തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 10 ശതമാനം ക്ഷാമബത്ത (DA) അനുവദിക്കും. ഇത് സംബന്ധിച്ച ഉത്തരവ് അടുത്ത ആഴ്ച ഇറങ്ങും. മാർച്ചിലെ ശമ്പളത്തോടൊപ്പം ആണ് 10 ശതമാനം ക്ഷാമബത്ത ലഭിക്കുക.
പ്രധാന വിവരങ്ങൾ ഒറ്റനോട്ടത്തിൽ:
- വർദ്ധനവ്: 10 ശതമാനം.
- ആർക്കൊക്കെ: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും (DR).
- എന്ന് മുതൽ: 2026 മാർച്ചിലെ ശമ്പളത്തിനും പെൻഷനുമൊപ്പം പുതുക്കിയ തുക ലഭിച്ചു തുടങ്ങും.
- ഉത്തരവ്: ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് അടുത്ത ആഴ്ച പുറത്തിറങ്ങും.
10 ശതമാനം ക്ഷാമബത്തക്കും ക്ഷാമ ആശ്വാസത്തിനും പതിവ് പോലെ കുടിശിക അനുവദിക്കില്ല. കുടിശികക്ക് പ്രത്യേക ഉത്തരവ് ഇറങ്ങും എന്ന് ഉത്തരവിൽ സൂചിപ്പിക്കും എന്നാണ് ധനവകുപ്പിൽ നിന്ന് ലഭിക്കുന്ന വിവരം.
![]()
