തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഹരിയാനയിലെ വൻ വോട്ട് തട്ടിപ്പിനെക്കുറിച്ച് പുറത്തുവിട്ട നിർണ്ണായക വാർത്തകൾ ദേശീയ തലത്തിലും സംസ്ഥാനങ്ങളിലും വൻ ചർച്ചാവിഷയം ആയപ്പോൾ, കേരളത്തിലെ സി.പി.എമ്മിന്റെ മുഖപത്രമായ ദേശാഭിമാനി വാർത്ത മുക്കിയത് വിവാദമാകുന്നു. മറ്റ് പ്രമുഖ പത്രങ്ങളെല്ലാം രാഹുൽ ഗാന്ധിയുടെ ‘വോട്ട് ചോരി’ ആരോപണം ഒന്നാം പേജിൽ പ്രാധാന്യത്തോടെ നൽകിയപ്പോൾ, ദേശാഭിമാനി അത് ഏഴാം പേജിൽ മൂന്ന് കോളത്തിൽ ഒതുക്കിയത് “പിണറായിയുടെ ബി.ജെ.പി ഭക്തി” കാരണമാണെന്നാണ് വിമർശനം.

മുഖ്യമന്ത്രി പിണറായി വിജയന്റെ മക്കളായ വീണ വിജയനും വിവേക് കിരണും കേന്ദ്ര ഏജൻസികളുടെ അന്വേഷണപരിധിയിൽ വന്ന പശ്ചാത്തലത്തിലാണ് ഈ ‘വാർത്താ മുക്കൽ’ എന്നത് ശ്രദ്ധേയമാണ്.
കേന്ദ്ര ഏജൻസി വലയിൽ മക്കൾ
- മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ എക്സാലോജിക് മാസപ്പടി കേസിൽ കേന്ദ്ര ഏജൻസിയായ എസ്.എഫ്.ഐ.ഒയുടെ (SFIO) അന്വേഷണവും കുറ്റപത്രവും നേരിടുകയാണ്.
- മകൻ വിവേക് കിരണിന് ല കേന്ദ്ര ഏജൻസിയായ ഇ.ഡി. (ED) സമൻസ് അയച്ചിരുന്നു.
- ഈ സാഹചര്യത്തിൽ, മക്കൾക്കെതിരായ കേന്ദ്ര അന്വേഷണങ്ങളിൽ നിന്ന് രക്ഷപ്പെടാനായി മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിലെ സി.പി.എമ്മിനെ ബി.ജെ.പി തൊഴുത്തിൽ കെട്ടിയിരിക്കുകയാണെന്ന ഗുരുതരമായ ആരോപണമാണ് ശക്തമാകുന്നത്.
ബി.ജെ.പിക്ക് എതിരായ ഒരു ദേശീയ നേതാവിന്റെ നിർണ്ണായക വെളിപ്പെടുത്തലിന് പ്രാധാന്യം നൽകാതിരിക്കാനുള്ള ദേശാഭിമാനിയുടെ തീരുമാനം പിണറായി വിജയൻ്റെ ‘ബി.ജെ.പി ഭയം’ കാരണമാണ് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഇത് സി.പി.എം-ബി.ജെ.പി ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് വീണ്ടും തിരികൊളുത്തിയിരിക്കുകയാണ്
![]()
