കോഴിക്കോട്: തെരഞ്ഞെടുപ്പ് അടുത്തതോടെ വ്യാജ വാർത്തകളുടെ പ്രളയമാണ്. വി.എസ്. അച്യുതാനന്ദൻ – പിണറായി വിജയൻ പോരിൻ്റെ കാലത്ത് വി.എസിൻ്റെ പക്ഷത്ത് നിലയുറപ്പിച്ചിരുന്ന ഒരു മാധ്യമപ്രവർത്തകനാണ് പുതിയൊരു കെട്ടിച്ചമച്ച വാർത്തയുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രസ്തുത ലേഖനം ‘ദി ന്യൂ ഇന്ത്യൻ എക്സ്പ്രസി’ലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
💥 സതീശനെതിരെ സ്ഫോടനാത്മകമായ ‘വ്യാജ’ വാർത്ത
സംസ്ഥാന കോൺഗ്രസ് നേതൃത്വവുമായുള്ള നിസ്സഹകരണത്തിൻ്റെ പേരിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ കോൺഗ്രസ് ഹൈക്കമാൻഡ് താക്കീത് ചെയ്തു എന്നതാണ് ലേഖകൻ്റെ സ്ഫോടനാത്മകമായ ആരോപണം. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാനായി ഡൽഹി ഇന്ദിരാഭവനിൽ ചേർന്ന നേതൃയോഗത്തിലാണ് ‘നാടകീയ സംഭവങ്ങളുണ്ടായതെന്നും’, യോഗത്തിൽ കെ.പി.സി.സി. പ്രസിഡൻ്റ് സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തമ്മിൽ വാക്പോരുണ്ടായെന്നും രാഹുൽ ഗാന്ധി ഇടപെട്ടാണ് രംഗം ശാന്തമാക്കിയതെന്നും ലേഖകൻ തട്ടിവിട്ടു. യോഗത്തിൽ എ.ഐ.സി.സി. ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി വി.ഡി. സതീശൻ്റെ പേരെടുത്ത് പറയാതെ രൂക്ഷ വിമർശനം ഉയർത്തിയെന്നും, യോഗത്തിൽ പങ്കെടുത്ത നേതാവാണ് ഇക്കാര്യം വ്യക്തമാക്കിയതെന്നുമെല്ലാം പേര് പറയാതെ ലേഖകൻ കൂട്ടിച്ചേർത്തു.
രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും നേതാക്കളെ ഓരോരുത്തരെയായിട്ടാണ് അടച്ചിട്ട മുറിയിൽ കണ്ടത്. അതിനുശേഷം എല്ലാവരുമായും പൊതുയോഗം നടത്തുകയും തിരഞ്ഞെടുപ്പ് സംബന്ധമായ നിർദ്ദേശങ്ങൾ നൽകുകയുമാണ് യത്ഥാർത്ഥത്തിൽ ഉണ്ടായത്.
🤔 വ്യാജ വാർത്തയ്ക്ക് പിന്നിൽ തദ്ദേശ മന്ത്രിയുടെ സ്റ്റാഫോ?
ഈ വ്യാജവാർത്തയ്ക്ക് പിന്നിൽ തദ്ദേശ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് ആണെന്നാണ് ലഭിക്കുന്ന സൂചന. ‘ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്’ എഡിറ്റോറിയൽ നയരൂപീകരണ സമിതിയിലെ ഒരംഗത്തിൻ്റെ അടുത്ത ബന്ധുവാണ് ഈ പേഴ്സണൽ സ്റ്റാഫ് എന്നും വിവരമുണ്ട്. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള വ്യാജ പ്രചാരണങ്ങൾ വർധിക്കുന്നതിൻ്റെ ഒടുവിലത്തെ ഉദാഹരണമാണിത്.
![]()
