Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » കേരള ബാങ്ക് : 7മാസമായിട്ടുംഅഡ്വൈസ് മെമ്മോ കിട്ടിയ 409 പേർക്ക് നിയമനമില്ല! സഖാക്കൾക്ക് വേണ്ടി ഉദ്യോഗാർത്ഥികളെ വട്ടം കറക്കി വാസവൻ ; “നടത്തി തരാം” ജഗതി ഡയലോഗുമായി വാസവൻ

കേരള ബാങ്ക് : 7മാസമായിട്ടുംഅഡ്വൈസ് മെമ്മോ കിട്ടിയ 409 പേർക്ക് നിയമനമില്ല! സഖാക്കൾക്ക് വേണ്ടി ഉദ്യോഗാർത്ഥികളെ വട്ടം കറക്കി വാസവൻ ; “നടത്തി തരാം” ജഗതി ഡയലോഗുമായി വാസവൻ

kerala leader By kerala leader March 4, 2026 2 Min Read
Share

തിരുവനന്തപുരം: കേരള ബാങ്കിലെ ക്ലർക്ക്/കാഷ്യർ തസ്തികയിലേക്ക് പിഎസ്‌സി വഴി നിയമന ശുപാർശ ലഭിച്ച 409 ഉദ്യോഗാർത്ഥികൾ ഏഴുമാസമായി തെരുവിൽ. അർഹതപ്പെട്ട ജോലിക്ക് വേണ്ടി വകുപ്പ് മന്ത്രി വി.എൻ. വാസവൻ്റെ പടിക്കൽ മുട്ടാത്ത ഉദ്യോഗാർത്ഥികൾ ഇന്നില്ല. എന്നാൽ “നടത്തിത്തരാം” എന്ന സ്ഥിരം പല്ലവിക്കപ്പുറം നിയമന ഉത്തരവ് മാത്രം ഇപ്പോഴും കിട്ടാക്കനിയായി തുടരുകയാണ്.

Contents
​പിന്നിൽ ‘സഖാക്കളെ’ സംരക്ഷിക്കാനുള്ള നീക്കം?​നിയമന പ്രക്രിയയുടെ നാൾവഴി“നടത്തിത്തരാം” എന്ന ജഗതി സ്റ്റൈൽ മറുപടി

​പിന്നിൽ ‘സഖാക്കളെ’ സംരക്ഷിക്കാനുള്ള നീക്കം?

​ബാങ്കിൽ നിലവിൽ താൽക്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന പാർട്ടി അനുഭാവികളെ സംരക്ഷിക്കാനാണ് മന്ത്രി ഈ ഒളിച്ചുകളി നടത്തുന്നതെന്നാണ് പ്രധാന ആക്ഷേപം. പിഎസ്‌സി വഴി നിയമനം നടന്നാൽ നിലവിലുള്ള താൽക്കാലിക ജീവനക്കാർക്ക് പടിയിറങ്ങേണ്ടി വരും. ഇത് ഒഴിവാക്കാനായി നിയമന ഉത്തരവ് ബോധപൂർവം വൈകിപ്പിക്കുകയാണെന്ന് ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നു.

​ഈ ഫെബ്രുവരിയിൽ താൽക്കാലികക്കാർക്ക് ആറുമാസം കൂടി ജോലി നീട്ടി നൽകിക്കൊണ്ട് സർക്കാർ ഉത്തരവിറക്കി. “അഡ്വൈസ് ലഭിച്ചവർക്ക് നിയമനം ലഭിക്കുന്നത് വരെ” എന്ന നിബന്ധനയോടെയാണ് ഈ കാലാവധി നീട്ടൽ. നിയമനം നൽകേണ്ട മന്ത്രി തന്നെ അത് വൈകിപ്പിക്കുകയും, പകരം താൽക്കാലികക്കാരുടെ കാലാവധി നീട്ടുകയും ചെയ്യുന്നത് ഉദ്യോഗാർത്ഥികളോടുള്ള വെല്ലുവിളിയാണെന്ന് ആക്ഷേപമുയരുന്നുണ്ട്.

​നിയമന പ്രക്രിയയുടെ നാൾവഴി

​2024 ഏപ്രിലിൽ വിജ്ഞാപനം വന്നത് മുതൽ ഇന്നുവരെയുള്ള ഉദ്യോഗാർത്ഥികളുടെ കാത്തിരിപ്പ് ഇങ്ങനെ:

തീയതി/മാസംനടപടിക്രമം
ഏപ്രിൽ 2024കേരള ബാങ്ക് ക്ലർക്ക്/കാഷ്യർ തസ്തികയിലേക്ക് പിഎസ്‌സി അപേക്ഷ ക്ഷണിച്ചു.
ഒക്ടോബർ 2024ഒബ്ജക്റ്റീവ് ടൈപ്പ് പരീക്ഷ നടന്നു.
ജൂൺ 20251800 പേർ ഉൾപ്പെട്ട വിപുലമായ റാങ്ക് ലിസ്റ്റ് നിലവിൽ വന്നു.
30 ജൂലൈ 2025ആദ്യഘട്ടമായി 409 പേർക്ക് അഡ്വൈസ് മെമ്മോ (നിയമന ശുപാർശ) അയച്ചു.

“നടത്തിത്തരാം” എന്ന ജഗതി സ്റ്റൈൽ മറുപടി

​തങ്ങളുടെ ജീവിതം വഴിമുട്ടി നിൽക്കുമ്പോഴും അധികാരികളിൽ നിന്ന് ലഭിക്കുന്നത് പരിഹാസ്യമായ മറുപടികളാണെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു. ഒരു പഴയ സിനിമയിൽ ജഗതി ശ്രീകുമാർ അവതരിപ്പിച്ച കഥാപാത്രത്തിൻ്റെ ശൈലിയിൽ “എല്ലാം ശരിയാക്കാം, നടത്തിത്തരാം” എന്ന് മന്ത്രി വാഗ്ദാനം നൽകുന്നുണ്ടെങ്കിലും ഫലത്തിൽ ഒന്നുമുണ്ടാകുന്നില്ല.

​ഓഫീസുകൾ തോറും കയറിയിറങ്ങി ഉദ്യോഗാർത്ഥികൾ തളർന്നിരിക്കുകയാണ്. അർഹതപ്പെട്ട ജോലിക്ക് വേണ്ടി ഭരണസിരാകേന്ദ്രങ്ങളിൽ അലയേണ്ടി വരുന്ന യുവതലമുറയുടെ ഗതികേടിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

TAGGED: Clerk Cashier Job, Kerala Bank News, Kerala Bank Recruitment, Kerala Govt, Kerala leader, Minister VN Vasavan, PSC Advice Memo, PSC Candidates Protest, Temporary Employees Issue
kerala leader March 4, 2026 March 4, 2026
Share This Article
Facebook Twitter Copy Link Print
Previous Article വാട്ട്‌സ്ആപ്പ് പണിമുടക്കിയാൽ പിണറായി സർക്കാരിന്റെ ‘നന്ദി’ മുട്ടും! ഹൈക്കോടതിയിൽ വിചിത്ര വാദവുമായി എജി
Next Article അടുത്ത ‘വിസ്മയം’ ജി. സുധാകരനോ?

Recent Posts

  • ഫ്ളാറ്റ് വൈകിയതിന് വൻ തിരിച്ചടി: ബിൽഡർ ഉപഭോക്താക്കൾക്ക് 16.65% പലിശ നൽകണമെന്ന് കെ-റെറ (K-RERA) ഉത്തരവ്
  • നിർമ്മാണ സാമഗ്രികളുടെ കയറ്റുമതി വിലക്ക്: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്ക് കത്തയച്ച് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ
  • റബർ കർഷകരുടെ സബ്സിഡി വിതരണം തടസ്സപ്പെടാതിരിക്കാൻ പുതിയ സംവിധാനം
  • ക്ഷേമ പെൻഷൻ വാർഷിക മസ്റ്ററിംഗ് സെപ്റ്റംബർ 30 വരെ സമയം ; 21.68 ലക്ഷം പേർ പൂർത്തിയാക്കി
  • മലയോര ജനതയെ ചേർത്തുപിടിക്കുന്ന നായകൻ; ‘ലർക്ക്’ കാണാൻ മുഖ്യമന്ത്രി വി.ഡി സതീശൻ ഇന്ന് കൈരളി തീയറ്ററിലെത്തും
  • ഇന്ത്യയിലേക്ക് നെയ്മറും സംഘവും എത്തുന്നു: ഒക്ടോബറിൽ ബ്രസീൽ ദേശീയ ടീം കൊൽക്കത്തയിലെത്താൻ ധാരണ

You Might Also Like

ഫ്ളാറ്റ് വൈകിയതിന് വൻ തിരിച്ചടി: ബിൽഡർ ഉപഭോക്താക്കൾക്ക് 16.65% പലിശ നൽകണമെന്ന് കെ-റെറ (K-RERA) ഉത്തരവ്

Business News

നിർമ്മാണ സാമഗ്രികളുടെ കയറ്റുമതി വിലക്ക്: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്ക് കത്തയച്ച് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ

Kerala Politics News Politics Tamil Nadu

റബർ കർഷകരുടെ സബ്സിഡി വിതരണം തടസ്സപ്പെടാതിരിക്കാൻ പുതിയ സംവിധാനം

Kerala Politics News

ക്ഷേമ പെൻഷൻ വാർഷിക മസ്റ്ററിംഗ് സെപ്റ്റംബർ 30 വരെ സമയം ; 21.68 ലക്ഷം പേർ പൂർത്തിയാക്കി

Kerala Politics News
Welcome Back!

Sign in to your account

Lost your password?