തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ദിനമായ ഇന്ന് (ഡിസംബർ 13) സംസ്ഥാനത്ത് സമ്പൂർണ്ണ മദ്യവില്പന നിരോധനം ഏർപ്പെടുത്തി. വോട്ടെണ്ണലുമായി ബന്ധപ്പെട്ട് ക്രമസമാധാനം ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.
ഇതനുസരിച്ച് സംസ്ഥാനത്തെ ബാറുകൾ, ബിയർ-വൈൻ പാർലറുകൾ, കള്ളുഷാപ്പുകൾ, സർക്കാർ ഉടമസ്ഥതയിലുള്ള ബെവ്കോ ഔട്ട്ലെറ്റുകൾ എന്നിവയെല്ലാം ഇന്ന് പൂർണ്ണമായും അടച്ചിടും. വോട്ടെണ്ണൽ ദിവസം സ്ഥിരമായി ഏർപ്പെടുത്തുന്ന മുൻകരുതലിന്‍റെ ഭാഗമാണിത്.
അതേസമയം, വോട്ടെണ്ണൽ പ്രക്രിയ ആരംഭിച്ചതോടെ സംസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. എല്ലാ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും ആവശ്യമായ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
![]()
