മലപ്പുറം: ഗ്രാമപഞ്ചായത്തിൻ്റെ തനത് ഫണ്ടിൽ നിന്ന് പ്രതിമാസം 2000 രൂപ അധികമായി ആശാവർക്കർമാർക്ക് നൽകാനുള്ള മലപ്പുറം ചുങ്കത്തറ പഞ്ചായത്തിൻ്റെ തീരുമാനത്തിന് അനുമതി നിഷേധിച്ചു തദ്ദേശ മന്ത്രി എം.ബി രാജേഷ്. ആശ വർക്കർമാരെ നിയമിച്ചത് തദ്ദേശ സ്ഥാപനങ്ങൾ അല്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ നടപടി. ഇതോടെ, കോവിഡ് കാലത്തും അതിനുശേഷവും നാട്ടുകാർക്കായി കഠിനാധ്വാനം ചെയ്ത ആശാവർക്കർമാർക്ക് പഞ്ചായത്ത് വാഗ്ദാനം ചെയ്ത അധിക സഹായം നിഷേധിക്കപ്പെട്ടു.

🛑 മന്ത്രിയുടെ നിലപാട്
മന്ത്രി എം.ബി. രാജേഷ് അധ്യക്ഷത വഹിച്ച വികേന്ദ്രികൃതാസൂത്രണ സംസ്ഥാന തല കോഓർഡിനേഷൻ കമ്മിറ്റിയുടെ യോഗത്തിലാണ് ഈ നിർണായക തീരുമാനം ഉണ്ടായത്. 22-10-25 ന് സെക്രട്ടറിയേറ്റ് അനക്സ് II-ലെ നവ കൈരളി ഹാളിൽ വെച്ചായിരുന്നു യോഗം. ആശാവർക്കർമാർക്ക് 2000 രൂപ അധിക അലവൻസ് നൽകാനുള്ള ചുങ്കത്തറ പഞ്ചായത്തിൻ്റെ അപേക്ഷ യോഗം തള്ളുകയായിരുന്നു.
മന്ത്രിയുടെ നിലപാട് ആശാവർക്കർമാരുടെ ഇടയിൽ കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ആരോഗ്യരംഗത്തെ അവിഭാജ്യ ഘടകമായ ആശാവർക്കർമാർക്ക് തുച്ഛമായ വേതനമാണ് ലഭിക്കുന്നത്. ഈ സാഹചര്യത്തിൽ, തദ്ദേശ സ്ഥാപനങ്ങളുടെ സ്വന്തം ഫണ്ടിൽ നിന്നുള്ള ചെറിയൊരു അധിക സഹായം പോലും നിഷേധിക്കുന്നത് മനുഷ്യത്വ രഹിതമായ നടപടിയാണെന്നാണ് വിമർശനം.
![]()
