Tag: SIT

Kerala Politics News 1 Min Read

ശബരിമല സ്വർണ്ണ കൊള്ള : തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കവർച്ചാ കേസിൽ സുപ്രധാന വഴിത്തിരിവ്. ദേവസ്വം മുൻ പ്രസിഡൻ്റ് എ. പത്മകുമാറിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ തന്ത്രി കണ്ഠര് രാജീവരെ പ്രത്യേക അന്വേഷണ സംഘം (SIT) വിശദമായി ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിന് ശേഷം തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ​കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ എത്തിച്ചതും ഉദ്യോഗസ്ഥർക്ക് പരിചയപ്പെടുത്തിയതും തന്ത്രി കണ്ഠര് രാജീവരാണെന്ന് പത്മകുമാർ മൊഴി നൽകിയിരുന്നു. തന്ത്രിയുടെ ശുപാർശ പ്രകാരം എത്തിയ ആളായതിനാലാണ് ഉണ്ണികൃഷ്ണൻ

Kerala Politics News 1 Min Read

ശബരിമല സ്വർണ്ണക്കൊള്ള: കടകംപള്ളി സുരേന്ദ്രനെ എസ്‌.ഐ.ടി ചോദ്യം ചെയ്തു; പോറ്റി ബന്ധത്തിൽ കടകംപള്ളിയുടെ മറുപടിയിൽ അവ്യക്തത, അടുത്ത ഘട്ടം അറസ്റ്റ്

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം (SIT) ചോദ്യം ചെയ്തു. കടകംപള്ളി മന്ത്രിയായിരുന്ന കാലത്തെ ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാർ, അംഗം വിജയകുമാർ എന്നിവർ കേസിൽ നിലവിൽ അറസ്റ്റിലാണ്. മറ്റൊരു മുൻ അംഗം ശങ്കർ ദാസിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. ​തെളിവുകൾ മന്ത്രിയിലേക്ക്? ദേവസ്വം ബോർഡ് ഭാരവാഹികൾ സ്വർണ്ണക്കൊള്ളയിൽ നേരിട്ട് പങ്കാളികളായതോടെയാണ് അന്നത്തെ മന്ത്രിയെന്ന നിലയിൽ കടകംപള്ളി

Kerala Politics News 1 Min Read

ശബരിമല സ്വർണ്ണ മോഷണം: സെക്രട്ടറിയേറ്റിലെ മുൻ അഡീഷണൽ സെക്രട്ടറി അറസ്റ്റിലേക്ക്

തിരുവനന്തപുരം: ശബരിമല സ്വർണ്ണ മോഷണവുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റിലെ മുൻ അഡീഷണൽ സെക്രട്ടറിയും സി.പി.എമ്മിന്റെ സർവീസ് സംഘടന നേതാവുമായിരുന്ന വിജയകുമാർ ഉടൻ അറസ്റ്റിലാകുമെന്ന് സൂചന. 2019-ൽ ശബരിമല ദേവസ്വം ബോർഡ് അംഗമായിരുന്നു വിജയകുമാർ. ​മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ അറസ്റ്റിന് പിന്നാലെയാണ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം (എസ്.ഐ.ടി.) വിജയകുമാറിനെയും മറ്റൊരു ബോർഡ് അംഗമായിരുന്ന ശങ്കര ദാസിനെയും അറസ്റ്റ് ചെയ്യാൻ ഒരുങ്ങുന്നത്. ഈ രണ്ടുപേരുടെയും അറസ്റ്റിന് ശേഷമാകും അന്നത്തെ ദേവസ്വം