Tag: Speaker AN Shamseer

Kerala Politics News 1 Min Read

ദേശീയ പണിമുടക്കിന് പരോക്ഷ പിന്തുണ? ചോദ്യങ്ങളുടെ നറുക്കെടുപ്പ് മാറ്റിവെച്ചു; സ്പീക്കറുടെ നടപടി വിവാദത്തിലേക്ക്!

​തിരുവനന്തപുരം: രാജ്യവ്യാപകമായി നാളെ (ഫെബ്രുവരി 12) നടക്കാനിരിക്കുന്ന ദേശീയ പണിമുടക്കിനെ തുടർന്ന് കേരള നിയമസഭയിലെ സുപ്രധാന നടപടിക്രമങ്ങൾ മാറ്റിവെച്ചു. നാളെ നടക്കേണ്ടിയിരുന്ന സഭാ ചോദ്യങ്ങൾക്കുള്ള നോട്ടീസുകളുടെ നറുക്കെടുപ്പാണ് ഫെബ്രുവരി 13-ലേക്ക് മാറ്റിയത്. സ്പീക്കർ എ.എൻ. ഷംസീറിൻ്റെ നിർദ്ദേശപ്രകാരം നിയമസഭാ സെക്രട്ടറി ഡോ. എൻ. കൃഷ്ണകുമാറാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. മാറ്റത്തിന് പിന്നിലെ കാരണം ​പണിമുടക്ക് മൂലം അവശ്യ സർവീസുകൾ തടസ്സപ്പെടാൻ സാധ്യതയുണ്ടെന്നാണ് ഔദ്യോഗിക വിശദീകരണം. ഇതുസംബന്ധിച്ച പ്രത്യേക ബുള്ളറ്റിൻ നിയമസഭാ

Kerala Politics News 1 Min Read

സർവ്വം ഷംസീർ ! എംഎൽഎമാരുടെ സ്വത്ത് വിവരങ്ങൾ ഇനി സ്പീക്കർക്ക്, ബുള്ളറ്റിൻ ഇറങ്ങി; പിണറായിയുടെ സ്വത്ത് ഷംസീർ പരിശോധിക്കും, ഷംസീറിൻ്റെ സ്വത്ത് പരിശോധിക്കേണ്ടതും ഷംസീർ !

തിരുവനന്തപുരം: സംസ്ഥാനത്തെ എംഎൽഎമാരുടെ സ്വത്ത് വിവരങ്ങൾ ഇനി മുതൽ നിയമസഭാ സ്പീക്കർക്ക് സമർപ്പിക്കണം. ഇത് സംബന്ധിച്ച ഔദ്യോഗിക ബുള്ളറ്റിൻ ഈ മാസം 6-ന് പുറത്തിറങ്ങി. ലോകായുക്ത നിയമത്തിൽ വരുത്തിയ നിർണ്ണായക ഭേദഗതിയെത്തുടർന്നാണ് ഈ മാറ്റം നിലവിൽ വന്നത്. പുതിയ മാറ്റങ്ങൾ ഇങ്ങനെ: ​നേരത്തെ, മുഖ്യമന്ത്രിയും മന്ത്രിമാരും ഒഴികെയുള്ള എല്ലാ എംഎൽഎമാരും തങ്ങളുടെ സ്വത്ത് വിവരങ്ങൾ ഗവർണർക്കായിരുന്നു സമർപ്പിക്കേണ്ടിയിരുന്നത്. എന്നാൽ പുതിയ നിയമഭേദഗതിയോടെ ഈ അധികാരം സ്പീക്കറിലേക്ക് മാറി. മന്ത്രിസഭ അംഗങ്ങളുടെ

Kerala Politics News 1 Min Read

​’അങ്കിളേ, എവിടെയാണ് ആ സ്പീക്കർ?’; സഭയിലെത്തിയ കുട്ടിധ്രുവിൻ്റെ ചോദ്യവും ഷംസീറിൻ്റെ മറുപടിയും

തിരുവനന്തപുരം: കൗതുകമുണർത്തുന്ന ഒരു അനുഭവക്കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ടൈംസ് ഓഫ് ഇന്ത്യ അസിസ്റ്റൻ്റ് എഡിറ്റർ കെ.പി. സായി കിരൺ. തൻ്റെ മകൻ ധ്രുവിൻ്റെ ആദ്യ നിയമസഭാ സന്ദർശനവും അവിടെ സ്പീക്കർ എ.എൻ. ഷംസീറുമായി അവൻ നടത്തിയ സംഭാഷണവുമാണ് ഇപ്പോൾ വായനക്കാരുടെ മനസ്സ് കീഴടക്കുന്നത്. ​കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിനെത്തിയതായിരുന്നു ധ്രുവും സായി കിരണും. പുസ്തകങ്ങൾക്കിടയിലൂടെയുള്ള നടത്തത്തിന് ഒടുവിലാണ് അവർ നിയമസഭാ ഹാളിലേക്ക് പ്രവേശിച്ചത്. സഭയുടെ ക്രമീകരണങ്ങളും സീറ്റുകളും ധ്രുവിന് സായി കിരൺ