കൊല്ലം: സിപിഎം നേതാവ് ചിന്ത ജെറോം ഇന്ന് മീഡിയ വൺ ചാനലിലെ തദ്ദേശ തെരഞ്ഞെടുപ്പ് സംബന്ധിച്ച പരിപാടിയിൽ നടത്തിയ പരാമർശം വസ്തുതാവിരുദ്ധമാണെന്ന് തെളിയുന്നു. “തെരുവുനായ്ക്കളുടെ ആക്രമണമേറ്റ എത്ര കേസുകൾ ഇവിടെ റിപ്പോർട്ട് ചെയ്തു? കൊല്ലത്ത് അങ്ങനെയൊരു പ്രതിസന്ധി നിലനിൽക്കുന്നില്ലായെന്ന യാഥാർത്ഥ്യമെനിക്കറിയാം” എന്നായിരുന്നു ചിന്ത ജെറോം പറഞ്ഞത്. എന്നാൽ, സ്വന്തം ജില്ലയായ കൊല്ലത്തെ തെരുവ് നായ ശല്യത്തിൻ്റെ യഥാർത്ഥ ചിത്രം പോലും ഈ വനിതാ നേതാവ് അറിയുന്നില്ലെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.

വസ്തുതകൾ ഞെട്ടിക്കുന്നത്:
തദ്ദേശ വകുപ്പ് മന്ത്രി എം.ബി രാജേഷ് 2025 ജനുവരി 23-ന് നിയമസഭയിൽ നൽകിയ മറുപടി പ്രകാരം, 2024-ൽ മാത്രം കേരളത്തിൽ 3,16,793 തെരുവ് നായ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
- തെരുവ് നായ ആക്രമണത്തിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനം തിരുവനന്തപുരം ജില്ലയ്ക്കാണ്. 2024-ൽ ഇവിടെ 50,870 പേർക്ക് ആക്രമണമേറ്റു.
- എന്നാൽ, ഈ പട്ടികയിൽ രണ്ടാം സ്ഥാനമാണ് കൊല്ലം ജില്ലയ്ക്ക്. 2024-ൽ കൊല്ലത്ത് തെരുവ് നായ ആക്രമണത്തിന് ഇരയായവരുടെ എണ്ണം 37,618 ആണ്.
സംസ്ഥാനത്തെ ഏറ്റവും കൂടുതൽ തെരുവ് നായ ആക്രമണം റിപ്പോർട്ട് ചെയ്ത രണ്ടാമത്തെ ജില്ലയാണ് കൊല്ലം എന്ന യാഥാർത്ഥ്യം നിലനിൽക്കെയാണ്, അവിടെ പ്രതിസന്ധിയില്ലെന്ന അവകാശവാദവുമായി ചിന്ത ജെറോം രംഗത്തെത്തിയിരിക്കുന്നത്.
![]()
