Tag: Vattiyoorkavu Seat

Kerala Politics News 1 Min Read

​’വട്ടിയൂർക്കാവിലേക്കില്ല, തോൽക്കാൻ ഞാനില്ല’; ബിജെപി നേതൃത്വത്തിന് ആർ. ശ്രീലേഖയുടെ മറുപടി; വിയോജിപ്പ് പരസ്യമാക്കി മുൻ ഡിജിപി

തിരുവനന്തപുരം: ബിജെപി നേതൃത്വവുമായി ഇടഞ്ഞ് മുൻ ഡിജിപി ആർ. ശ്രീലേഖ. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ മത്സരിക്കാനില്ലെന്ന് ശ്രീലേഖ പാർട്ടി നേതൃത്വത്തെ അറിയിച്ചു. രാജീവ് ചന്ദ്രശേഖറിനോടാണ് ശ്രീലേഖ തന്റെ നിലപാട് വ്യക്തമാക്കിയത്. ​വാഗ്ദാനം ലംഘിച്ചെന്ന് ആക്ഷേപം തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ മേയർ സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയാണ് ശ്രീലേഖയെ ബിജെപി മത്സരരംഗത്തിറക്കിയത്. എന്നാൽ ഭരണം ലഭിച്ചപ്പോൾ ശ്രീലേഖയെ തഴഞ്ഞ് വി.വി. രാജേഷിനെ മേയറാക്കാൻ പാർട്ടി തീരുമാനിക്കുകയായിരുന്നു. ഇതിൽ കടുത്ത അമർഷത്തിലാണ് ശ്രീലേഖ.