Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » അതിദാരിദ്ര്യ മുക്ത കേരള പ്രഖ്യാപനം: പിണറായിയുടെ പിആർ വർക്കിന് മമ്മൂട്ടിയുടെ കനത്ത പ്രഹരം; വീഴ്ചകൾ ഒട്ടേറെ

അതിദാരിദ്ര്യ മുക്ത കേരള പ്രഖ്യാപനം: പിണറായിയുടെ പിആർ വർക്കിന് മമ്മൂട്ടിയുടെ കനത്ത പ്രഹരം; വീഴ്ചകൾ ഒട്ടേറെ

kerala leader By kerala leader November 1, 2025 1 Min Read
Share

തിരുവനന്തപുരം: ഏറെ കൊട്ടിഘോഷിച്ച് സർക്കാർ നടത്തിയ ‘അതിദാരിദ്ര്യ മുക്ത സംസ്ഥാന പ്രഖ്യാപനം’ എന്ന പരിപാടി വൻ വിവാദത്തിൽ മുങ്ങി. പരിപാടിയുടെ ഉദ്ഘാടനത്തിനായി പാവപ്പെട്ടവരുടെ വീട് നിർമ്മാണ ഫണ്ടിൽ നിന്ന് 1.50 കോടി രൂപ വകമാറ്റിയതും, പരിപാടിക്ക് ആളെ എത്തിക്കാൻ ഉത്തരവ് ഇറക്കിയതും സർക്കാരിന് കനത്ത ക്ഷീണമായി.

​പ്രതീക്ഷിച്ചിരുന്ന മോഹൻലാലും കമൽഹാസനും പരിപാടിക്ക് എത്താതിരുന്നത് സർക്കാരിന് തിരിച്ചടിയായപ്പോൾ, ചടങ്ങിൽ പങ്കെടുത്ത നടൻ മമ്മൂട്ടിയുടെ പ്രസംഗം സർക്കാരിന്റെ ‘പി.ആർ. വർക്കിന്’ ഏറ്റ കനത്ത ആഘാതമായി.

​മമ്മൂട്ടിയുടെ പ്രസംഗം സർക്കാരിന് തിരിച്ചടി

​”ഞാൻ മാസങ്ങളായി പൊതുവേദിയിലോ നാട്ടിലോ ഒന്നും ഇറങ്ങിയിട്ടില്ല. കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്ത് വരുന്ന വഴിക്ക് ഒരുപാടു കണ്ണഞ്ചപ്പിക്കുന്ന വികസനങ്ങൾ കണ്ടു,” എന്ന് പറഞ്ഞാണ് മമ്മൂട്ടി പ്രസംഗം തുടങ്ങിയത്.

​എന്നാൽ, തുടർന്നുള്ള വാക്കുകൾ വികസനത്തിന്റെ യഥാർത്ഥ ലക്ഷ്യത്തെക്കുറിച്ചുള്ള സർക്കാരിന്റെ അവകാശവാദങ്ങളെ ചോദ്യം ചെയ്യുന്നതായിരുന്നു:

​”പക്ഷേ, വികസനം എന്ന് നമ്മൾ പറയുമ്പോൾ, വികസനം ആരുടെ വികസനമാണ്? രാജപാതകളും വലിയ കെട്ടിടങ്ങളും നിർമിക്കുന്നതു കൊണ്ട് മാത്രം നാം വികസിക്കുന്നില്ല. വികസിക്കേണ്ടത് നമ്മുടെ സാമൂഹിക ജീവിതമാണ്.”

​”സാമൂഹിക ജീവിതം വികസിക്കണമെങ്കിൽ ദാരിദ്ര്യം പരിപൂർണമായി തുടച്ചു നീക്കപ്പെടണം. അങ്ങനെ പരിപൂർണമായി തുടച്ചുനീക്കപ്പെട്ട സ്ഥലങ്ങൾ വളരെ അപൂർവമേ ഉള്ളൂ. എന്റെ അറിവിൽ ഇല്ല.”

​കേരളം പലതിനും മാതൃകയായിട്ടുള്ളതാണെന്നും, ദാരിദ്ര്യത്തെ തോളോടുതോൾ ചേർന്ന് നേരിടാമെന്നും, അതിജീവിക്കാമെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു. സംസ്ഥാനം ദാരിദ്ര്യമുക്തമായി എന്ന് സർക്കാർ പ്രഖ്യാപിക്കുന്ന വേദിയിൽ, ‘ദാരിദ്ര്യം പരിപൂർണ്ണമായി തുടച്ചു നീക്കപ്പെട്ട സ്ഥലങ്ങൾ എന്റെ അറിവിൽ ഇല്ല’ എന്ന് ഒരു ജനപ്രിയ നടൻ പറഞ്ഞത് സർക്കാരിന്റെ പിആർ ശ്രമങ്ങൾക്ക് വലിയ വെല്ലുവിളിയായി.

TAGGED: House Fund Controversy, Kerala Extreme Poverty, Kerala Government PR, Kerala leader, Mammootty Speech, Mohanlal Kamal Haasan, Poverty Eradication Kerala, അതിദാരിദ്ര്യ മുക്തം, കേരള സർക്കാർ, മമ്മൂട്ടി, വിവാദം
kerala leader November 1, 2025 November 1, 2025
Share This Article
Facebook Twitter Copy Link Print
Previous Article ശമ്പള പരിഷ്കരണ കുടിശ്ശിക വി.ഡി. സതീശനും കൂട്ടരും നൽകും! കേരള പിറവി ദിനത്തിൽ ധനവകുപ്പിൻ്റെ വിചിത്ര ഉത്തരവ്
Next Article ജോൺ ബ്രിട്ടാസ് ‘ഒറ്റുകാരൻ മുന്ന’: കമ്മ്യൂണിസത്തെ ഒറ്റിക്കൊടുക്കുന്നുവോ? – ജെസ്വിൻ റോയ്

Recent Posts

  • നീറ്റ് പേപ്പർ ചോർച്ചയിലെ ‘കിങ്പിൻ’ കുടുങ്ങി! പൂനെയിലെ പ്രമുഖ കെമിസ്ട്രി പ്രൊഫസറെ പൊക്കി സിബിഐ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
  • ​സതീശൻ vs പിണറായി 2.0: പോരാട്ടം തുടരുന്നു; ഭരണപക്ഷത്ത് സതീശൻ, പ്രതിപക്ഷത്ത് പിണറായി
  • കേരളം ഇനി സതീശൻ യുഗത്തിലേക്ക്; തിങ്കളാഴ്ച സത്യപ്രതിജ്ഞ; ഗ്രൂപ്പ് സമവാക്യങ്ങൾ തകർത്ത് ‘സതീശനിസം’ അമരത്തെത്തുമ്പോൾ!
  • മെസ്സി മാജിക്! സിൻസിനാറ്റിയെ തകർത്ത് ഇന്റർ മയാമി; നായകന് ഉജ്ജ്വല ഹാട്രിക്
  • നെയ്മർ കരുത്തിൽ സാന്റോസ്! കൊരിറ്റിബയെ തകർത്ത് ബ്രസീലിയൻ കപ്പ് പ്രീ-ക്വാർട്ടറിൽ
  • സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 85.20% വിജയം; ഫലം അറിയാൻ ഈ ലിങ്കുകൾ ശ്രദ്ധിക്കുക!

You Might Also Like

നീറ്റ് പേപ്പർ ചോർച്ചയിലെ ‘കിങ്പിൻ’ കുടുങ്ങി! പൂനെയിലെ പ്രമുഖ കെമിസ്ട്രി പ്രൊഫസറെ പൊക്കി സിബിഐ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Education National News

​സതീശൻ vs പിണറായി 2.0: പോരാട്ടം തുടരുന്നു; ഭരണപക്ഷത്ത് സതീശൻ, പ്രതിപക്ഷത്ത് പിണറായി

Kerala Politics News

കേരളം ഇനി സതീശൻ യുഗത്തിലേക്ക്; തിങ്കളാഴ്ച സത്യപ്രതിജ്ഞ; ഗ്രൂപ്പ് സമവാക്യങ്ങൾ തകർത്ത് ‘സതീശനിസം’ അമരത്തെത്തുമ്പോൾ!

News

മെസ്സി മാജിക്! സിൻസിനാറ്റിയെ തകർത്ത് ഇന്റർ മയാമി; നായകന് ഉജ്ജ്വല ഹാട്രിക്

News Sports
Welcome Back!

Sign in to your account

Lost your password?