കൊച്ചി: ലൈംഗിക പീഡന പരാതിയിൽ സി.പി.എം മുൻ എം.എൽ.എ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെയുള്ള നടപടികൾ വൈകുന്നതിൽ രൂക്ഷ വിമർശനവുമായി നടി മാലാ പാർവ്വതി. “നേരം വെളുക്കാത്തതെന്താ? ഇദ്ദേഹം സഖാവായതുകൊണ്ടും ഇടത് പക്ഷം ആയത് കൊണ്ടും… കൂടുതൽ ശക്തമായി അപലപിക്കുന്നു,” മാലാ പാർവ്വതി ഫേസ്ബുക്കിൽ കുറിച്ചു. പി.ടി. കുഞ്ഞുമുഹമ്മദിന്റെ ഫോട്ടോ സഹിതമാണ് നടിയുടെ പോസ്റ്റ്.
സംവിധായിക നൽകിയ ലൈംഗിക പീഡന പരാതിയിൽ പി.ടി. കുഞ്ഞുമുഹമ്മദിന്റെ ചോദ്യം ചെയ്യൽ നീളുന്ന പശ്ചാത്തലത്തിലാണ് മാലാ പാർവ്വതിയുടെ വിമർശനം. കുഞ്ഞുമുഹമ്മദിനെതിരായ പരാതി അതിജീവിത മുഖ്യമന്ത്രിയുടെ ഓഫീസിൽ നൽകിയിട്ടും 13 ദിവസങ്ങൾക്ക് ശേഷമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇത് ഡി.ജി.പിക്ക് കൈമാറിയത്.
പോലീസ് അതിജീവിതയുടെ മൊഴി രേഖപ്പെടുത്തിയിട്ടും മുൻ എം.എൽ.എയെ ഇതുവരെ ചോദ്യം ചെയ്യാൻ തയ്യാറായിട്ടില്ല. ഈ വിഷയത്തിൽ സി.പി.എമ്മിലെ വനിതാ നേതാക്കൾ പോലും അപലപിക്കാൻ തയ്യാറായിട്ടില്ല എന്നത് ശ്രദ്ധേയമാണ്. പീഢന പരാതി സിപിഎം നേതാവിന് നേരെ ആണെങ്കിൽ സർക്കാരിന് മെല്ലെപ്പോക്ക് എന്ന് വ്യക്തം.
![]()
