കോഴിക്കോട് : വിവാഹശേഷം ഭർത്താവിനൊപ്പമുള്ള ആദ്യ വിദേശയാത്രയുടെ മനോഹരമായ വിശേഷങ്ങൾ പങ്കുവെച്ച് പ്രിയ ഗായികയും അവതാരകയുമായ റിമി ടോമി. കസാക്കിസ്ഥാനിൽ ചെലവഴിച്ച അഞ്ച് മനോഹര ദിനങ്ങളുടെ ഓർമ്മകളാണ് താരം തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ആരാധകരുമായി പങ്കുവെച്ചത്. പുതിയ ഇടങ്ങൾ, രുചികരമായ ഭക്ഷണം, അവസാനിക്കാത്ത പൊട്ടിച്ചിരികൾ, എണ്ണിയാലൊടുങ്ങാത്ത ചിത്രങ്ങൾ എന്നിവയാൽ സമ്പന്നമായിരുന്നു ഈ അഞ്ച് ദിവസങ്ങളെന്ന് റിമി കുറിച്ചു. ലോകം ചുറ്റിക്കാണാനും പുതിയ കാര്യങ്ങൾ കണ്ടെത്താനും ഓരോ ചെറിയ നിമിഷവും…