ന്യൂഡൽഹി : ടി20 ലോകകപ്പിൽ ചരിത്രനേട്ടം കൈവരിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വമ്പൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. ലോകകപ്പ് കിരീടം സ്വന്തമാക്കിയ ടീമിന് 131 കോടി രൂപയാണ് ബിസിസിഐ സമ്മാനമായി പ്രഖ്യാപിച്ചത്. ടീമിന്റെ ചരിത്രപരമായ വിജയത്തെത്തുടർന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്യയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ലോകകപ്പ് ജേതാക്കളായ 15 അംഗ ടീമിനും പരിശീലകർക്കും സപ്പോർട്ട് സ്റ്റാഫിനും ഈ തുക വിഭജിച്ചു നൽകും. ഇതുമായി ബന്ധപ്പെട്ടുള്ള വിശദമായ കണക്കുകൾ ഇപ്പോൾ…
ന്യൂഡൽഹി: ഇന്ത്യയുടെ T20 ലോകകപ്പ് വിജയത്തിളപ്പിലും ഒരു വലിയ നഷ്ടത്തിന്റെ വേദനയിലാണ് താരം റിങ്കു സിംഗ്. ലോകകപ്പിനിടെ അന്തരിച്ച തന്റെ പിതാവ് ഖാൻചന്ദ് സിംഗിനെ ഓർത്ത് റിങ്കു സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പ് ഇപ്പോൾ ആരാധകരുടെ കണ്ണുനനയിക്കുകയാണ്. ലോകകപ്പിന്റെ ആവേശത്തിനിടയിലാണ് പിതാവിന്റെ വിയോഗം റിങ്കുവിനെ തേടിയെത്തിയത്. നാലാം ഘട്ട ലിവർ ക്യാൻസറിനെ തുടർന്ന് ചികിത്സയിലായിരുന്ന പിതാവ് ഫെബ്രുവരി അവസാനം അന്തരിക്കുകയായിരുന്നു. വലിയൊരു സ്വപ്നം ബാക്കിവെച്ചാണ് പിതാവ് യാത്രയായത്. തന്റെ…
ന്യൂഡൽഹി: 2026-ലെ ഐസിസി പുരുഷ ടി20 ലോകകപ്പിൽ ചരിത്രവിജയം കുറിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വമ്പൻ സമ്മാനത്തുക പ്രഖ്യാപിച്ച് ബിസിസിഐ (BCCI). കിരീടം നിലനിർത്തിയ ഇന്ത്യൻ ടീമിനായി 131 കോടി രൂപയാണ് ബിസിസിഐ സമ്മാനമായി പ്രഖ്യാപിച്ചത്. ഇതോടെ സ്വന്തം റെക്കോർഡ് തന്നെയാണ് ബിസിസിഐ തിരുത്തിക്കുറിച്ചിരിക്കുന്നത്. 2024-ൽ രോഹിത് ശർമ്മയുടെ നേതൃത്വത്തിൽ ബാർബഡോസിൽ വെച്ച് നടന്ന ടി20 ലോകകപ്പിൽ ഇന്ത്യ വിജയിച്ചപ്പോൾ 125 കോടി രൂപയായിരുന്നു ബിസിസിഐ സമ്മാനമായി നൽകിയിരുന്നത്. സൂര്യകുമാർ…
അഹമ്മദാബാദ്: 2026 ടി20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് ഇന്ത്യ ചരിത്രനേട്ടം സ്വന്തമാക്കിയപ്പോൾ, നരേന്ദ്ര മോദി സ്റ്റേഡിയം ആവേശക്കടലായി മാറി. തുടർച്ചയായി കിരീടം നിലനിർത്തുന്ന ആദ്യ ടീമെന്ന ഖ്യാതിയും മൂന്നാം തവണ ലോകകിരീടവും സ്വന്തമാക്കിയ ഇന്ത്യയ്ക്ക്, ഫൈനൽ മത്സരം അവിസ്മരണീയമായി. മത്സരത്തിലെ തകർപ്പൻ പ്രകടനങ്ങൾക്കപ്പുറം മറ്റൊരു കാഴ്ച കൂടി ആരാധകരെ ആവേശത്തിലാക്കി. ഇന്ത്യയുടെ ഇതിഹാസ നായകന്മാരായ എം.എസ്. ധോണിയും രോഹിത് ശർമ്മയും വിഐപി ബോക്സിലിരുന്ന് മത്സരം വീക്ഷിക്കുന്നുണ്ടായിരുന്നു.…
അഹമ്മദാബാദ്: നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ ലക്ഷക്കണക്കിന് ആരാധകരെ സാക്ഷിയാക്കി ഇന്ത്യക്ക് വീണ്ടും ലോകകിരീടം. ടി20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെ 96 റൺസിന് തകർത്തെറിഞ്ഞാണ് സൂര്യകുമാർ യാദവും സംഘവും ചരിത്രം കുറിച്ചത്. ഇതോടെ ടി20 ലോകകപ്പ് കിരീടം നിലനിർത്തുന്ന ആദ്യ ടീമെന്ന റെക്കോർഡും മൂന്ന് തവണ കിരീടം നേടുന്ന ആദ്യ രാജ്യമെന്ന ബഹുമതിയും ഇന്ത്യ സ്വന്തമാക്കി. സ്വന്തം മണ്ണിൽ ലോകകപ്പ് ഉയർത്തുന്ന ആദ്യ രാജ്യം എന്ന നേട്ടവും ഇനി ടീം…
മുംബൈ: ടി20 ലോകകപ്പിന്റെ രണ്ടാം സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ബാറ്റിംഗ് വെടിക്കെട്ട് തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ, മലയാളി താരം സഞ്ജു സാംസണിന്റെയും ഇഷാൻ കിഷന്റെയും തകർപ്പൻ പ്രകടനങ്ങളുടെ കരുത്തിൽ കൂറ്റൻ സ്കോറിലേക്ക് കുതിക്കുകയാണ്. ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ 14 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 167 റൺസ് എടുത്തിട്ടുണ്ട്. സഞ്ജുവിന്റെ 'രുദ്രതാണ്ഡവം' രണ്ടാം ഓവറിൽ തന്നെ ഓപ്പണർ അഭിഷേക് ശർമയെ (9) നഷ്ടമായ…
കൊൽക്കത്ത: ടി20 ലോകകപ്പിലെ നിർണ്ണായക പോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെ അഞ്ച് വിക്കറ്റിന് തകർത്ത് ടീം ഇന്ത്യ സെമി ഫൈനലിൽ പ്രവേശിച്ചു. ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ 97 റൺസുമായി പുറത്താകാതെ നിന്ന സഞ്ജു സാംസണായിരുന്നു ഇന്ത്യയുടെ വിജയശില്പി. സഞ്ജുവിനെ തന്നെ 'പ്ലെയർ ഓഫ് ദി മാച്ച്' ആയി തിരഞ്ഞെടുക്കുകയും ചെയ്തു. എന്നാൽ മത്സരത്തിന് ശേഷം ഇന്ത്യൻ ഡ്രസ്സിംഗ് റൂമിൽ നൽകുന്ന വിഖ്യാതമായ 'ഇംപാക്ട് പ്ലെയർ' മെഡൽ സഞ്ജുവിനെ തേടിയല്ല എത്തിയത്.…
കൊൽക്കത്ത: ട്വന്റി20 ലോകകപ്പിലെ സൂപ്പർ 8 പോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെ തകർത്ത് ഇന്ത്യ സെമിഫൈനലിൽ പ്രവേശിച്ചപ്പോൾ, ക്രിക്കറ്റ് ലോകം ചർച്ച ചെയ്യുന്നത് സഞ്ജു സാംസൺ എന്ന മലയാളി താരത്തിന്റെ അവിശ്വസനീയമായ പ്രകടനത്തെക്കുറിച്ചാണ്. ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ പുറത്താകാതെ 50 പന്തിൽ 97 റൺസ് നേടിയ സഞ്ജുവിന്റെ പ്രകടനം കരീബിയൻ പടയെ തകർത്തെറിഞ്ഞു. മത്സരശേഷം സഞ്ജുവിനെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് വെസ്റ്റ് ഇൻഡീസ് നായകൻ ഷായ് ഹോപ്പ്. "അവൻ ഒരു ക്വാളിറ്റി…
കൊൽക്കത്ത: വിമർശകരുടെ വായടപ്പിക്കുന്ന പ്രകടനവുമായി മലയാളി താരം സഞ്ജു സാംസൺ അവതരിച്ചപ്പോൾ, ട്വന്റി20 ലോകകപ്പിലെ നിർണ്ണായക പോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെ തകർത്ത് ഇന്ത്യ സെമി ഫൈനലിൽ. ഈഡൻ ഗാർഡൻസിൽ നടന്ന ആവേശപ്പോരാട്ടത്തിൽ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ കരീബിയൻ കരുത്തിനെ മറികടന്നത്. 50 പന്തിൽ നിന്ന് പുറത്താകാതെ 97 റൺസ് അടിച്ചുകൂട്ടിയ സഞ്ജുവാണ് ഇന്ത്യയുടെ വിജയശില്പി. സഞ്ജുവിന്റെ മാസ്റ്റർ ക്ലാസ് 196 റൺസ് എന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് തുടക്കത്തിൽ…
ന്യൂഡൽഹി: ടി20 ലോകകപ്പിലെ നിർണ്ണായക മത്സരത്തിൽ ഇന്ത്യൻ യുവ ഓപ്പണർ അഭിഷേക് ശർമ്മയ്ക്ക് വീണ്ടും ബാറ്റിംഗ് ദുരന്തം. തുടർച്ചയായ മത്സരങ്ങളിൽ റണ്ണൊന്നുമെടുക്കാതെ പുറത്തായതോടെ ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ 'ഡക്കുകളുടെ' (Ducks) റെക്കോർഡിൽ താരം ഇടംപിടിച്ചു. പാകിസ്ഥാൻ താരം മുഹമ്മദ് റിസ്വാൻ ഉൾപ്പെടെയുള്ളവർക്കൊപ്പമാണ് ഇപ്പോൾ അഭിഷേക് ഈ നാണക്കേടിന്റെ റെക്കോർഡ് പങ്കിടുന്നത്. മത്സരത്തിന് മുൻപ് ആരാധകർക്കിടയിൽ ഏറെ ചർച്ചയായത് അഭിഷേക് ശർമ്മ ധരിച്ചിരുന്ന ജേഴ്സിയായിരുന്നു. സ്വന്തം ജേഴ്സിക്ക് പകരം…
Sign in to your account