Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ആലപ്പുഴ മോഹിച്ച ഐസക്കിനെ ഓടിച്ചു! തിരുവനന്തപുരത്ത് മൽസരിക്കാൻ ഒരുങ്ങി ഐസക്ക്

ആലപ്പുഴ മോഹിച്ച ഐസക്കിനെ ഓടിച്ചു! തിരുവനന്തപുരത്ത് മൽസരിക്കാൻ ഒരുങ്ങി ഐസക്ക്

kerala leader By kerala leader February 27, 2026 1 Min Read
Share

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ വീണ്ടും ചർച്ചയായി മുൻ ധനമന്ത്രി തോമസ് ഐസക്കിൻ്റെ മണ്ഡല മാറ്റം. ഐസക്ക് ലക്ഷ്യമിട്ടിരുന്ന ആലപ്പുഴ സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായതോടെ, അദ്ദേഹം തിരുവനന്തപുരത്ത് മത്സരിക്കാൻ നീക്കം നടത്തുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നിലവിലെ എം.എൽ.എയായ ചിത്തരഞ്ജന് വേണ്ടി മന്ത്രി മുഹമ്മദ് റിയാസ് ശക്തമായ നിലപാട് സ്വീകരിച്ചതോടെയാണ് ഐസക്കിന് ആലപ്പുഴയിൽ വഴിമുട്ടിയത്.

​ആലപ്പുഴയിലെ മോഹം പൊലിഞ്ഞു; റിയാസ് ഘടകം നിർണായകം

​ആലപ്പുഴയിൽ വീണ്ടും സജീവമാകാൻ ഐസക്ക് ശ്രമിച്ചിരുന്നെങ്കിലും പാർട്ടിയിലെ പുതിയ സമവാക്യങ്ങൾ അദ്ദേഹത്തിന് തിരിച്ചടിയായി. പി.പി. ചിത്തരഞ്ജൻ എം.എൽ.എയെ മാറ്റേണ്ടതില്ലെന്ന നിലപാടിൽ മന്ത്രി മുഹമ്മദ് റിയാസ് ഉറച്ചുനിന്നത് ഐസക്കിൻ്റെ സാധ്യതകൾക്ക് മങ്ങലേൽപ്പിച്ചു. ഇതോടെയാണ് മറ്റൊരു മണ്ഡലം തേടി ഐസക്ക് തിരുവനന്തപുരത്തേക്ക് കണ്ണ് വെക്കുന്നത്.

ശക്തനായ ഒരു സ്ഥാനാർത്ഥിയെ തിരയുന്ന സി.പി.എമ്മിന് തോമസ് ഐസക്കിൻ്റെ പേര് സ്വീകാര്യമാണ്. മുഖ്യമന്ത്രി പിണറായി വിജയൻ്റെ പൂർണ്ണ പിന്തുണയും ഐസക്കിനുണ്ടെന്നാണ് സൂചന.തോമസ് ഐസക്ക് തൻ്റെ വോട്ട് ആലപ്പുഴയിൽ നിന്നും തിരുവനന്തപുരത്തേക്ക് മാറ്റിക്കഴിഞ്ഞു.

​ഐസക്കിൻ്റെ വരവിനെ പാർട്ടി അനുകൂലിക്കുന്നുണ്ടെങ്കിലും അത്ര എളുപ്പമാകില്ല കാര്യങ്ങളെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

  • ​ഭരണവിരുദ്ധ വികാരം: സംസ്ഥാനത്ത് നിലനിൽക്കുന്ന അതിശക്തമായ ഭരണവിരുദ്ധ വികാരം തലസ്ഥാന നഗരിയിലും പ്രതിഫലിക്കാനിടയുണ്ട്.
  • ​മത്സര പ്രകടനം: ഇത്തരമൊരു സാഹചര്യത്തിൽ ജയിക്കുക എന്നത് പോകട്ടെ, ഒരു ശക്തമായ പോരാട്ടം കാഴ്ചവെക്കാൻ പോലും ഐസക്കിന് സാധിക്കുമോ എന്ന വിമർശനം പാർട്ടിക്കുള്ളിൽ തന്നെ ഉയരുന്നുണ്ട്.

Loading

TAGGED: Alappuzha CPM, Antony Raju, CPM News, Kerala leader, Kerala Politics, Pinarayi Vijayan, Thomas Isaac, ആലപ്പുഴ, തിരുവനന്തപുരം, തോമസ് ഐസക്ക്
kerala leader February 27, 2026 February 27, 2026
Share This Article
Facebook Twitter Copy Link Print
Previous Article തോൽവി ഉറപ്പിച്ച് ബേബി
Next Article ​കേരളം യുഡിഎഫിലേക്ക്; വടക്കും മധ്യത്തിലും തരംഗം; തെക്കൻ കേരളത്തിൽ എൽഡിഎഫിന് മുൻതൂക്കം, ലോക് പോൾ സർവ്വെ ഫലം

Recent Posts

  • ഇത് വടക്കൻ പറവൂർ സതീശൻ്റെ കോട്ട; എതിരാളികൾ ചാരമാകുന്ന ‘ഭൂരിപക്ഷ’ ചരിത്രം! ഇത്തവണയും ലക്ഷ്യം റെക്കോർഡ് ജയം
  • അരങ്ങൊഴിഞ്ഞ് അങ്കത്തട്ടിലേക്ക്; പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയായി രമേഷ് പിഷാരടി
  • പുതുക്കാട് ‘കൈ’പ്പിടിയിലാക്കാൻ ബാബുരാജ്; ചെങ്കോട്ട പിളർക്കാൻ കോൺഗ്രസിന്റെ കരുനീക്കം
  • വട്ടിയൂർക്കാവ് തിരിച്ചു പിടിക്കാൻ കെ. മുരളീധരൻ! തലസ്ഥാനത്ത്ഇനി പ്രഖ്യാപിക്കാനുള്ളത് 9 സ്ഥാനാർത്ഥികളെ
  • വന്നു 55 അംഗ സ്ഥാനാർത്ഥി പട്ടിക ; കളത്തിലിറങ്ങി കോൺഗ്രസ്
  • സഖാവ് വിജയൻ ജയിക്കട്ടെ! ഇത് എൻ്റെ വ്യക്തിപരമായ അഭിപ്രായമെന്ന് കമൽ ഹാസൻ

You Might Also Like

ഇത് വടക്കൻ പറവൂർ സതീശൻ്റെ കോട്ട; എതിരാളികൾ ചാരമാകുന്ന ‘ഭൂരിപക്ഷ’ ചരിത്രം! ഇത്തവണയും ലക്ഷ്യം റെക്കോർഡ് ജയം

Kerala Politics News

അരങ്ങൊഴിഞ്ഞ് അങ്കത്തട്ടിലേക്ക്; പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയായി രമേഷ് പിഷാരടി

Kerala Politics News

പുതുക്കാട് ‘കൈ’പ്പിടിയിലാക്കാൻ ബാബുരാജ്; ചെങ്കോട്ട പിളർക്കാൻ കോൺഗ്രസിന്റെ കരുനീക്കം

Kerala Politics News

വട്ടിയൂർക്കാവ് തിരിച്ചു പിടിക്കാൻ കെ. മുരളീധരൻ! തലസ്ഥാനത്ത്ഇനി പ്രഖ്യാപിക്കാനുള്ളത് 9 സ്ഥാനാർത്ഥികളെ

Kerala Politics News
Welcome Back!

Sign in to your account

Lost your password?