Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ഹിജാബ് വിവാദം: പരിഹരിച്ച വിഷയത്തിൽ മന്ത്രി വി. ശിവൻകുട്ടി വർഗീയത കലർത്തുന്നുവെന്ന് ആക്ഷേപം

ഹിജാബ് വിവാദം: പരിഹരിച്ച വിഷയത്തിൽ മന്ത്രി വി. ശിവൻകുട്ടി വർഗീയത കലർത്തുന്നുവെന്ന് ആക്ഷേപം

Kerala Leader By Kerala Leader October 15, 2025 1 Min Read
Share
V Sivankutty
വി. ശിവൻകുട്ടി

തിരുവനന്തപുരം: സ്വകാര്യ സിബിഎസ്ഇ സ്കൂളിലെ യൂണിഫോം സംബന്ധിച്ച് ഉയർന്നുവന്ന തർക്കം പ്രാദേശിക രാഷ്ട്രീയ നേതൃത്വം ഇടപെട്ട് രമ്യമായി പരിഹരിച്ചതിന് പിന്നാലെ, വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രി കക്ഷിചേർന്ന് വർഗീയ മുതലെടുപ്പിന് ശ്രമിക്കുന്നുവെന്ന് ആക്ഷേപം. സമൂഹത്തിൽ ഭിന്നതയുണ്ടാക്കാൻ സർക്കാർ തന്നെ ശ്രമിക്കുകയാണെന്നും, നിസ്സാരമായ ഒരു പ്രശ്നത്തെ ഊതിവീർപ്പിച്ച് രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുകയാണെന്നുമാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്..

ക്രിസ്ത്യൻ മാനേജ്മെന്റിന് കീഴിൽ പ്രവർത്തിക്കുന്ന സെന്റ് റീത്താസ് പബ്ലിക് സ്കൂളിൽ ഈ വർഷം പ്രവേശനം നേടിയ ഒരു വിദ്യാർത്ഥിനിക്ക് മതപരമായ കാരണങ്ങളാൽ ഹിജാബ് ധരിക്കണമെന്ന ആവശ്യം ഉയർന്നതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. എന്നാൽ, സ്കൂളിന്റെ നിലവിലെ യൂണിഫോം കോഡ് പ്രകാരം ഹിജാബ് അനുവദനീയമല്ല. നൂറിലധികം മുസ്ലിം വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിൽ ഇതാദ്യമായാണ് ഇത്തരമൊരു ആവശ്യം ഉയരുന്നത്.

വിഷയം വർഗീയമായി മാറാൻ സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞ സ്ഥലം എംഎൽഎ, എംപി, ഡിസിസി പ്രസിഡന്റ് എന്നിവർ സ്കൂൾ അധികൃതരുമായും രക്ഷിതാക്കളുമായും ചർച്ച നടത്തുകയും വിഷയം രമ്യമായി പരിഹരിക്കുകയും ചെയ്തിരുന്നു. ഒരു സ്വകാര്യ സ്കൂളിന്റെ നിയമങ്ങളിൽ സർക്കാർ ഇടപെടേണ്ടതില്ലെന്നിരിക്കെ, പ്രശ്നം അവസാനിച്ചതിന് ശേഷമാണ് വിദ്യാഭ്യാസ മന്ത്രിയുടെ രംഗപ്രവേശം.

പരിഹരിക്കപ്പെട്ട വിഷയത്തിൽ മന്ത്രി വീണ്ടും ഇടപെട്ട് അതിനെ വർഗീയ ചർച്ചകൾക്ക് വഴിവെക്കുകയാണെന്നാണ് പ്രധാന വിമർശനം. സർക്കാർ സ്കൂളുകളിൽ സംഘപരിവാർ സംഘടനകൾ ഹിജാബിനെ എതിർത്തതിന് സമാനമായ സംഭവമാണ് ഇവിടെയും നടക്കുന്നതെന്ന് വരുത്തിത്തീർക്കാൻ വിദ്യാഭ്യാസ വകുപ്പ് ശ്രമിക്കുന്നു.

മുനമ്പം വിഷയത്തിൽ ക്രിസ്ത്യൻ-മുസ്ലിം വിദ്വേഷം സൃഷ്ടിക്കാൻ ശ്രമിച്ചത് പരാജയപ്പെട്ടപ്പോൾ, സർക്കാർ പുതിയൊരു വിഷയത്തെ വർഗീയ മുതലെടുപ്പിനായി ഉപയോഗിക്കുകയാണെന്നും വിമർശകർ ആരോപിക്കുന്നു. പ്രശ്നങ്ങൾ പരിഹരിക്കേണ്ട സർക്കാർ തന്നെ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിച്ചാൽ ജനം എവിടെയാണ് അഭയം തേടേണ്ടതെന്നുള്ള ചോദ്യമാണ് ഉയരുന്നത്.

Loading

TAGGED: CBSE school Kerala, communal politics, hijab controversy, Kerala education minister, Kerala Politics, school uniform, St. Rita's School
Kerala Leader October 15, 2025 October 15, 2025
Share This Article
Facebook Twitter Copy Link Print
Previous Article OJ Janeesh - Youth Congress ഒ.ജെ. ജനീഷ്: അവഗണനകളില്‍ നിന്ന് അമരത്തേക്ക്; യൂത്ത് കോൺഗ്രസ് അധ്യക്ഷന്റേത് പോരാട്ട ജീവിതം
Next Article G Sudhakaran VA Arunkumar and H Salam ജി.സുധാകരനെ മെരുക്കാൻ വി.എസിൻ്റെ മകനെ സ്ഥാനാർത്ഥിയാക്കും; സലാമിനെ കായംകുളത്തേക്ക് കടത്തും!

Recent Posts

  • പുതുക്കാട് ബിജെപിയിൽ ‘തിരുത്തൽ’; ദേവൻ പുറത്ത്, നാഗേഷ് അകത്ത്; ബാബുരാജിലൂടെ മണ്ഡലം പിടിക്കാൻ കോൺഗ്രസ്!
  • സർക്കാർ ആശുപത്രികളോട് അലർജി ! ഗോവിന്ദനും ഭാര്യ പി.കെ ശ്യാമളയും ചികിൽസ തേടുന്നത് തിരുവനന്തപുരത്തെ കോസ്മോ പൊളിറ്റൻ ആശുപത്രിയിൽ; ചെലവ് സർക്കാർ വക
  • കണ്ണൂരിൽ ‘കൈ’ കരുത്താൻ സുധാകരൻ തന്നെ; ഹൈക്കമാൻഡ് നിലപാട് തിരുത്തിച്ചത് എ.കെ. ആന്റണിയുടെ മാസ്റ്റർ സ്ട്രോക്ക്!
  • ദിനപത്രങ്ങളിലെ പരസ്യം: 163 കോടി ചെലവാക്കി സർക്കാർ; 60 കോടി കുടിശിക തീർക്കേണ്ടത് അടുത്ത സർക്കാർ
  • ഇത് വടക്കൻ പറവൂർ സതീശൻ്റെ കോട്ട; എതിരാളികൾ ചാരമാകുന്ന ‘ഭൂരിപക്ഷ’ ചരിത്രം! ഇത്തവണയും ലക്ഷ്യം റെക്കോർഡ് ജയം
  • അരങ്ങൊഴിഞ്ഞ് അങ്കത്തട്ടിലേക്ക്; പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയായി രമേഷ് പിഷാരടി

You Might Also Like

പുതുക്കാട് ബിജെപിയിൽ ‘തിരുത്തൽ’; ദേവൻ പുറത്ത്, നാഗേഷ് അകത്ത്; ബാബുരാജിലൂടെ മണ്ഡലം പിടിക്കാൻ കോൺഗ്രസ്!

Kerala Politics News

സർക്കാർ ആശുപത്രികളോട് അലർജി ! ഗോവിന്ദനും ഭാര്യ പി.കെ ശ്യാമളയും ചികിൽസ തേടുന്നത് തിരുവനന്തപുരത്തെ കോസ്മോ പൊളിറ്റൻ ആശുപത്രിയിൽ; ചെലവ് സർക്കാർ വക

Kerala Politics News

കണ്ണൂരിൽ ‘കൈ’ കരുത്താൻ സുധാകരൻ തന്നെ; ഹൈക്കമാൻഡ് നിലപാട് തിരുത്തിച്ചത് എ.കെ. ആന്റണിയുടെ മാസ്റ്റർ സ്ട്രോക്ക്!

Kerala Politics News

ദിനപത്രങ്ങളിലെ പരസ്യം: 163 കോടി ചെലവാക്കി സർക്കാർ; 60 കോടി കുടിശിക തീർക്കേണ്ടത് അടുത്ത സർക്കാർ

Kerala Politics News
Welcome Back!

Sign in to your account

Lost your password?