തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പേര് രേഖകളിലും ഔദ്യോഗിക ഉപയോഗങ്ങളിലും **‘കേരള’ എന്നതിൽ നിന്ന് ‘കേരളം’ എന്നാക്കി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളിൽ അനാവശ്യ ചെലവ് ഒഴിവാക്കാൻ സർക്കാർ നിർദേശം.നിലവിലുള്ള പേപ്പറുകളും ഫയലുകളും മറ്റ് രേഖകളും പേരുമാറ്റത്തിന്റെ പേരിൽ ഉപേക്ഷിക്കുകയോ നശിപ്പിക്കുകയോ ചെയ്യേണ്ടതില്ലെന്നാണ് ചീഫ് സെക്രട്ടറിയുടെ സർക്കുലറിലെ പ്രധാന നിർദേശം. ഇംഗ്ലീഷ് രേഖകളിൽ ആവശ്യമായിടത്ത് ‘M’ ചേർത്തും മലയാള രേഖകളിൽ ആവശ്യമായ തിരുത്തലുകൾ മഷി ഉപയോഗിച്ച് വരുത്തിയും നിലവിലുള്ള സ്റ്റോക്കുകൾ ഉപയോഗപ്പെടുത്താമെന്നാണ് നിർദേശം. സർക്കാർ…
തിരുവനന്തപുരം: കേരള ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവൻ ഇനി 'ലോക്ഭവൻ' എന്നറിയപ്പെടും. ബ്രിട്ടീഷ് കൊളോണിയൽ പൈതൃകം പേറുന്ന 'രാജ്ഭവൻ' എന്ന പേര് ഒഴിവാക്കി സ്ഥാപനങ്ങളെ ജനങ്ങളുമായി കൂടുതൽ അടുപ്പിക്കുക എന്ന കേന്ദ്ര സർക്കാരിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ സുപ്രധാന മാറ്റം. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഇത് സംബന്ധിച്ച ഔദ്യോഗിക നടപടികൾ ഉടൻ പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. 'ജനങ്ങളുടെ ഭവനം' (Lok Bhavan) എന്ന ആശയം യാഥാർത്ഥ്യമാക്കുന്നതിലൂടെ, ഗവർണറുടെ…
Sign in to your account