മുംബൈ: ടി20 ലോകകപ്പിന്റെ രണ്ടാം സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ബാറ്റിംഗ് വെടിക്കെട്ട് തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ, മലയാളി താരം സഞ്ജു സാംസണിന്റെയും ഇഷാൻ കിഷന്റെയും തകർപ്പൻ പ്രകടനങ്ങളുടെ കരുത്തിൽ കൂറ്റൻ സ്കോറിലേക്ക് കുതിക്കുകയാണ്. ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ 14 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 167 റൺസ് എടുത്തിട്ടുണ്ട്.
സഞ്ജുവിന്റെ ‘രുദ്രതാണ്ഡവം’
രണ്ടാം ഓവറിൽ തന്നെ ഓപ്പണർ അഭിഷേക് ശർമയെ (9) നഷ്ടമായ ഇന്ത്യയെ സഞ്ജു സാംസണും ഇഷാൻ കിഷനും ചേർന്നാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. തുടക്കം മുതൽ ആക്രമിച്ചു കളിച്ച സഞ്ജു കേവലം 26 പന്തിൽ തന്റെ അർധസെഞ്ചുറി തികച്ചു. ലോകകപ്പിലെ സഞ്ജുവിന്റെ തുടർച്ചയായ രണ്ടാം അർധസെഞ്ചുറിയാണിത്.
ഒടുവിൽ പുറത്താകുമ്പോൾ 42 പന്തിൽ 89 റൺസെന്ന തകർപ്പൻ സ്കോറാണ് സഞ്ജുവിന്റെ പേരിനൊപ്പമുള്ളത്. 7 സിക്സറുകളും 8 ഫോറുകളും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ്. മൈതാനത്തിന്റെ എല്ലാ കോണിലേക്കും ഇംഗ്ലീഷ് ബൗളർമാരെ സഞ്ജു പറത്തി.
മിന്നിത്തിളങ്ങി ഇഷാൻ കിഷൻ
സഞ്ജുവിനൊപ്പം മികച്ച പിന്തുണയുമായി ഇഷാൻ കിഷനും ക്രീസിൽ നിറഞ്ഞാടി. 18 പന്തിൽ നിന്ന് 39 റൺസ് നേടിയ ഇഷാൻ 2 സിക്സും 4 ഫോറും നേടി. അ
നിലവിൽ മികച്ച റൺ റേറ്റിൽ മുന്നേറുന്ന ഇന്ത്യ, സെമിയിൽ ഇംഗ്ലണ്ടിന് മുന്നിൽ കൂറ്റൻ ലക്ഷ്യം ഉയർത്തുമെന്നുറപ്പാണ്. ഡെത്ത് ഓവറുകളിൽ ഹാർദിക് പാണ്ഡ്യ ഉൾപ്പെടെയുള്ള പവർ ഹിറ്റർമാർ കൂടി എത്തുന്നതോടെ സ്കോർ 220 കടന്നേക്കും.