Tag: UDF Government

Kerala Politics News Politics Tamil Nadu 2 Min Read

രണ്ട് മുഖ്യമന്ത്രിമാർ, രണ്ട് ശൈലികൾ: വി.ഡി. സതീശനും വിജയിയും ഭരണം നയിക്കുമ്പോൾ | Kerala vs Tamil Nadu Politics 2026

തിരുവനന്തപുരം/ചെന്നൈ: 2026 മേയിലെ നിയമസഭാ തിരഞ്ഞെടുപ്പോടെ കേരളത്തിലും അയൽസംസ്ഥാനമായ തമിഴ്‌നാട്ടിലും വലിയ രാഷ്ട്രീയ മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്. രണ്ട് സംസ്ഥാനങ്ങളിലും പുതിയ സർക്കാരുകൾ അധികാരമേറ്റിട്ട് ഏതാനും ആഴ്ചകളേ ആയിട്ടുള്ളൂ എങ്കിലും, മുഖ്യമന്ത്രിമാരുടെ പ്രവർത്തനരീതികളും രാഷ്ട്രീയ സാഹചര്യങ്ങളും വരുംകാല ഭരണത്തെക്കുറിച്ചുള്ള വ്യക്തമായ സൂചനകൾ നൽകുന്നുണ്ട്. അനുഭവസമ്പത്തിന്റെ കരുത്തിൽ കേരളത്തെ വി.ഡി. സതീശൻ നയിക്കുമ്പോൾ, ജനപ്രിയതയുടെ പ്രഭാവത്തിലാണ് തമിഴ്‌നാട്ടിൽ വിജയിന്റെ ഭരണം. അനുഭവസമ്പത്തിന്റെ കരുത്തുമായി വി.ഡി. സതീശൻ​കേരളത്തിൽ പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം വി.ഡി.…

Kerala Politics News 1 Min Read

കാലത്തിൻ്റെ കാവ്യനീതി ! വി.ഡി സതീശന്റെ കന്നി ബജറ്റ് നാളെ: 15 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ ചരിത്ര നിയോഗം | VD Satheesan Budget 2026

തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ അപൂർവ്വമായൊരു കാവ്യനീതിക്ക് നാളെ നിയമസഭ സാക്ഷ്യം വഹിക്കും. സംസ്ഥാന മുഖ്യമന്ത്രി വി.ഡി. സതീശൻ തന്റെ കന്നി ബജറ്റ് നാളെ സഭയിൽ അവതരിപ്പിക്കും. ധനകാര്യ വകുപ്പിന്റെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രി എന്ന നിലയിലാണ് സതീശൻ ബജറ്റുമായി നാളെ ജനങ്ങളിലേക്ക് എത്തുന്നത്. 2011-ലെ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് കേരളം മുഴുവൻ ധനമന്ത്രി സ്ഥാനത്തേക്ക് പ്രതീക്ഷിച്ചിരുന്ന പേരായിരുന്നു വി.ഡി സതീശന്റേത്. 2006-11 കാലത്തെ എൽ.ഡി.എഫ് സർക്കാരിന്റെ ലോട്ടറി…

Kerala Politics News 2 Min Read

​വാക്ക് പാലിച്ച് യുഡിഎഫ് സർക്കാർ; സ്ത്രീകൾക്ക് സൗജന്യ യാത്രയൊരുക്കുന്ന ‘പ്രിയദർശിനി’ പദ്ധതിക്ക് തുടക്കമായി

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങൾക്ക് നൽകിയ പ്രധാന വാഗ്ദാനങ്ങളിലൊന്ന് യാഥാർത്ഥ്യമാക്കിക്കൊണ്ട് സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്രയൊരുക്കുന്ന 'പ്രിയദർശിനി' പദ്ധതിക്ക് തുടക്കമായി. തിരുവനന്തപുരം തമ്പാനൂർ ബസ് ടെർമിനലിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. വനിതാ ഡ്രൈവറും കണ്ടക്ടറും നിയന്ത്രിച്ച പ്രത്യേക ഉദ്ഘാടന സർവീസിൽ മുഖ്യമന്ത്രിയും ജനപ്രതിനിധികളും ആദ്യയാത്രക്കാരായി പങ്കെടുത്തു.​തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളോട് പറഞ്ഞ വാക്ക് പാലിക്കാനായെന്ന വലിയ സന്തോഷത്തോടെയാണ് ഈ…

Kerala Politics News 1 Min Read

​യു.ഡി.എഫ് വരുന്നു; കെ.എം എബ്രഹാമിനും വി.പി ജോയിക്കും പടിയിറക്കം, മെയ് മുതൽ പെൻഷൻ മാത്രം!

​തിരുവനന്തപുരം: സംസ്ഥാനത്ത് രാഷ്ട്രീയ കാറ്റ് മാറിവീശുന്നു. യു.ഡി.എഫ് അധികാരം പിടിച്ചെടുക്കുമെന്ന് ഉറപ്പായതോടെ പിണറായി സർക്കാരിന്റെ 'വിശ്വസ്ത' ഉദ്യോഗസ്ഥർക്ക് നെഞ്ചിടിപ്പേറുന്നു. ഭരണമാറ്റം വന്നാൽ യു.ഡി.എഫ് സർക്കാർ ആദ്യം പുറത്താക്കുന്നവരുടെ പട്ടികയിൽ മുൻ ചീഫ് സെക്രട്ടറിമാരായ കെ.എം എബ്രഹാമും വി.പി ജോയിയും ആയിരിക്കും ഒന്നാമത്. ​അമിത ശമ്പളത്തിന് ഇനി 'പൂട്ടുവീഴും' ​വിരമിച്ചതിന് പിന്നാലെ വഴിവിട്ട പുനർനിയമനങ്ങളിലൂടെ ലക്ഷങ്ങൾ സമ്പാദിക്കുന്ന ഇരുവർക്കും മെയ് മാസം മുതൽ കടുത്ത തിരിച്ചടിയാണ് കാത്തിരിക്കുന്നത്. ​പെൻഷനും ശമ്പളവും ചേർത്ത്…