തിരുവനന്തപുരം: പി.എം.ശ്രീ (PM-SHRI) പദ്ധതിയുടെ പേരിൽ സി.പി.ഐയുടെ മുന്നിൽ നാണംകെട്ട തോൽവി സമ്മതിക്കേണ്ടി വന്നതിന്റെ ജാള്യത മറയ്ക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ‘അഭ്യാസം’ ആയിരുന്നു മന്ത്രിസഭാ യോഗത്തിന് ശേഷം കണ്ടത്. നവംബർ ഒന്നാം തീയതിയിലെ നിയമസഭയിലെ പ്രസംഗം എടുത്തു വെക്കാൻ മന്ത്രിസഭായോഗത്തിന് തൊട്ടുമുമ്പ് മുഖ്യമന്ത്രി കർശന നിർദ്ദേശം നൽകിയിരുന്നു. യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം മുഖ്യമന്ത്രി ആ പ്രസംഗം എടുത്തു നടത്തിയ ‘ഒറ്റ തട്ട്’ പ്രഖ്യാപനങ്ങളുടെ പ്രളയമായി.
പ്രഖ്യാപനങ്ങളുടെ പ്രധാന തീരുമാനങ്ങൾ:
- ക്ഷേമ പെൻഷൻ തുക 2000 രൂപയായി ഉയർത്തും.
- സ്ത്രീ സുരക്ഷാ പെൻഷൻ 1000 രൂപയാക്കി വർധിപ്പിക്കും.
- സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 4 ശതമാനം ക്ഷാമബത്ത (Dearness Allowance) അനുവദിച്ചു.
- ശമ്പള പരിഷ്കരണ കുടിശ്ശികയുടെ അവസാനത്തെ രണ്ട് ഗഡുക്കൾ പി.എഫിൽ (PF) ലയിപ്പിക്കും.
- ആശ വർക്കർമാർ, അംഗനവാടി വർക്കർ, ഹെൽപ്പർമാർ എന്നിവർക്ക് പ്രതിമാസ ഓണറേറിയം 1000 രൂപ വർധന.
പി.എം.ശ്രീ പദ്ധതിക്കെതിരെ സി.പി.ഐ എടുത്ത കടുത്ത നിലപാടിൽ മുന്നണിയിൽ ഉടലെടുത്ത പ്രതിസന്ധിയും, പദ്ധതിയുമായി മുന്നോട്ട് പോകാമെന്ന മുഖ്യമന്ത്രിയുടെ ആദ്യ നിലപാട് മാറ്റേണ്ടി വന്നതിന്റെയും ജാള്യത മറയ്ക്കാനായിരുന്നു പിണറായിയുടെ പ്രഖ്യാപനങ്ങൾ. ഒന്നാം തീയതി നിയമസഭയിലും മുഖ്യമന്ത്രി ഈ പ്രഖ്യാപനങ്ങൾ ആവർത്തിക്കും. സി പി ഐയോട് തോറ്റ പിണറായി എന്ന നാളത്തെ പത്രത്തിൻ്റെ തലക്കെട്ട് മാറ്റാനായിരുന്നു മുഖ്യമന്ത്രിയുടെ ശ്രമം. ഇത് എത്ര കണ്ട് വിജയിക്കുമെന്ന് നാളത്തെ പത്ര തലകെട്ടിൽ നിന്ന് വ്യക്തമാകും.
![]()
