തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണ ഉൾപ്പെട്ട എക്സാലോജിക്-സി.എം.ആർ.എൽ (CMRL) സാമ്പത്തിക തട്ടിപ്പ് കേസിൽ ഇ.ഡി അന്വേഷണം നിർണ്ണായക വഴിത്തിരിവുകളിലേക്ക് എത്തുമ്പോൾ, വാർത്ത പൂർണ്ണമായും മുക്കി സിപിഎം മുഖപത്രമായ ദേശാഭിമാനി. എല്ലാ പ്രമുഖ വാർത്താ മാധ്യമങ്ങളും പത്രങ്ങളും വൻ പ്രാധാന്യത്തോടെ പ്രധാന തലക്കെട്ടായി റിപ്പോർട്ട് ചെയ്ത കേസ്, ദേശാഭിമാനി ബോധപൂർവം ഒഴിവാക്കുകയായിരുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വീണ വിജയനിൽ നിന്ന് കൂടുതൽ രേഖകൾ പിടിച്ചെടുക്കുകയും ദുബായ്…
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകവെ, പാർട്ടി പത്രത്തിനും അനുകൂല മാധ്യമങ്ങൾക്കും ലക്ഷങ്ങൾ അനുവദിച്ച് സർക്കാർ ഉത്തരവ്. സി.പി.എം മുഖപത്രമായ ദേശാഭിമാനിയുടെ ഓൺലൈൻ പതിപ്പിന് 15 ലക്ഷം രൂപയും, റിപ്പോർട്ടർ ടിവിക്ക് 50 ലക്ഷം രൂപയുമാണ് ടൂറിസം വകുപ്പ് അനുവദിച്ചത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ പുറത്തിറങ്ങിയ ഈ ഉത്തരവുകൾ ഇപ്പോൾ വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ധൃതിപിടിച്ചുള്ള ഫണ്ട് വിതരണം ടൂറിസം മന്ത്രി പി.എ.…
തിരുവനന്തപുരം: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഹരിയാനയിലെ വൻ വോട്ട് തട്ടിപ്പിനെക്കുറിച്ച് പുറത്തുവിട്ട നിർണ്ണായക വാർത്തകൾ ദേശീയ തലത്തിലും സംസ്ഥാനങ്ങളിലും വൻ ചർച്ചാവിഷയം ആയപ്പോൾ, കേരളത്തിലെ സി.പി.എമ്മിന്റെ മുഖപത്രമായ ദേശാഭിമാനി വാർത്ത മുക്കിയത് വിവാദമാകുന്നു. മറ്റ് പ്രമുഖ പത്രങ്ങളെല്ലാം രാഹുൽ ഗാന്ധിയുടെ 'വോട്ട് ചോരി' ആരോപണം ഒന്നാം പേജിൽ പ്രാധാന്യത്തോടെ നൽകിയപ്പോൾ, ദേശാഭിമാനി അത് ഏഴാം പേജിൽ മൂന്ന് കോളത്തിൽ ഒതുക്കിയത് "പിണറായിയുടെ ബി.ജെ.പി ഭക്തി" കാരണമാണെന്നാണ് വിമർശനം.…
Sign in to your account