Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » കർഷകന്റെ അന്നം മുടക്കി പിണറായി സർക്കാർ; കുടിശിക 290 കോടി! ഇത് തീവ്ര വലതുപക്ഷ സർക്കാർ

കർഷകന്റെ അന്നം മുടക്കി പിണറായി സർക്കാർ; കുടിശിക 290 കോടി! ഇത് തീവ്ര വലതുപക്ഷ സർക്കാർ

kerala leader By kerala leader February 16, 2026 1 Min Read
Share

തിരുവനന്തപുരം: കർഷകസ്നേഹം പ്രസംഗത്തിൽ മാത്രം ഒതുക്കി, പ്രായോഗികമായി കർഷകനെ പട്ടിണിക്കിടുന്ന പിണറായി സർക്കാരിന്റെ വഞ്ചന നിയമസഭയിൽ പുറത്തായി. വിയർപ്പൊഴുക്കുന്ന കർഷകന് സർക്കാർ നൽകാനുള്ളത് മുക്കാൽ കാശല്ല, മറിച്ച് 290.58 കോടി രൂപയുടെ വമ്പൻ കുടിശികയാണെന്ന് കൃഷി മന്ത്രി പി. പ്രസാദ് തന്നെ സമ്മതിച്ചു. കർഷകന്റെ കണ്ണീരിൽ പടുത്തുയർത്തിയ ഈ ഭരണകൂടം അവരെ തന്നെ വഴിയാധാരമാക്കുന്ന കാഴ്ചയാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

Contents
​”ഇത് തീവ്ര വലതുപക്ഷ സർക്കാർ”: ആഞ്ഞടിച്ച് പ്രതിപക്ഷം​പിണറായി സർക്കാർ തടഞ്ഞുവെച്ച കർഷകന്റെ പണം:തകർക്കപ്പെടുന്നത് കാർഷിക കേരളം

​”ഇത് തീവ്ര വലതുപക്ഷ സർക്കാർ”: ആഞ്ഞടിച്ച് പ്രതിപക്ഷം

​”ഇതൊരു കമ്മ്യൂണിസ്റ്റ് സർക്കാരല്ല, പകരം കോർപ്പറേറ്റുകളെപ്പോലെ പെരുമാറുന്ന തീവ്ര വലതുപക്ഷ സർക്കാരാണ്” എന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വിമർശനം അക്ഷരംപ്രതി ശരിവെക്കുന്നതാണ് പുറത്തുവന്ന കണക്കുകൾ. പാവപ്പെട്ടവന്റെ പെൻഷനും ഇൻഷുറൻസും വരെ തടഞ്ഞുവെച്ച് സർക്കാർ ആഘോഷങ്ങൾ നടത്തുകയാണെന്ന ആക്ഷേപം ശക്തമായി.

​പിണറായി സർക്കാർ തടഞ്ഞുവെച്ച കർഷകന്റെ പണം:

ഇനംകുടിശിക തുക
കർഷക പെൻഷൻ41.46 കോടി
നെല്ല് ഉൽപാദന ബോണസ്61.76 കോടി
പ്രകൃതിക്ഷോഭ ദുരിതാശ്വാസം74.22 കോടി
വിള ഇൻഷുറൻസ്38.17 കോടി
PMFBY പ്രീമിയം വിഹിതം58.39 കോടി
നെൽവയൽ ഉടമകളുടെ റോയൽറ്റി12.36 കോടി
VFPCK കുടിശിക3.73 കോടി
ഹോർട്ടികോർപ്പ് ബാധ്യത49.18 ലക്ഷം

തകർക്കപ്പെടുന്നത് കാർഷിക കേരളം

​പ്രകൃതിക്ഷോഭത്തിൽ എല്ലാം തകർന്ന കർഷകന് നൽകേണ്ട 74.22 കോടി രൂപ നൽകാതെ സർക്കാർ അവരെ ആത്മഹത്യയിലേക്ക് തള്ളിയിടുകയാണ്. നെല്ല് അളന്ന പണത്തിന് പിന്നാലെ നടന്ന് ചെരിപ്പ് തേഞ്ഞ കർഷകന് ബോണസ് ഇനത്തിൽ മാത്രം 61 കോടിയിലധികം രൂപ ലഭിക്കാനുണ്ട്. ക്ഷേമ പെൻഷൻ പോലും കൃത്യമായി നൽകാതെ വയോധികരായ കർഷകരെ സർക്കാർ തെരുവിലിറക്കുകയാണ്. ഹോർട്ടികോർപ്പും വി.എഫ്.പി.സി.കെയും കർഷകർക്ക് നൽകാനുള്ള ലക്ഷങ്ങളും കോടികളും കൂടി ചേരുമ്പോൾ സംസ്ഥാനത്തെ കാർഷിക മേഖല പൂർണ്ണമായും സ്തംഭിച്ച അവസ്ഥയിലാണ്.

​ഇടതുപക്ഷമെന്ന് അവകാശപ്പെടുന്ന ഒരു സർക്കാർ കർഷകരുടെ ആനുകൂല്യങ്ങൾ പിടിച്ചു വെക്കുന്നത് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ജനദ്രോഹമായി മാറിയിരിക്കുകയാണ്.

Loading

TAGGED: Agriculture Ministry Arrears, Anti-Farmer Policy, Farmer Pension, kerala economy, Kerala Farmers Crisis, Kerala leader, P Prasad, Paddy Bonus Debt, Pinarayi Government Betrayal, VD Satheesan
kerala leader February 16, 2026 February 16, 2026
Share This Article
Facebook Twitter Copy Link Print
Previous Article പിണറായി വീണ്ടും മുഖ്യമന്ത്രിയാകണമെന്ന് ഇംഗ്ലീഷ് ചാനലുകളോടും പറയണം ! മണിശങ്കർ അയ്യരോട് അഭ്യർത്ഥിച്ച് പിണറായി; തലസ്ഥാനത്തെ പഞ്ച നക്ഷത്ര ഹോട്ടലിൽ ഇംഗ്ലീഷ് PR
Next Article ​ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇന്ന് മുംബൈയിൽ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും

Recent Posts

  • ഇത് വടക്കൻ പറവൂർ സതീശൻ്റെ കോട്ട; എതിരാളികൾ ചാരമാകുന്ന ‘ഭൂരിപക്ഷ’ ചരിത്രം! ഇത്തവണയും ലക്ഷ്യം റെക്കോർഡ് ജയം
  • അരങ്ങൊഴിഞ്ഞ് അങ്കത്തട്ടിലേക്ക്; പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയായി രമേഷ് പിഷാരടി
  • പുതുക്കാട് ‘കൈ’പ്പിടിയിലാക്കാൻ ബാബുരാജ്; ചെങ്കോട്ട പിളർക്കാൻ കോൺഗ്രസിന്റെ കരുനീക്കം
  • വട്ടിയൂർക്കാവ് തിരിച്ചു പിടിക്കാൻ കെ. മുരളീധരൻ! തലസ്ഥാനത്ത്ഇനി പ്രഖ്യാപിക്കാനുള്ളത് 9 സ്ഥാനാർത്ഥികളെ
  • വന്നു 55 അംഗ സ്ഥാനാർത്ഥി പട്ടിക ; കളത്തിലിറങ്ങി കോൺഗ്രസ്
  • സഖാവ് വിജയൻ ജയിക്കട്ടെ! ഇത് എൻ്റെ വ്യക്തിപരമായ അഭിപ്രായമെന്ന് കമൽ ഹാസൻ

You Might Also Like

ഇത് വടക്കൻ പറവൂർ സതീശൻ്റെ കോട്ട; എതിരാളികൾ ചാരമാകുന്ന ‘ഭൂരിപക്ഷ’ ചരിത്രം! ഇത്തവണയും ലക്ഷ്യം റെക്കോർഡ് ജയം

Kerala Politics News

അരങ്ങൊഴിഞ്ഞ് അങ്കത്തട്ടിലേക്ക്; പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയായി രമേഷ് പിഷാരടി

Kerala Politics News

പുതുക്കാട് ‘കൈ’പ്പിടിയിലാക്കാൻ ബാബുരാജ്; ചെങ്കോട്ട പിളർക്കാൻ കോൺഗ്രസിന്റെ കരുനീക്കം

Kerala Politics News

വട്ടിയൂർക്കാവ് തിരിച്ചു പിടിക്കാൻ കെ. മുരളീധരൻ! തലസ്ഥാനത്ത്ഇനി പ്രഖ്യാപിക്കാനുള്ളത് 9 സ്ഥാനാർത്ഥികളെ

Kerala Politics News
Welcome Back!

Sign in to your account

Lost your password?