ലണ്ടൻ: എർലിംഗ് ഹാലൻഡിന്റെയും റയാൻ ചെർക്കിയുടെയും തകർപ്പൻ ഇരട്ടഗോളുകളുടെ മികവിൽ മാഞ്ചസ്റ്റർ സിറ്റി ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ക്രിസ്റ്റൽ പാലസിനെ 4-1ന് പരാജയപ്പെടുത്തി. സെൽഹർസ്റ്റ് പാർക്കിൽ നടന്ന മത്സരത്തിൽ ആധികാരിക പ്രകടനമാണ് മാഞ്ചസ്റ്റർ സിറ്റി പുറത്തെടുത്തത്.ഹാലൻഡും ചെർക്കിയും രണ്ട് ഗോളുകൾ വീതം നേടി സിറ്റിയുടെ വിജയശിൽപ്പികളായി. ഈ വിജയത്തോടെ പുതിയ സീസണിലെ ആദ്യ രണ്ട് പ്രീമിയർ ലീഗ് മത്സരങ്ങളിലും ജയിച്ച് മാഞ്ചസ്റ്റർ സിറ്റി ആറ് പോയിന്റുമായി തികഞ്ഞ തുടക്കം നിലനിർത്തി.…
മാഞ്ചസ്റ്റർ: പുതിയ പ്രീമിയർ ലീഗ് സീസണിന് മുന്നോടിയായി ഞെട്ടിക്കുന്ന മേക്കോവറുമായി മാഞ്ചസ്റ്റർ സിറ്റിയുടെ നോർവീജിയൻ സൂപ്പർ സ്ട്രൈക്കർ എർലിംഗ് ഹാലൻഡ്. തന്റെ സിഗ്നേച്ചർ ലുക്കായ നീളൻ മുടിയും തലമുടിക്കെട്ടും (Man Bun) പൂർണ്ണമായി ഉപേക്ഷിച്ച് 'ബസ്സ് കട്ട്' (Buzz Cut) ഹെയർസ്റ്റൈലിലേക്ക് മാറിയിരിക്കുകയാണ് താരം. "പുതിയ സീസൺ, പുതിയ ലുക്ക്" എന്ന കുറിപ്പോടെ ഹാലൻഡ് തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെയും യൂട്യൂബ് ചാനലിലൂടെയും പുതിയ ചിത്രം പങ്കുവെച്ചത്. വൈക്കിംഗുകൾ…
Sign in to your account