

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ലഭിക്കേണ്ട 286 മാസത്തെ ക്ഷാമബത്ത (DA), ക്ഷാമആശ്വാസം (DR) കുടിശിക വിതരണം സംബന്ധിച്ച നടപടികൾ അനിശ്ചിതത്വത്തിലാക്കി ധനവകുപ്പ് ഫയൽ ക്ലോസ് ചെയ്തു. എട്ട് ഗഡുക്കളായി കുടിശിക നൽകുമെന്ന പ്രഖ്യാപനം നിലനിൽക്കെയാണ്, വിതരണ തീയതിയോ രീതിയോ വ്യക്തമാക്കുന്ന ഉത്തരവ് ഇറക്കാതെ ഫയൽ അവസാനിപ്പിച്ചിരിക്കുന്നത്.

Contents
​രേഖകൾ പുറത്ത്; ഫയൽ ‘ക്ലോസ്ഡ്’​ധനമന്ത്രിയുടെ ഇടപെടലെന്ന് സൂചന

​രേഖകൾ പുറത്ത്; ഫയൽ ‘ക്ലോസ്ഡ്’

​ധനവകുപ്പിലെ പി.ആർ.യു (PRU) വിഭാഗത്തിലുള്ള PRU-2/26/2026-FIN എന്ന ഫയലാണ് മാർച്ച് 11-ന് ക്ലോസ് ചെയ്തിരിക്കുന്നത്. “G.O. Issued” (ഗവൺമെന്റ് ഉത്തരവ് പുറപ്പെടുവിച്ചു) എന്ന കാരണമാണ് ഫയൽ അവസാനിപ്പിക്കാൻ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, വിതരണം സംബന്ധിച്ച കൃത്യമായ മാർഗനിർദ്ദേശങ്ങൾ അടങ്ങിയ വിശദമായ ഉത്തരവ് ഇതുവരെ പുറത്തിറങ്ങിയിട്ടില്ല.

​ധനമന്ത്രിയുടെ ഇടപെടലെന്ന് സൂചന

​2021 മുതലുള്ള കുടിശിക എട്ട് ഗഡുക്കളായി നൽകുമെന്ന് നേരത്തെ ഉത്തരവിറങ്ങിയിരുന്നു. ഇതിന്റെ തുടർനടപടികൾ എങ്ങനെ വേണമെന്ന വിശദമായ ഉത്തരവ് പിന്നീട് വരുമെന്നായിരുന്നു സർക്കാർ അറിയിച്ചിരുന്നത്. എന്നാൽ, നിലവിലെ സാമ്പത്തിക സാഹചര്യം കണക്കിലെടുത്ത് വിതരണം സംബന്ധിച്ച പ്രത്യേക ഉത്തരവ് ഇപ്പോൾ പുറപ്പെടുവിക്കേണ്ടതില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ കർശന നിർദ്ദേശം നൽകിയതോടെയാണ് ഫയൽ നടപടികൾ ധൃതിപിടിച്ച് അവസാനിപ്പിച്ചത്.

Loading

TAGGED: DA Arrears, DA News Malayalam, Kerala Finance Department, Kerala Government News, Kerala leader, KN Balagopal, Pensioners News Kerala, Salary News, കെ.എൻ ബാലഗോപാൽ, ക്ഷാമ ആശ്വാസം, ക്ഷാമബത്ത
kerala leader March 14, 2026 March 14, 2026
Share This Article
Facebook Twitter Copy Link Print
Previous Article പാലക്കാട് GST എൻഫോഴ്‌സ്‌മെന്റിൽ ‘സർജിക്കൽ സ്ട്രൈക്ക്’: കൈക്കൂലി കേസിന് പിന്നാലെ 15 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി
Next Article ​വൈദ്യുതിയും ഭക്ഷണവുമില്ല; ക്യൂബയിൽ ജനങ്ങൾ ആയുധമെടുക്കുന്നു! കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫീസ് തകർത്തു; രാജ്യം കത്തുന്നു

Recent Posts

  • ഇത് വടക്കൻ പറവൂർ സതീശൻ്റെ കോട്ട; എതിരാളികൾ ചാരമാകുന്ന ‘ഭൂരിപക്ഷ’ ചരിത്രം! ഇത്തവണയും ലക്ഷ്യം റെക്കോർഡ് ജയം
  • അരങ്ങൊഴിഞ്ഞ് അങ്കത്തട്ടിലേക്ക്; പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയായി രമേഷ് പിഷാരടി
  • പുതുക്കാട് ‘കൈ’പ്പിടിയിലാക്കാൻ ബാബുരാജ്; ചെങ്കോട്ട പിളർക്കാൻ കോൺഗ്രസിന്റെ കരുനീക്കം
  • വട്ടിയൂർക്കാവ് തിരിച്ചു പിടിക്കാൻ കെ. മുരളീധരൻ! തലസ്ഥാനത്ത്ഇനി പ്രഖ്യാപിക്കാനുള്ളത് 9 സ്ഥാനാർത്ഥികളെ
  • വന്നു 55 അംഗ സ്ഥാനാർത്ഥി പട്ടിക ; കളത്തിലിറങ്ങി കോൺഗ്രസ്
  • സഖാവ് വിജയൻ ജയിക്കട്ടെ! ഇത് എൻ്റെ വ്യക്തിപരമായ അഭിപ്രായമെന്ന് കമൽ ഹാസൻ

You Might Also Like

ഇത് വടക്കൻ പറവൂർ സതീശൻ്റെ കോട്ട; എതിരാളികൾ ചാരമാകുന്ന ‘ഭൂരിപക്ഷ’ ചരിത്രം! ഇത്തവണയും ലക്ഷ്യം റെക്കോർഡ് ജയം

Kerala Politics News

അരങ്ങൊഴിഞ്ഞ് അങ്കത്തട്ടിലേക്ക്; പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയായി രമേഷ് പിഷാരടി

Kerala Politics News

പുതുക്കാട് ‘കൈ’പ്പിടിയിലാക്കാൻ ബാബുരാജ്; ചെങ്കോട്ട പിളർക്കാൻ കോൺഗ്രസിന്റെ കരുനീക്കം

Kerala Politics News

വട്ടിയൂർക്കാവ് തിരിച്ചു പിടിക്കാൻ കെ. മുരളീധരൻ! തലസ്ഥാനത്ത്ഇനി പ്രഖ്യാപിക്കാനുള്ളത് 9 സ്ഥാനാർത്ഥികളെ

Kerala Politics News
Welcome Back!

Sign in to your account

Lost your password?