തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന ‘അതിദാരിദ്ര്യ മുക്ത സംസ്ഥാന പ്രഖ്യാപന’ പരിപാടിക്ക് 1.50 കോടി രൂപ അനുവദിച്ചത് പാവപ്പെട്ടവർക്ക് വീട് നിർമ്മിക്കാനായി മാറ്റിവെച്ച തുക വെട്ടിക്കുറച്ച്. മോഹൻലാൽ, മമ്മൂട്ടി, കമൽഹാസൻ തുടങ്ങിയ താരങ്ങൾ മുഖ്യാതിഥികളായി എത്തുന്ന പരിപാടിയുടെ ചെലവിനാണ് ഈ തുക കണ്ടെത്തിയിരിക്കുന്നത്.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഇന്ന് വൈകിട്ട് 3 മണിക്കാണ് പരിപാടി നടക്കുന്നത്. അതിദരിദ്രരുടെ ഭവന നിർമ്മാണത്തിനായി നീക്കിവെച്ച ഫണ്ടിൽ നിന്നാണ് ഉദ്ഘാടനത്തിനായുള്ള 1.50 കോടി രൂപ അനുവദിച്ചിട്ടുള്ളത്.
ഈ നടപടി സംബന്ധിച്ച ഉത്തരവ് ഒക്ടോബർ 26 ന് തദ്ദേശ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി.വി അനുപമ ഐ എ എസ് ആണ് പുറപ്പെടുവിച്ചത്. അതിദാരിദ്ര്യ നിർമ്മാർജ്ജനമെന്ന പ്രഖ്യാപിത ലക്ഷ്യത്തോടെയുള്ള പരിപാടിക്ക് തന്നെ പാവപ്പെട്ടവരുടെ വീട് നിർമ്മാണ ഫണ്ട് ഉപയോഗിച്ചത് വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്
![]()
