തിരുവനന്തപുരം: ഭരണവിരുദ്ധ വികാരം ആഞ്ഞടിക്കുന്നതിനിടെ, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ വോട്ടുകൾ ഭിന്നിപ്പിച്ച് ഭരണം നിലനിർത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ആവിഷ്കരിച്ച അതീവ രഹസ്യമായ 'ഓപ്പറേഷൻ' പരാജയപ്പെട്ടു. എൻ.എസ്.എസ് - എസ്.എൻ.ഡി.പി ഐക്യത്തിലൂടെ ഹൈന്ദവ വോട്ടുകൾ ഏകീകരിക്കാനും, അതിലൂടെ പ്രതിപക്ഷത്തെ ദുർബലപ്പെടുത്താനുമുള്ള നീക്കമാണ് മൂന്നാം ഘട്ടത്തിൽ ചീട്ടുകൊട്ടാരം പോലെ തകർന്നത്. തിരക്കഥ ഇങ്ങനെ: മൂന്ന് ഘട്ടങ്ങളിലായി പ്ലാൻ ചെയ്ത രാഷ്ട്രീയ അട്ടിമറി ഭരണം നഷ്ടപ്പെടുമെന്ന ഭീതിയിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് നീക്കങ്ങൾ സജീവമാക്കിയത്.…
തിരുവനന്തപുരം: കേരളം നിയമസഭ തെരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് നീങ്ങുമ്പോൾ അണിയറയിൽ തന്ത്രങ്ങൾ മെനയുന്ന 'മാന്ത്രികരെ' ചൊല്ലി രാഷ്ട്രീയ പോര് മുറുകുന്നു. കോൺഗ്രസിനായി വിജയതന്ത്രങ്ങൾ ഒരുക്കാൻ സുനിൽ കനഗോലു എത്തുമ്പോൾ, അതേ നാണയത്തിൽ തിരിച്ചടിക്കാൻ സി.പി.എം നിയോഗിച്ചിരിക്കുന്നത് മുൻ മാധ്യമപ്രവർത്തകൻ എം.വി. നികേഷ് കുമാറിനെയാണ്. എന്നാൽ നികേഷിന്റെ വരവിനെ പരിഹാസത്തോടെയാണ് സോഷ്യൽ മീഡിയയിൽ വരവേൽക്കുന്നത്. കനഗോലുവും നികേഷും: നേർക്കുനേർ പോരാട്ടം കർണാടകയിലും തെലങ്കാനയിലും കോൺഗ്രസിനെ അധികാരത്തിലേറ്റിയ സുനിൽ കനഗോലു ഇക്കുറി കേരളത്തിൽ നേരത്തെ…
വടകര: രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റിന് പിന്നാലെ, സോഷ്യൽ മീഡിയയിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ സൈബർ ആക്രമണവുമായി പി. സരിൻ. ഇന്നലെ മാത്രം ഒൻപത് ഫേസ്ബുക്ക് പോസ്റ്റുകളാണ് സരിൻ പങ്കുവെച്ചത്. പാലക്കാട് തോൽവിയിൽ നിന്ന് സരിൻ മുക്തനായിട്ടില്ലെന്നാണ് രാഷ്ട്രിയ കേന്ദ്രങ്ങളിലെ സംസാര വിഷയം. കോൺഗ്രസ് വിട്ട് സി.പി.എമ്മിലെത്തിയ സരിൻ, പാലക്കാട് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് വലിയ തിരിച്ചടിയായിരുന്നു. എന്നാൽ, കോൺഗ്രസ് വിട്ടു വരുന്നവർക്ക് സർക്കാർ പദവികൾ നൽകുന്ന പതിവ് ശൈലി പിണറായി സർക്കാർ…
പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജയിൽവാസം. വിദേശത്ത് താമസിക്കുന്ന മലയാളി യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്നലെ അർധരാത്രിയോടെയാണ് എംഎൽഎയെ പോലീസ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട ജില്ലാ കോടതി മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് ഉത്തരവിട്ട കോടതി, മാവേലിക്കര പ്രത്യേക ജയിലിലേക്ക് മാറ്റാനും നിർദേശിച്ചു. രഹസ്യനീക്കത്തിലൂടെ അറസ്റ്റ് നേരത്തെയും സമാനമായ രണ്ട് ബലാത്സംഗ കേസുകളിൽ പ്രതിയായ…
തിരുവനന്തപുരം: ഏത് പ്രതിസന്ധി ഘട്ടത്തിലും വാർത്താ ചാനലുകളിൽ പാർട്ടിയുടെ പ്രതിരോധ കോട്ടയായി നിന്നിരുന്ന നിരീക്ഷകർ ഒന്നൊന്നായി ഇടതുപക്ഷത്തോട് വിടപറയുന്നു. രണ്ട് ദിവസം മുൻപ് റെജി ലൂക്കോസ് ബി.ജെ.പിയിൽ ചേർന്നതിന് പിന്നാലെ, പ്രമുഖ ഇടതു നിരീക്ഷകൻ ബി.എൻ. ഹസ്കറും പദവി വലിച്ചെറിഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്. സി.പി.എമ്മിന്റെ താക്കീതുകൾക്ക് മറുപടിയായി, താൻ ഇനി മുതൽ സ്വതന്ത്ര 'രാഷ്ട്രീയ നിരീക്ഷകൻ' മാത്രമായിരിക്കുമെന്ന് ഹസ്കർ പ്രഖ്യാപിച്ചു. 'പേടിച്ചു പോയെന്ന് പറഞ്ഞേക്കൂ'; പദവികൾ വലിച്ചെറിഞ്ഞ് ഹസ്കർ മുഖ്യമന്ത്രി പിണറായി…
തിരുവനന്തപുരം: രാഷ്ട്രീയ പോരാട്ടങ്ങളിൽ വാക്കുകൾ കൊണ്ട് എതിരാളികളെ നേരിടുന്ന എ.എ. റഹീം എം.പി. ഇനി പുതിയൊരു 'യുദ്ധത്തിന്' ഒരുങ്ങുന്നു. ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം മെച്ചപ്പെടുത്തി വരും വർഷങ്ങളിൽ തകർപ്പൻ പ്രസംഗങ്ങളുമായി തിരിച്ചുവരാനാണ് റഹീമിന്റെ തീരുമാനം. 2026-ലെ പുതുവർഷ തീരുമാനമായി (New Year Resolution) ഇംഗ്ലീഷ് പഠനത്തെ ഗൗരവമായി കാണാനാണ് അദ്ദേഹം നിശ്ചയിച്ചിരിക്കുന്നത്. ട്രോളുകൾ വഴികാട്ടിയായി കഴിഞ്ഞ ദിവസം കർണാടകയിൽ മാധ്യമപ്രവർത്തകരോട് ഇംഗ്ലീഷിൽ സംസാരിച്ച റഹീമിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ…
Sign in to your account