തിരുവനന്തപുരം: സംസ്ഥാന ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റിലെ ഉന്നതതലങ്ങളിൽ ഇപ്പോൾ പ്രധാന ചർച്ചാവിഷയം ഒരു മുതിർന്ന ഉദ്യോഗസ്ഥന്റെ അപ്രതീക്ഷിത മടക്കമാണ്. പിണറായി സർക്കാരിന്റെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന ഒരു തലമുതിർന്ന ഉദ്യോഗസ്ഥൻ കേരളം വിട്ട് മുംബൈയിലേക്ക് താമസം മാറാൻ ഒരുങ്ങുന്നതായാണ് സൂചനകൾ. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ എൽ.ഡി.എഫ് നേരിട്ട ദയനീയ പരാജയമാണ് ഉദ്യോഗസ്ഥന്റെ ഈ പെട്ടെന്നുള്ള തീരുമാനത്തിന് പിന്നിൽ.
തിരിച്ചടി ഭയന്ന് ‘മുങ്ങൽ’?
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നിലവിലെ സർക്കാരിന് ഭരണത്തുടർച്ച ഉണ്ടാകില്ലെന്ന് ഉറപ്പായതോടെയാണ് ഈ നീക്കം. അടുത്ത സർക്കാർ അധികാരത്തിൽ വന്നാൽ നിലവിലെ പല തീരുമാനങ്ങളിലും അന്വേഷണം നേരിടേണ്ടി വരുമെന്നും, നിരവധി കേസുകൾക്ക് സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥൻ ഭയപ്പെടുന്നു. അന്വേഷണ ഏജൻസികളിൽ നിന്നും നിയമനടപടികളിൽ നിന്നും രക്ഷപ്പെടാനുള്ള മുൻകൂർ നീക്കമായാണ് സെക്രട്ടറിയേറ്റ് വൃത്തങ്ങൾ ഇതിനെ വിലയിരുത്തുന്നത്.
പുതിയ തട്ടകം മുംബൈ; ലക്ഷ്യം ബിസിനസ്
കേരളത്തിലെ ഔദ്യോഗിക ജീവിതം അവസാനിപ്പിച്ച് മുംബൈയിൽ സ്വന്തമായി ബിസിനസ് ആരംഭിക്കാനാണ് ഇദ്ദേഹത്തിന്റെ പദ്ധതിയെന്ന് പറയപ്പെടുന്നു. നേരത്തെ തന്നെ ഇതിനുള്ള തയ്യാറെടുപ്പുകൾ നടത്തിയിരുന്നതായും വിവരമുണ്ട്. രാഷ്ട്രീയ സാഹചര്യങ്ങൾ പ്രതികൂലമായതോടെ ഇദ്ദേഹം ഈ നീക്കങ്ങൾക്ക് വേഗത കൂട്ടിയിരിക്കുകയാണ്.
സംസ്ഥാനത്തെ ഭരണരംഗത്ത് നിർണ്ണായക തീരുമാനങ്ങളിൽ പങ്കാളിയായിരുന്ന ഒരാൾ ഭരണമാറ്റം മുന്നിൽ കണ്ട് നാടുവിടുന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
![]()
