Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » തിരുവനന്തപുരം കോർപ്പറേഷൻ ഇത്തവണ യു.ഡി.എഫിന്: ’55 സീറ്റ് നേടും, ബിജെപി മൂന്നാം സ്ഥാനത്ത്’ – കെ. മുരളീധരൻ

തിരുവനന്തപുരം കോർപ്പറേഷൻ ഇത്തവണ യു.ഡി.എഫിന്: ’55 സീറ്റ് നേടും, ബിജെപി മൂന്നാം സ്ഥാനത്ത്’ – കെ. മുരളീധരൻ

kerala leader By kerala leader December 2, 2025 1 Min Read
Share

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷൻ ഭരണം യു.ഡി.എഫ് നേടുമെന്ന് ഉറപ്പിച്ച് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. കോർപ്പറേഷനിൽ യു.ഡി.എഫ് 55 സീറ്റുകൾ നേടി അധികാരത്തിലെത്തും. സി.പി.എമ്മിന്റെയും ബി.ജെ.പി.യുടെയും തിരഞ്ഞെടുപ്പ് പ്രതീക്ഷകൾ തകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​ന്യൂനപക്ഷ പിന്തുണ യു.ഡി.എഫിന്:

‘ന്യൂനപക്ഷങ്ങളെ രക്ഷിക്കുന്നത് സി.പി.എം ആണെന്നൊരു തെറ്റിദ്ധാരണ മുൻപുണ്ടായിരുന്നു. എന്നാൽ അവരുടെ തനി സ്വരൂപം ഇപ്പോൾ പുറത്തുവന്നു,’ മുരളീധരൻ പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് വോട്ടു ചെയ്യാതിരുന്ന ന്യൂനപക്ഷ വിഭാഗങ്ങൾ ഇത്തവണ പൂർവാധികം ശക്തിയോടെ യു.ഡി.എഫിനൊപ്പം വരികയാണെന്ന് പല പോയിൻ്റുകളിലും തനിക്ക് മനസിലാക്കാൻ കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.

​ബി.ജെ.പി.ക്ക് കനത്ത തിരിച്ചടി:

ബി.ജെ.പി.യെ പ്രതീക്ഷയോടെ കണ്ടിരുന്നവർക്ക് ആ പ്രതീക്ഷ നഷ്ടമായി. യു.ഡി.എഫിന് എല്ലാ വിഷയങ്ങളിലും കൃത്യമായ നിലപാടുകളാണുള്ളത്. ശബരിമല വിഷയത്തിലാകട്ടെ, വഖഫ് വിഷയത്തിലാകട്ടെ യു.ഡി.എഫ്. എന്നും ഒരേ നിലപാടുതന്നെയാണ് സ്വീകരിച്ചിട്ടുള്ളത്. എന്നാൽ, ഈ വിഷയങ്ങളിൽ പുകമറയുണ്ടാക്കി മതങ്ങളെ തമ്മിലടിപ്പിച്ച് വോട്ട് തട്ടാൻ ശ്രമിക്കുന്ന ബി.ജെ.പി.ക്ക് ഇത്തവണ കനത്ത തിരിച്ചടിയുണ്ടാകും. തിരുവനന്തപുരം കോർപ്പറേഷനിൽ ബി.ജെ.പി. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും.

​ഇവിടെ ഇപ്പോൾ പ്രധാന മത്സരം യു.ഡി.എഫും എൽ.ഡി.എഫും തമ്മിലായിക്കഴിഞ്ഞെന്നും, ആരുമായിട്ടായാലും ജയിക്കുക എന്നതിൽ കുറഞ്ഞൊന്നും യു.ഡി.എഫിനു മുന്നിലില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

Loading

TAGGED: 55 Seats, BJP, Congress, K Muraleedharan, Kerala leader, LDF, LSG Election, Thiruvananthapuram Corporation, Thiruvananthapuram Corporation Election, UDF, കെ. മുരളീധരൻ, തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പ്
kerala leader December 2, 2025 December 2, 2025
Share This Article
Facebook Twitter Copy Link Print
Previous Article ശരവേഗത്തിൽ നീങ്ങി മുഖ്യമന്ത്രിയുടെ കാറിൻ്റെ ഫയൽ! മുഖ്യമന്ത്രിക്കായി ₹1.10 കോടി അനുവദിച്ചത് 10 ദിവസം കൊണ്ട്
Next Article ക്ഷാമബത്തയും ശമ്പള പരിഷ്കരണവും അനുവദിക്കണം; സെറ്റോയുടെ വിചാരണ സദസ് ഇന്ന്, ഉദ്ഘാടനം കെ. മുരളീധരൻ

Recent Posts

  • അതിശക്തമായ ഭരണ വിരുദ്ധ വികാരം, ഒപ്പം അനാരോഗ്യവും; ഉറപ്പാണ് ശിവൻകുട്ടിയുടെ തോൽവി ! നേമത്ത് മൽസരം ശബരിയും രാജീവും തമ്മിൽ
  • കാരുണ്യത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം; ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് ഈദുൽ ഫിത്ർ ആശംസകളുമായി വി.ഡി. സതീശൻ
  • കേരളത്തിൽ ചെറിയ പെരുന്നാൾ നാളെ; മാസപ്പിറ ദൃശ്യമായി | Eid Al Fitr 2026 Kerala
  • ​’പാർട്ടിയാണ് വലുത്, ഞാൻ ചെറുതും’; കണ്ണൂരിൽ അയഞ്ഞ് സുധാകരൻ
  • ശബരിനാഥൻ കളി മാറ്റി; നേമത്ത് കടുത്ത ത്രികോണ മൽസരമെന്ന് ഇൻ്റലിജൻസ് റിപ്പോർട്ട്
  • തിരഞ്ഞെടുപ്പ് ഡ്യൂട്ടി: പോളിംഗ് ഉദ്യോഗസ്ഥരുടെ വിന്യാസത്തിന് ‘ഓർഡർ’ റെഡി; കർശന സമയക്രമം പുറപ്പെടുവിച്ചു

You Might Also Like

അതിശക്തമായ ഭരണ വിരുദ്ധ വികാരം, ഒപ്പം അനാരോഗ്യവും; ഉറപ്പാണ് ശിവൻകുട്ടിയുടെ തോൽവി ! നേമത്ത് മൽസരം ശബരിയും രാജീവും തമ്മിൽ

Kerala Politics News

കാരുണ്യത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം; ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് ഈദുൽ ഫിത്ർ ആശംസകളുമായി വി.ഡി. സതീശൻ

Kerala Politics News

കേരളത്തിൽ ചെറിയ പെരുന്നാൾ നാളെ; മാസപ്പിറ ദൃശ്യമായി | Eid Al Fitr 2026 Kerala

Kerala Politics News

​’പാർട്ടിയാണ് വലുത്, ഞാൻ ചെറുതും’; കണ്ണൂരിൽ അയഞ്ഞ് സുധാകരൻ

Kerala Politics News
Welcome Back!

Sign in to your account

Lost your password?