Tag: ശമ്പള പരിഷ്‌കരണം

Kerala Politics News 2 Min Read

ശമ്പള പരിഷ്കരണം, 6 ശതമാനം ഡി.എ,ക്ഷേമ പെൻഷൻ വർധന, പുതിയ അഷ്വേഡ് പെൻഷൻ പദ്ധതി – 29 ലെ കേരള ബജറ്റ് പ്രഖ്യാപനങ്ങൾ ഇങ്ങനെ

​തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടികൾക്ക് പിന്നാലെ, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ജനപ്രിയ പ്രഖ്യാപനങ്ങളുമായി സംസ്ഥാന ബജറ്റ്. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും സർക്കാർ ജീവനക്കാരെയും സാധാരണക്കാരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന 'ഇലക്ഷൻ ബമ്പർ' പ്രഖ്യാപനങ്ങളാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഒരുക്കുന്നത്. ശമ്പള പരിഷ്കരണം, ക്ഷേമ പെൻഷൻ വർധന, പുതിയ അഷ്വേഡ് പെൻഷൻ പദ്ധതി എന്നിവയാണ് ഇത്തവണത്തെ ബജറ്റിന്റെ പ്രധാന ആകർഷണം. ​ശമ്പളം പരിഷ്കരിക്കും: 15% വരെ വർധന പ്രതീക്ഷിക്കുന്നു ​പതിവ് രീതിയിൽ നിന്ന്

Kerala Politics News 2 Min Read

ശമ്പള പരിഷ്ക്കരണം: പഴയ ‘ഫിക്സേഷൻ’ രീതിയാണോ അതോ പുതിയ ‘സ്റ്റേജ്’ രീതിയാണോ മെച്ചം? ഒരു താരതമ്യം

തിരുവനന്തപുരം: കേരളത്തിലെ സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണം എപ്പോഴും വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്. ഓരോ അഞ്ച് വർഷം കൂടുമ്പോഴും നടപ്പാക്കാറുള്ള പരിഷ്ക്കരണങ്ങളിൽ സ്വീകരിക്കുന്ന 'ഫിക്സേഷൻ' രീതികളാണ് ജീവനക്കാരന്റെ ശമ്പള വർദ്ധനവ് എത്രയെന്ന് നിശ്ചയിക്കുന്നത്. എന്നാൽ കഴിഞ്ഞ 11-ാം ശമ്പള പരിഷ്ക്കരണത്തിൽ വന്ന മാറ്റങ്ങൾ ജീവനക്കാർക്ക് ഗുണകരമാണോ അതോ തിരിച്ചടിയാണോ? 2009, 2014, 2019 വർഷങ്ങളിലെ ശമ്പള പരിഷ്ക്കരണ ഉത്തരവുകൾ പരിശോധിക്കുമ്പോൾ വ്യക്തമായ വ്യത്യാസങ്ങൾ കാണാം. ​എന്താണ് ശമ്പള ഫിക്സേഷൻ? ​സാധാരണയായി

Kerala Politics News 1 Min Read

ശമ്പള പരിഷ്കരണം വരുന്നു: ഉമ്മൻചാണ്ടി മോഡൽ ‘ബംബർ’ തിരിച്ചെത്തുമോ? അതോ ഐസക്ക് സ്റ്റൈൽ ‘കടുപ്പിക്കൽ’ തുടരുമോ?

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കിടയിൽ ശമ്പള പരിഷ്കരണ ചർച്ചകൾ ചൂടുപിടിക്കുന്നു. ഇത്തവണത്തെ പരിഷ്കരണം ആനുകൂല്യങ്ങളുടെ പെരുമഴയാണോ അതോ നിയന്ത്രണങ്ങളുടെ തുടർച്ചയാണോ എന്ന ആശങ്കയിലാണ് ജീവനക്കാർ. പ്രധാനമായും ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ പത്താം ശമ്പള പരിഷ്കരണമാണോ അതോ തോമസ് ഐസക്ക് നടപ്പിലാക്കിയ പതിനൊന്നാം ശമ്പള പരിഷ്കരണമാണോ മാതൃകയാവുക എന്നതാണ് പ്രധാന ചർച്ചാവിഷയം. ​ഉമ്മൻചാണ്ടി മോഡൽ വരുമോ? പത്താം ശമ്പള പരിഷ്കരണത്തിൽ 12% ഫിറ്റ്മെന്റും പരമാവധി 15% സർവീസ് വെയ്റ്റേജും നൽകിയിരുന്നു. കൂടാതെ

Kerala Politics News 1 Min Read

വീണ്ടും ചതി! പുതുവർഷ ദിനത്തിൽ പ്രഖ്യാപിക്കാനിരുന്ന ശമ്പള പെൻഷൻ പരിഷ്കരണ കമ്മിറ്റിയിൽ മുഖ്യമന്ത്രിക്ക് മൗനം

തിരുവനന്തപുരം: ശമ്പള - പെൻഷൻ പരിഷ്കരണ കമ്മിറ്റിക്ക് വീണ്ടും ചെക്ക്. പുതുവർഷ ദിനത്തിൽ പ്രഖ്യാപിക്കാനിരുന്ന ശമ്പള - പെൻഷൻ പരിഷ്കരണ കമ്മിറ്റി പ്രഖ്യാപനം മാറ്റി വച്ച് മുഖ്യമന്ത്രി. 2024 ജൂലായ് 1 മുതൽ ലഭിക്കേണ്ട ശമ്പള - പെൻഷൻ പരിഷ്കരണത്തിൻ്റെ കമ്മിറ്റി പ്രഖ്യാപനത്തിനാണ് ഇതോടെ തടസം നേരിട്ടത്. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയെത്തുടർന്ന്, ജീവനക്കാരുടെയും പെൻഷൻകാരുടേയും ഇടയിലുള്ള അതൃപ്തി പരിഹരിക്കാനായി ശമ്പള പരിഷ്കരണ കമ്മിറ്റിയെ നിയമിക്കാൻ തീരുമാനിച്ചിരുന്നു. പുതുവർഷ സമ്മാനമായി മുഖ്യമന്ത്രി

Kerala Politics News 1 Min Read

ക്ഷാമബത്തയും ശമ്പള പരിഷ്കരണവും അനുവദിക്കണം; സെറ്റോയുടെ വിചാരണ സദസ് ഇന്ന്, ഉദ്ഘാടനം കെ. മുരളീധരൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സ്റ്റേറ്റ് എംപ്ലോയീസ് & ടീച്ചേഴ്സ് ഓർഗനൈസേഷൻസ് (SETO) സംഘടിപ്പിക്കുന്ന 'വിചാരണ സദസ്സ്' ഇന്ന് (2025 ഡിസംബർ 2, ചൊവ്വ) രാവിലെ 11 മണിക്ക് സെക്രട്ടേറിയേറ്റിന് മുന്നിൽ നടക്കും. മുൻ കെപിസിസി പ്രസിഡൻ്റ് ശ്രീ. കെ. മുരളീധരൻ പരിപാടി ഉദ്ഘാടനം ചെയ്യും. ​സർക്കാർ ജീവനക്കാർ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുക എന്നതാണ് 'വിചാരണ സദസ്സി'ലൂടെ SETO ലക്ഷ്യമിടുന്നത്. പ്രധാനമായും