തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറി കേസിൽ മൂന്ന് വർഷത്തെ തടവുശിക്ഷ ലഭിച്ചതോടെ ആന്റണി രാജുവിന് എംഎൽഎ സ്ഥാനം നഷ്ടമായിരിക്കുകയാണ്. ജനപ്രാതിനിധ്യ നിയമപ്രകാരം രണ്ട് വർഷത്തിൽ കൂടുതൽ തടവുശിക്ഷ ലഭിച്ചാൽ ജനപ്രതിനിധികൾ ഉടനടി അയോഗ്യരാക്കപ്പെടും. ഇതുസംബന്ധിച്ച വിജ്ഞാപനം നിയമസഭാ സെക്രട്ടറിയേറ്റ് ഉടൻ പുറപ്പെടുവിക്കും.
എന്നാൽ, എംഎൽഎ സ്ഥാനം പോയാലും ആന്റണി രാജുവിന് സാമ്പത്തികമായി വലിയ തിരിച്ചടികൾ ഉണ്ടാവില്ല എന്നതാണ് ശ്രദ്ധേയം. ശിക്ഷിക്കപ്പെട്ട് ജയിലിലായാലും അദ്ദേഹത്തിന് മാസം 25,000 രൂപ വീതം എംഎൽഎ പെൻഷൻ ലഭിക്കും. മുൻ എംഎൽഎ എന്ന നിലയിൽ ഉള്ള എല്ലാ പെൻഷൻ ആനുകൂല്യങ്ങളും തുടരും.
പെൻഷന് പുറമെ മറ്റൊരു വലിയ ആനുകൂല്യം മെഡിക്കൽ ആനുകൂല്യങ്ങളാണ്. ആന്റണി രാജുവിനും അദ്ദേഹത്തിന്റെ കുടുംബത്തിനും ആവശ്യമായ ചികിത്സാ ചെലവുകൾ പൂർണ്ണമായും സർക്കാർ തന്നെ വഹിക്കും. യാത്രക്കും സർക്കാർ വക.ജയിലിൽ കിടന്നാലും വിരമിച്ച ജനപ്രതിനിധികൾക്കുള്ള പെൻഷൻ ആനുകൂല്യങ്ങൾ തടയാൻ നിലവിൽ നിയമപരമായ തടസ്സങ്ങളില്ലാത്തതാണ് ഇതിന് കാരണം.
![]()
