Tag: Virat Kohli

cricket News Sports 1 Min Read

കോലി മാജിക്ക് ! ഇന്ത്യക്ക് തകർപ്പൻ ജയം; വെസ്റ്റ് ഇൻഡീസിനെ 8 വിക്കറ്റിന് കീഴടക്കി

തിരുവനന്തപുരം: വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് ഉയർത്തിയ **296 റൺസ് വിജയലക്ഷ്യം ഇന്ത്യ 41.4 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു. ഇന്ത്യ 8 വിക്കറ്റിന് വിജയിച്ചു. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ആദ്യം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ…

cricket News Sports 2 Min Read

രോ-കോ വീണ്ടും ഒരുമിച്ച്! തിരുവനന്തപുരത്ത് നെറ്റ്സിൽ തിളങ്ങി കോലിയും രോഹിത്തും; വെസ്റ്റിൻഡീസ് പോരിന് ഇന്ത്യ ഒരുങ്ങുന്നു

തിരുവനന്തപുരം: ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ താരങ്ങളായ രോഹിത് ശർമയും വിരാട് കോലിയും വീണ്ടും ഒരുമിച്ച് ഇന്ത്യൻ ടീമിന്റെ നെറ്റ്സിൽ. വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി വ്യാഴാഴ്ച തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന പരിശീലനത്തിലാണ് ആരാധകർ ഏറെ കാത്തിരുന്ന ‘രോ-കോ’ കൂട്ടുകെട്ട് വീണ്ടും ഒരുമിച്ചത്. ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം ഇരുവരും ഒരുമിച്ച് ഇന്ത്യൻ ടീമിന്റെ പരിശീലനത്തിൽ പങ്കെടുക്കുന്നത് ഏറെ ശ്രദ്ധേയമായി. ജൂലൈയിൽ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലാണ് കോലിയും രോഹിത്തും അവസാനമായി…

News Sports 1 Min Read

ധോണി രോഹിത്ത് ഹാജർ! കോലി Absent , why?

അഹമ്മദാബാദ്: 2026 ടി20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് ഇന്ത്യ ചരിത്രനേട്ടം സ്വന്തമാക്കിയപ്പോൾ, നരേന്ദ്ര മോദി സ്റ്റേഡിയം ആവേശക്കടലായി മാറി. തുടർച്ചയായി കിരീടം നിലനിർത്തുന്ന ആദ്യ ടീമെന്ന ഖ്യാതിയും മൂന്നാം തവണ ലോകകിരീടവും സ്വന്തമാക്കിയ ഇന്ത്യയ്ക്ക്, ഫൈനൽ മത്സരം അവിസ്മരണീയമായി. മത്സരത്തിലെ തകർപ്പൻ പ്രകടനങ്ങൾക്കപ്പുറം മറ്റൊരു കാഴ്ച കൂടി ആരാധകരെ ആവേശത്തിലാക്കി. ഇന്ത്യയുടെ ഇതിഹാസ നായകന്മാരായ എം.എസ്. ധോണിയും രോഹിത് ശർമ്മയും വിഐപി ബോക്സിലിരുന്ന് മത്സരം വീക്ഷിക്കുന്നുണ്ടായിരുന്നു.…

News Sports 1 Min Read

സഞ്ജുവിൻ്റെ സംഹാര താണ്ഡവം ! ഫൈനലിൽ റെക്കോർഡ് വേട്ടയുമായി മലയാളി താരം

അഹമ്മദാബാദ്: ടി20 ലോകകപ്പ് 2026-ന്റെ ഫൈനലിൽ ന്യൂസിലൻഡിനെതിരെ ചരിത്രം കുറിച്ച് ഇന്ത്യൻ ബാറ്റിംഗ് കരുത്ത് സഞ്ജു സാംസൺ. നിർണ്ണായകമായ കിരീടപ്പോരാട്ടത്തിൽ വെടിക്കെട്ട് ബാറ്റിംഗുമായി അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തെ ഇളക്കിമറിച്ച സഞ്ജു, ഒട്ടനവധി റെക്കോർഡുകളാണ് തന്റെ പേരിലേക്ക് മാറ്റിയെഴുതിയത്. ​റെക്കോർഡുകൾ തകർത്ത് സഞ്ജു ​വെറും 46 പന്തുകളിൽ നിന്ന് 89 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്. 5 ഫോറുകളും 8 കൂറ്റൻ സിക്സറുകളും അടങ്ങുന്നതായിരുന്നു ആ ഇന്നിംഗ്സ്. ഇതോടെ ടി20 ലോകകപ്പ്…