തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി വിജയൻ്റെ “അതിദാരിദ്ര്യ മുക്ത സംസ്ഥാനം “പ്രഖ്യാപനം തട്ടിപ്പെന്ന് ടൈംസ് ഓഫ് ഇന്ത്യ. സർക്കാർ രേഖകൾ ആധാരമാക്കി പ്രഖ്യാപന തട്ടിപ്പ് പൊളിച്ചടുക്കിയിരിക്കുകയാണ് ടൈംസ് ഓഫ് ഇന്ത്യ. അസിസ്റ്റൻ്റ് എഡിറ്റർ കെ.പി. സായ് കിരണിൻ്റെ വസ്തുതകൾ നിരത്തിയുള്ള റിപ്പോർട്ട് പ്രഖ്യാപനത്തിൻ്റെ പൊയ്മുഖം തുറന്ന് കാട്ടുന്നതാണ്. ബജറ്റ് രേഖകൾ, പ്ലാനിംഗ് ബോർഡിൻ്റെ പ്ലാൻ സ്പേസ് എന്നിവയെ ആധാരമാക്കിയാണ് ഇതൊരു തട്ടിപ്പ് പ്രഖ്യാപനമായി റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പി.ആർ വർക്ക് മാത്രമായി പ്രഖ്യാപനം മാറിയെന്ന് വ്യക്തം.


അതിദാരിദ്ര്യ നിർമ്മാർജ്ജന പ്രഖ്യാപനത്തിലെ വൈരുദ്ധ്യങ്ങൾ
നിയമസഭയിൽ ചട്ടം 300 പ്രകാരം നടത്തിയ പ്രസ്താവനയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, അതിദാരിദ്ര്യ നിർമ്മാർജ്ജന പരിപാടിക്കായി 2023-24 ലും 2024-25 ലും 50 കോടി രൂപ വീതവും, 2025-26 ൽ 60 കോടി രൂപയും വകയിരുത്തിയതായി അവകാശപ്പെട്ടിരുന്നു. “ഈ തുക ആരോഗ്യ സംരക്ഷണം, വീട് നിർമ്മാണം, സുസ്ഥിരമായ ഉപജീവന മാർഗ്ഗം ഉറപ്പാക്കൽ എന്നിവയ്ക്കായി വിനിയോഗിച്ചു… അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിനായി കേരളം 1,000 കോടിയിലധികം ചെലവഴിച്ചു” എന്നും മുഖ്യമന്ത്രി പറഞ്ഞു.
സർക്കാർ കണക്കുകളിലെ പൊരുത്തക്കേടുകൾ
എന്നാൽ, ഔദ്യോഗിക ബജറ്റ് രേഖകൾ പറയുന്നത് മറ്റൊന്നാണ്. ‘അതിദാരിദ്ര്യ നിർമ്മാർജ്ജനം’ എന്ന നിർദ്ദിഷ്ട ബജറ്റ് ഹെഡിന് (2515-00-102-25) കീഴിൽ 2023-24 ലെ യഥാർത്ഥ ചെലവ് വെറും 16.43 കോടി രൂപ മാത്രമാണ്. മുഖ്യമന്ത്രി പറഞ്ഞ 50 കോടി രൂപയേക്കാൾ വളരെ കുറവാണിത്. ഈ പദ്ധതി ഔപചാരികമായി വന്ന സാമ്പത്തിക വർഷത്തിൽ യഥാർത്ഥത്തിൽ ചെലവഴിച്ച തുകയാണിത്.
നടപ്പ് സാമ്പത്തിക വർഷം 60 കോടി രൂപ വകയിരുത്തിയെങ്കിലും, സംസ്ഥാനം ‘അതിദാരിദ്ര്യരഹിതമായി’ പ്രഖ്യാപിച്ച നവംബർ 1-ന് പ്ലാൻ ഫണ്ടുകളുടെ ചെലവ് പദ്ധതി തിരിച്ച് റിപ്പോർട്ട് ചെയ്യുന്ന PlanSpace ഡാഷ്ബോർഡ് 0% വിനിയോഗമാണ് കാണിച്ചത്.
വിവധ തലങ്ങളിലുള്ള കണക്കുകൾ തമ്മിലുള്ള പൊരുത്തക്കേടുകൾ റിപ്പോർട്ടിൽ എടുത്തു കാണിക്കുന്നു:
- മുഖ്യമന്ത്രിയുടെ പ്രസ്താവന പ്രകാരം 2023-24 ൽ 50 കോടി വകയിരുത്തിയെങ്കിലും ഔദ്യോഗിക രേഖകളിൽ യഥാർത്ഥ ചെലവ് 16.43 കോടി മാത്രം.
- 2025-26 ലേക്ക് 60 കോടി മാറ്റിവച്ചെന്ന് അവകാശപ്പെട്ടെങ്കിലും നവംബർ 1 വരെ PlanSpace ഡാഷ്ബോർഡിൽ 0% വിനിയോഗം.
- ’നേട്ടം പ്രഖ്യാപിച്ച’ പരിപാടിക്ക് വേണ്ടി മാത്രം 1.5 കോടി രൂപ ചെലവഴിച്ചു.
- അതിദാരിദ്ര്യ നിർമ്മാർജ്ജനം പിണറായി 2.0 സർക്കാരിന്റെ ആദ്യ ക്യാബിനറ്റ് യോഗത്തിലെ പ്രഥമ പരിഗണനയായിരുന്നുവെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞിട്ടും, 2021-22 ലോ 2022-23 ലോ ഈ പദ്ധതിക്ക് കീഴിൽ ഫണ്ടൊന്നും വകയിരുത്തിയില്ലെന്ന് ബജറ്റ് രേഖകൾ വ്യക്തമാക്കുന്നു.
സ
![]()
