തിരുവനന്തപുരം: ലോകപ്രശസ്തമായ മൈസൂരു ദസറ ആഘോഷങ്ങളിൽ കേരളവും സജീവ സാന്നിധ്യമാകുന്നു. കർണാടക സർക്കാർ സംഘടിപ്പിക്കുന്ന 'നടഹബ്ബ മൈസൂരു ദസറ 2026' ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 21ന് നടക്കുന്ന ജംബു സവാരിയിൽ കേരളത്തിന്റെ സാംസ്കാരിക പൈതൃകവും വികസന നേട്ടങ്ങളും അവതരിപ്പിക്കുന്ന നിശ്ചലദൃശ്യം സാംസ്‌കാരിക വകുപ്പ് ഒരുക്കും. ഇതിൻ്റെ നോഡൽ ഓഫിസർ ആയ സാംസ്കാരിക വകുപ്പ് ഡെപ്യുട്ടി ഡയക്ടർ നിഷ ആൻ്റണിയുടെ നേതൃത്വത്തിൽ ഏഴംഗം സംഘം മൈസൂരിലേക്ക് തിരിച്ചു. മൈസൂരുവിൽ കേരളത്തിന്റെ സാംസ്കാരിക…
മൈസൂരു: രാജകീയ പാരമ്പര്യവും വിശ്വാസവും കലയും സംസ്കാരവും ഒത്തുചേരുന്ന ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഉത്സവങ്ങളിലൊന്നാണ് മൈസൂരു ദസറ. കർണാടകയുടെ സാംസ്കാരിക തലസ്ഥാനമായ മൈസൂരുവിൽ നടക്കുന്ന ദസറ ആഘോഷം നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രത്തിന്റെയും രാജവംശ പാരമ്പര്യത്തിന്റെയും പ്രതീകമാണ്. 'നാട ഹബ്ബ' അഥവാ കർണാടകയുടെ സംസ്ഥാനോത്സവം എന്നറിയപ്പെടുന്ന മൈസൂരു ദസറ, നവരാത്രിയോടനുബന്ധിച്ച് പത്ത് ദിവസങ്ങളിലായാണ് ആഘോഷിക്കുന്നത്. വിജയദശമി ദിനത്തിലെ വർണാഭമായ ജംബൂ സവാരി ഘോഷയാത്രയാണ് ആഘോഷങ്ങളുടെ പ്രധാന ആകർഷണം. രാജകീയ പാരമ്പര്യത്തിന്റെ അടയാളംമൈസൂരു…
Sign in to your account