നർമ്മദ: ഗുജറാത്തിലെ നർമ്മദ ജില്ലയിൽ നിന്നും അതിക്രൂരവും വിചിത്രവുമായ ഒരു കൊലപാതക വാർത്തയാണ് പുറത്തുവരുന്നത്. കുടുംബ വഴക്കിനെത്തുടർന്ന് ഭർത്താവിനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം, മൃതദേഹത്തിന് കാവലായി നേരം പുലരുവോളം അരികിലിരുന്ന യുവതിയെ പോലീസ് പിടികൂടി. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: നർമ്മദ ജില്ലയിലെ ഒരു റോഡിലൂടെ നടന്നുപോവുകയായിരുന്നു ദമ്പതികൾ. യാത്രയ്ക്കിടയിൽ ഇരുവരും തമ്മിൽ കടുത്ത വാക്കുതർക്കം ഉണ്ടായി. തർക്കം മൂത്തതോടെ ഭർത്താവ് ഭാര്യയെ മർദ്ദിച്ചു. ഇതിൽ പ്രകോപിതയായ യുവതി…
പാലക്കാട്: എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പാലക്കാട്ടെ ഫ്ലാറ്റ് റെസിഡൻസ് അസോസിയേഷൻ. രാഹുൽ താമസിക്കുന്ന ഫ്ലാറ്റ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷൻ നോട്ടീസ് നൽകി. നിരന്തരമായ പൊലീസ് പരിശോധനകളും അന്വേഷണങ്ങളും മറ്റ് താമസക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് അസോസിയേഷന്റെ നടപടി. ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ട് രാഹുലിന്റെ ഫ്ലാറ്റിൽ പോലീസ് നിരവധി തവണ പരിശോധനക്കെത്തിയിരുന്നു. രാഹുലുമായി ബന്ധപ്പെട്ട് തുടർച്ചയായുണ്ടാകുന്ന പൊലീസ് ഇടപെടലുകൾ ഫ്ലാറ്റിലെ മറ്റ് താമസക്കാരുടെ സ്വകാര്യതയ്ക്ക് ഭംഗം വരുത്തുന്നുവെന്നും സുരക്ഷാ പ്രശ്നങ്ങൾ…
Sign in to your account