തിരുവനന്തപുരം: മുട്ടടയിലെ രാഷ്ട്രീയക്കളത്തിൽ നിലവിലുള്ള ‘വൈഷ്ണ തരംഗത്തെ’ മറികടക്കാൻ മുൻ മന്ത്രിയും മുതിർന്ന നേതാവുമായ കടകംപള്ളി സുരേന്ദ്രൻ രംഗത്തിറങ്ങി. തിരുവനന്തപുരം കോർപ്പറേഷനിലെ മുട്ടട വാർഡിൽ അംശു വാമദേവന് വേണ്ടി പ്രചാരണത്തിനെത്തിയ കടകംപള്ളിക്ക് പക്ഷെ സോഷ്യൽ മീഡിയയിൽ നേരിടേണ്ടി വന്നത് രൂക്ഷമായ വിമർശനങ്ങളാണ്.
മുട്ടട വാർഡ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ച കടകംപള്ളി സുരേന്ദ്രൻ, സ്ഥാനാർഥി സ. അംശു വാമദേവന് വോട്ട് നൽകി വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചു. നിലവിൽ കേശവദാസപുരം വാർഡ് കൗൺസിലർ ആയ അംശു വളരെ മാതൃകാപരമായ പ്രവർത്തനമാണ് അവിടെ നടത്തിയത്. ജനങ്ങൾക്ക് എന്നും എപ്പോഴും പ്രാപ്യനായ കൗൺസിലറാണ് അംശു വാമദേവൻ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
”മുട്ടട വാർഡിൻ്റെയും തിരുവനന്തപുരം നഗരസഭയുടെയും വികസന കുതിപ്പിന് കരുത്തേകാൻ അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ വോട്ടുകൾ നൽകി വിജയിപ്പിക്കുവാൻ അഭ്യർത്ഥിക്കുന്നു,” കടകംപള്ളി പ്രസംഗത്തിൽ പറഞ്ഞു.
ശബരിമല വിവാദം: സോഷ്യൽ മീഡിയയിൽ കമൻ്റ് ആക്രമണം
പ്രചാരണത്തിന് ആവേശം പകരാൻ വേണ്ടി, കൺവെൻഷൻ ഉദ്ഘാടനത്തെക്കുറിച്ചുള്ള വിവരങ്ങൾ കടകംപള്ളി തൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ, ശബരിമല സ്വർണ്ണക്കൊള്ള വിഷയവുമായി ബന്ധപ്പെട്ട് ഏതു നിമിഷവും കടകംപള്ളിയെ ചോദ്യം ചെയ്യാമെന്ന സാഹചര്യം നിലനിൽക്കെ, ഈ പോസ്റ്റിന് താഴെ നിരവധി പ്രതികൂല കമൻ്റുകളാണ് നിറയുന്നത്.

ജനങ്ങൾ രാഷ്ട്രീയ വിമർശനത്തിനപ്പുറം വ്യക്തിപരമായ പരിഹാസങ്ങളിലേക്കും കടന്നു. ഫേസ്ബുക്കിൽ വന്ന ചില കമൻ്റുകൾ ഇപ്രകാരമാണ്:

- ”നല്ല ഗോതമ്പ് ഉണ്ട കിട്ടുന്ന ജയില് ഒന്നു അന്വേഷിച്ചു വച്ചോ 😂😂😂”
- ”Ambalam vizhungikakku vottilla…Next jail pully ready..Kallan kadakampalli”
- ”പെട്ടന്ന് തീർത്തോ ജയിലിൽ കിടന്നു പ്രചരണം നടത്താൻ പറ്റില്ല”
![]()
