Tag: National Politics

National News Politics 2 Min Read

രാഹുല്‍ ഗാന്ധിക്കെതിരായ കേസ് ജനാധിപത്യത്തോടും ഭരണഘടനയോടുമുള്ള വെല്ലുവിളി: മുഖ്യമന്ത്രി വി.ഡി സതീശന്‍

തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി വി.ഡി സതീശന്‍. രാഷ്ട്രീയ എതിരാളികളെ നിയമ സംവിധാനങ്ങളിലൂടെ ഭയപ്പെടുത്താനുള്ള ശ്രമം ജനാധിപത്യത്തിനും ഭരണഘടനാ മൂല്യങ്ങള്‍ക്കും നേരെയുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം ആരോപിച്ചു. അനീതിക്കും അയിത്താചാരത്തിനുമെതിരെ ശക്തമായി ശബ്ദമുയര്‍ത്തുന്ന രാഹുല്‍ ഗാന്ധിയെ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് നിശബ്ദനാക്കാമെന്നത് സംഘപരിവാറിന്റെ വ്യാമോഹം മാത്രമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയിലെ രാംലീല മൈതാനത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍