Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » മുഖ്യമന്ത്രി മോഹവുമായി ധനമന്ത്രി? ബാലഗോപാലിൻ്റെ മറുപടിയിൽ ഞെട്ടി പിണറായിയും റിയാസും

മുഖ്യമന്ത്രി മോഹവുമായി ധനമന്ത്രി? ബാലഗോപാലിൻ്റെ മറുപടിയിൽ ഞെട്ടി പിണറായിയും റിയാസും

kerala leader By kerala leader November 14, 2025 2 Min Read
Share

തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പദത്തിലേക്ക് സി.പി.എമ്മിൽ അടുത്ത തലമുറയെക്കുറിച്ചുള്ള ചർച്ചകൾ സജീവമാകുമ്പോൾ, ധനമന്ത്രി കെ.എൻ. ബാലഗോപാൽ നടത്തിയ പ്രതികരണം രാഷ്ട്രീയ കേന്ദ്രങ്ങളിൽ വൻ ചർച്ചയാകുന്നു. ഇന്ത്യൻ എക്സ്പ്രസിന്റെ മലയാളം വെബ് പോർട്ടലിന് അടുത്തിടെ നൽകിയ അഭിമുഖത്തിൽ, മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചോദ്യത്തിന് ബാലഗോപാൽ നൽകിയ മറുപടി, പാർട്ടിയിലെ ആഭ്യന്തര രാഷ്ട്രീയത്തിൽ പുതിയ ചലനങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്.

​2026-ൽ വീണ്ടും ഭരണം ലഭിക്കുകയാണെങ്കിൽ, നിലവിലെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ കസേരയിൽ തുടരാൻ തയ്യാറെടുക്കുന്നതിനിടെയാണ്, 80 വയസ് പിന്നിടുന്ന അദ്ദേഹത്തിന് മാറ്റമുണ്ടാകണം എന്ന വികാരം പാർട്ടിയിൽ ശക്തമാകുന്നത്. ഈ സാഹചര്യത്തിലാണ് ചില പ്രമുഖർ മുഖ്യമന്ത്രി പദത്തിൽ കണ്ണുവെച്ചിരിക്കുന്നത്. പിണറായി വിജയൻ തനിക്ക് ശേഷം തന്റെ മരുമകൻ മുഹമ്മദ് റിയാസിനെ മനസിൽ കാണുമ്പോൾ, മുഖ്യമന്ത്രി കസേരയിലേക്ക് നോട്ടമിടുന്ന മറ്റൊരു പ്രമുഖനാണ് കെ.എൻ. ബാലഗോപാൽ.

​ബാലഗോപാലിന്റെ ചിരിയും മറുപടിയും:

​ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ, അവതാരകൻ ബാലഗോപാലിനോട് കൃത്യമായി ഇക്കാര്യം ആരാഞ്ഞു: “മുഖ്യമന്ത്രിക്ക് 80 വയസ്സായി. അടുത്ത തലമുറയെക്കുറിച്ച് ചർച്ച നടക്കുന്നു. താങ്കളെ ആ പോസ്റ്റിലേക്ക് പലരും കാണുന്നു. എന്താണ് മറുപടി?”

​ഈ ചോദ്യത്തിന് മറുപടി നൽകുന്നതിൽ, മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നൽകാനുണ്ട് എന്നോ മറ്റോ ഉള്ള പതിവ് സി.പി.എം ശൈലിയിലുള്ള പ്രതികരണങ്ങൾ ധനമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായില്ല. പകരം, വെളുക്കെ ചിരിച്ചുകൊണ്ട് അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെ:

​”ഞങ്ങളുടെ പാർട്ടിക്കകത്ത് ധാരാളം ആളുകൾ ഉണ്ട്. എന്നെ പോലെ നിരവധി ആളുകൾ സംസ്ഥാന നേതൃത്വത്തിലും സെക്രട്ടേറിയറ്റിലും ഉണ്ട്. വാസ്തവത്തിൽ അങ്ങനെയൊരു ചർച്ച നടക്കുന്നില്ല. ഒരു ഉത്തരവാദിത്വം ഏൽപ്പിച്ചിട്ട് അവരെ പ്രാപ്തരാക്കാൻ പറ്റുന്ന സംവിധാനമാണ് നമ്മുടെ പാർട്ടിയുടേത്. അങ്ങനെ ഉള്ള ആളുകൾ ഉണ്ട്. അതിനെ പറ്റിയുള്ള വേറെ ചർച്ചയൊന്നും ഇപ്പോൾ നടക്കുന്നില്ല”.

​റിയാസ് ഞെട്ടലിൽ?

​ബാലഗോപാലിന്റെ മറുപടി കേട്ട് ഞെട്ടിയിരിക്കുകയാണ് പിണറായിയും മരുമകൻ റിയാസും. പിണറായിക്ക് ശേഷം താൻ എന്ന പ്രതീക്ഷയിൽ മുന്നോട്ട് പോകുന്ന റിയാസിന്, ‘അടുത്ത തലമുറ’യിൽ താനും ഒട്ടും പിന്നിലല്ല എന്ന ബാലഗോപാലിന്റെ മറുപടി പുതിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്.

കേരളം കണ്ട ഏറ്റവും മോശം ധനമന്ത്രി എന്ന ഖ്യാതിയാണ് ബാലഗോപാലിന് ഉള്ളത്. ബാലഗോപാലിനെ യു.ഡി.എഫിൻ്റെ ഐശ്വര്യം ആയിട്ടാണ് രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്. മുഖ്യമന്ത്രി പദം മോഹിച്ച ശൈലജയെ മന്ത്രി പോലും ആക്കാത്ത ആളാണ് പിണറായി. ബാലഗോപാലിൻ്റെ അവസ്ഥ കണ്ടറിയണം.

Loading

TAGGED: Balagopal CM Ambition, Kerala leader, Kerala Politics, എൽ ഡി എഫ്, കെ.എൻ. ബാലഗോപാൽ, കേരള രാഷ്ട്രീയം, പിണറായി വിജയൻ, മുഖ്യമന്ത്രി പദം, മുഹമ്മദ് റിയാസ്, യു.ഡി.എഫ്, സിപിഎം
kerala leader November 14, 2025 November 14, 2025
Share This Article
Facebook Twitter Copy Link Print
Previous Article കോൺഗ്രസ്സിന് മുന്നിൽ ഇനി ‘ഒറ്റ’ വഴി മാത്രം! പുതിയ രാഷ്ട്രീയ സമവാക്യം തേടി ‘ഇന്ത്യ’ മുന്നണി | Sreekumar Manayil
Next Article 10000 രൂപയും ജാതി സമവാക്യവും! ബീഹാർ വീണ്ടും നിതീഷിൻ്റെ കയ്യിൽ

Recent Posts

  • ഇത് വടക്കൻ പറവൂർ സതീശൻ്റെ കോട്ട; എതിരാളികൾ ചാരമാകുന്ന ‘ഭൂരിപക്ഷ’ ചരിത്രം! ഇത്തവണയും ലക്ഷ്യം റെക്കോർഡ് ജയം
  • അരങ്ങൊഴിഞ്ഞ് അങ്കത്തട്ടിലേക്ക്; പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയായി രമേഷ് പിഷാരടി
  • പുതുക്കാട് ‘കൈ’പ്പിടിയിലാക്കാൻ ബാബുരാജ്; ചെങ്കോട്ട പിളർക്കാൻ കോൺഗ്രസിന്റെ കരുനീക്കം
  • വട്ടിയൂർക്കാവ് തിരിച്ചു പിടിക്കാൻ കെ. മുരളീധരൻ! തലസ്ഥാനത്ത്ഇനി പ്രഖ്യാപിക്കാനുള്ളത് 9 സ്ഥാനാർത്ഥികളെ
  • വന്നു 55 അംഗ സ്ഥാനാർത്ഥി പട്ടിക ; കളത്തിലിറങ്ങി കോൺഗ്രസ്
  • സഖാവ് വിജയൻ ജയിക്കട്ടെ! ഇത് എൻ്റെ വ്യക്തിപരമായ അഭിപ്രായമെന്ന് കമൽ ഹാസൻ

You Might Also Like

ഇത് വടക്കൻ പറവൂർ സതീശൻ്റെ കോട്ട; എതിരാളികൾ ചാരമാകുന്ന ‘ഭൂരിപക്ഷ’ ചരിത്രം! ഇത്തവണയും ലക്ഷ്യം റെക്കോർഡ് ജയം

Kerala Politics News

അരങ്ങൊഴിഞ്ഞ് അങ്കത്തട്ടിലേക്ക്; പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയായി രമേഷ് പിഷാരടി

Kerala Politics News

പുതുക്കാട് ‘കൈ’പ്പിടിയിലാക്കാൻ ബാബുരാജ്; ചെങ്കോട്ട പിളർക്കാൻ കോൺഗ്രസിന്റെ കരുനീക്കം

Kerala Politics News

വട്ടിയൂർക്കാവ് തിരിച്ചു പിടിക്കാൻ കെ. മുരളീധരൻ! തലസ്ഥാനത്ത്ഇനി പ്രഖ്യാപിക്കാനുള്ളത് 9 സ്ഥാനാർത്ഥികളെ

Kerala Politics News
Welcome Back!

Sign in to your account

Lost your password?