Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ​’സഹോദരൻ’ ചതിച്ചു! പിഎം-ശ്രീയിൽ കേരളത്തിന്റെ നിലപാട് മാറ്റം; സ്റ്റാലിൻ ഖിന്നൻ, മമതയ്ക്ക് അൽഭുതമില്ല

​’സഹോദരൻ’ ചതിച്ചു! പിഎം-ശ്രീയിൽ കേരളത്തിന്റെ നിലപാട് മാറ്റം; സ്റ്റാലിൻ ഖിന്നൻ, മമതയ്ക്ക് അൽഭുതമില്ല

kerala leader By kerala leader October 25, 2025 1 Min Read
Share

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ വിവാദമായ പിഎം-ശ്രീ പദ്ധതി നടപ്പാക്കാനുള്ള കേരളത്തിന്റെ നീക്കത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഖിന്നൻ. ‘സഹോദരൻ പിണറായി’ എന്നാണ് സ്റ്റാലിൻ നിരന്തരം പിണറായിയെ വിശേഷിപ്പിക്കുന്നത്. സഹോദരൻ പിണറായി ബി.ജെ.പിക്ക് മുന്നിൽ നിരുപാധികം കീഴടങ്ങിയതിൽ സ്റ്റാലിന് കടുത്ത അതൃപ്തിയിലാണ്.

​ദേശീയ വിദ്യാഭ്യാസ നയത്തോടുള്ള (NEP) എതിർപ്പ് മൂലം കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾ പി.എം-ശ്രീ പദ്ധതി ഇതുവരെ നടപ്പാക്കിയിരുന്നില്ല. ഇതേത്തുടർന്ന് സമഗ്ര ശിക്ഷാ പദ്ധതി പ്രകാരമുള്ള ഫണ്ട് കേന്ദ്രസർക്കാർ തടഞ്ഞുവെച്ചതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.

​തമിഴ്നാടിന്റെ നിയമപോരാട്ടം:

  • ​ഫണ്ട് തടഞ്ഞപ്പോൾ തമിഴ്‌നാട് നിയമപോരാട്ടം സ്വീകരിക്കുകയായിരുന്നു. കോടതിയെ സമീപിച്ച് സമഗ്രശിക്ഷയ്ക്കുള്ള വിഹിതം സ്റ്റാലിൻ സർക്കാർ നേടിയെടുത്തു.
  • ​സമഗ്രശിക്ഷയ്ക്ക് 2152 കോടി രൂപയുടെ കേന്ദ്രഫണ്ട് കിട്ടാത്ത സാഹചര്യത്തിൽ, തമിഴ്‌നാട് സ്വകാര്യവിദ്യാലയങ്ങളിലെ വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ചുള്ള (RTE) 25 ശതമാനം വിദ്യാർഥിപ്രവേശനം നിർത്തിവെച്ചു.
  • ​തുടർന്ന്, മദ്രാസ് ഹൈക്കോടതിയിലും സുപ്രീംകോടതിയിലുമെത്തിയ പ്രശ്‌നത്തിൽ, തടഞ്ഞുവെച്ച 700 കോടിയിലേറെ രൂപ കേന്ദ്രം തമിഴ്‌നാടിന് അനുവദിച്ചു.

​പിണറായി കീഴടങ്ങുന്നു, മമത തലയുയർത്തി:

​സ്റ്റാലിൻ നിയമപോരാട്ടത്തിലൂടെ ഫണ്ട് നേടിയെടുത്തപ്പോൾ, ബി.ജെ.പിക്ക് മുന്നിൽ നിരുപാധികം കീഴടങ്ങുന്ന നിലപാടാണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചത്. എന്നാൽ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇപ്പോഴും ബി.ജെ.പിക്ക് മുന്നിൽ തലയുയർത്തി നിൽക്കുകയാണ്. ബി.ജെ.പി.യുമായുള്ള പിണറായിയുടെ ‘രഹസ്യബന്ധം’ മമതയ്ക്ക് നേരത്തെ അറിയാവുന്നതിനാൽ, പിഎം-ശ്രീ നീക്കത്തിൽ അവർക്ക് യാതൊരു അൽഭുതവും ഇല്ല.

​കേരളത്തിന്റെ മനംമാറ്റം ഇടതുമുന്നണിയിലും കടുത്ത വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. സിപിഐ അടക്കമുള്ള ഘടകകക്ഷികൾ പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചതോടെ മുന്നണിയിൽ കൂട്ടയിടി ആണ്.

Loading

TAGGED: Kerala Education Policy, LDF, Mamata Banerjee, MK Stalin, NEP, Pinarayi Vijayan, PM Shri Scheme, Samagra Shiksha Abhiyan, ബിജെപി
kerala leader October 25, 2025 October 25, 2025
Share This Article
Facebook Twitter Copy Link Print
Previous Article ‘ഓപ്പറേഷൻ പിണറായി’ അണിയറയിൽ: പി.എം. ശ്രീ വെറും ടെസ്റ്റ് ഡോസ്! സിപിഐയുടെ സീറ്റുകളും പിടിച്ചെടുക്കും
Next Article ശിവൻകുട്ടിക്കും ബിന്ദുവിനും എല്ലാം തമാശ! തകർന്ന് തരിപ്പണമായി കേരളത്തിൻ്റെ വിദ്യാഭ്യാസ മേഖല

Recent Posts

  • ഇത് വടക്കൻ പറവൂർ സതീശൻ്റെ കോട്ട; എതിരാളികൾ ചാരമാകുന്ന ‘ഭൂരിപക്ഷ’ ചരിത്രം! ഇത്തവണയും ലക്ഷ്യം റെക്കോർഡ് ജയം
  • അരങ്ങൊഴിഞ്ഞ് അങ്കത്തട്ടിലേക്ക്; പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയായി രമേഷ് പിഷാരടി
  • പുതുക്കാട് ‘കൈ’പ്പിടിയിലാക്കാൻ ബാബുരാജ്; ചെങ്കോട്ട പിളർക്കാൻ കോൺഗ്രസിന്റെ കരുനീക്കം
  • വട്ടിയൂർക്കാവ് തിരിച്ചു പിടിക്കാൻ കെ. മുരളീധരൻ! തലസ്ഥാനത്ത്ഇനി പ്രഖ്യാപിക്കാനുള്ളത് 9 സ്ഥാനാർത്ഥികളെ
  • വന്നു 55 അംഗ സ്ഥാനാർത്ഥി പട്ടിക ; കളത്തിലിറങ്ങി കോൺഗ്രസ്
  • സഖാവ് വിജയൻ ജയിക്കട്ടെ! ഇത് എൻ്റെ വ്യക്തിപരമായ അഭിപ്രായമെന്ന് കമൽ ഹാസൻ

You Might Also Like

ഇത് വടക്കൻ പറവൂർ സതീശൻ്റെ കോട്ട; എതിരാളികൾ ചാരമാകുന്ന ‘ഭൂരിപക്ഷ’ ചരിത്രം! ഇത്തവണയും ലക്ഷ്യം റെക്കോർഡ് ജയം

Kerala Politics News

അരങ്ങൊഴിഞ്ഞ് അങ്കത്തട്ടിലേക്ക്; പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയായി രമേഷ് പിഷാരടി

Kerala Politics News

പുതുക്കാട് ‘കൈ’പ്പിടിയിലാക്കാൻ ബാബുരാജ്; ചെങ്കോട്ട പിളർക്കാൻ കോൺഗ്രസിന്റെ കരുനീക്കം

Kerala Politics News

വട്ടിയൂർക്കാവ് തിരിച്ചു പിടിക്കാൻ കെ. മുരളീധരൻ! തലസ്ഥാനത്ത്ഇനി പ്രഖ്യാപിക്കാനുള്ളത് 9 സ്ഥാനാർത്ഥികളെ

Kerala Politics News
Welcome Back!

Sign in to your account

Lost your password?