തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് പ്രത്യേക പരിഗണന നൽകാനുള്ള സർക്കാർ നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി ആർ.എം.പി. നേതാവും എം.എൽ.എയുമായ കെ.കെ. രമ. പ്രതികളെ വിട്ടയച്ചാൽ ആഭ്യന്തര സുരക്ഷാ പ്രശ്‌നമുണ്ടാകുമോ എന്ന് ചോദിച്ച് ജയിൽ ആസ്ഥാനത്ത് നിന്ന് സെൻട്രൽ ജയിൽ സൂപ്രണ്ടുമാർക്ക് കത്തയച്ചത് അസാധാരണ നടപടിയാണെന്ന് കെ.കെ. രമ പ്രതികരിച്ചു. സർക്കാരിന്റെ ഈ നീക്കത്തിന് പിന്നിൽ വലിയ നിഗൂഢതയുണ്ടെന്നും രമ ആരോപിച്ചു. ജയിൽ ആസ്ഥാനത്തുനിന്ന് കത്തയച്ച നടപടി അങ്ങേയറ്റം ദുരൂഹമാണ്. സുരക്ഷാപ്രശ്‌നം…
Sign in to your account