Tag: ദേശാഭിമാനി

Kerala Politics News 1 Min Read

എസ്ഡിപിഐ ബന്ധം: പാർട്ടി പ്രമേയം പിണറായി അട്ടിമറിച്ചു; ചരിത്രം ആവർത്തിക്കുന്നുവെന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം: സിപിഎം പാർട്ടി കോൺഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തെ മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടരും ചേർന്ന് അട്ടിമറിച്ചിരിക്കുകയാണെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എസ്ഡിപിഐ തീവ്രവാദ സംഘടനയാണെന്ന കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് കേരളത്തിലെ സിപിഎം സൗകര്യപൂർവ്വം വിസ്മരിക്കുകയാണെന്ന് പാർട്ടി രേഖകൾ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി. ​പാർട്ടി കോൺഗ്രസ് പ്രമേയവും നയവ്യതിയാനവും ​കൊൽക്കത്തയിൽ നടന്ന 24-ാം പാർട്ടി കോൺഗ്രസിൽ, ന്യൂനപക്ഷങ്ങൾക്കിടയിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന തീവ്രവാദ സംഘടനയാണ് എസ്ഡിപിഐ എന്ന്

Kerala Politics News 1 Min Read

ദേശാഭിമാനിക്ക് 15 ലക്ഷം, റിപ്പോർട്ടർ ചാനലിന് 50 ലക്ഷം; സർക്കാരിനെ പിന്തുണയ്ക്കുന്നവർക്ക് ഖജനാവിൽ നിന്ന് ലക്ഷങ്ങൾ

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകവെ, പാർട്ടി പത്രത്തിനും അനുകൂല മാധ്യമങ്ങൾക്കും ലക്ഷങ്ങൾ അനുവദിച്ച് സർക്കാർ ഉത്തരവ്. സി.പി.എം മുഖപത്രമായ ദേശാഭിമാനിയുടെ ഓൺലൈൻ പതിപ്പിന് 15 ലക്ഷം രൂപയും, റിപ്പോർട്ടർ ടിവിക്ക് 50 ലക്ഷം രൂപയുമാണ് ടൂറിസം വകുപ്പ് അനുവദിച്ചത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ പുറത്തിറങ്ങിയ ഈ ഉത്തരവുകൾ ഇപ്പോൾ വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ​ധൃതിപിടിച്ചുള്ള ഫണ്ട് വിതരണം ​ടൂറിസം മന്ത്രി പി.എ.

Kerala Politics News 1 Min Read

രാഹുൽ ഗാന്ധി പുറത്തുവിട്ട ‘വോട്ട് ചോരി’ വാർത്ത മുക്കി ദേശാഭിമാനി; പിണറായിക്ക് ബിജെപി ഭയം?

തിരുവനന്തപുരം: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഹരിയാനയിലെ വൻ വോട്ട് തട്ടിപ്പിനെക്കുറിച്ച് പുറത്തുവിട്ട നിർണ്ണായക വാർത്തകൾ ദേശീയ തലത്തിലും സംസ്ഥാനങ്ങളിലും വൻ ചർച്ചാവിഷയം ആയപ്പോൾ, കേരളത്തിലെ സി.പി.എമ്മിന്റെ മുഖപത്രമായ ദേശാഭിമാനി വാർത്ത മുക്കിയത് വിവാദമാകുന്നു. മറ്റ് പ്രമുഖ പത്രങ്ങളെല്ലാം രാഹുൽ ഗാന്ധിയുടെ 'വോട്ട് ചോരി' ആരോപണം ഒന്നാം പേജിൽ പ്രാധാന്യത്തോടെ നൽകിയപ്പോൾ, ദേശാഭിമാനി അത് ഏഴാം പേജിൽ മൂന്ന് കോളത്തിൽ ഒതുക്കിയത് "പിണറായിയുടെ ബി.ജെ.പി ഭക്തി" കാരണമാണെന്നാണ് വിമർശനം.