Tag: Local Body Election

Kerala Politics News 1 Min Read

​’സന്ദേശം’ ഇന്ന് ഇറങ്ങിയെങ്കിൽ പിണറായി സർക്കാർ നിരോധിച്ചേനെ; ശ്രീനിവാസനെ സല്യൂട്ട് ചെയ്യുന്നു: വി.ഡി. സതീശൻ

തിരുവനന്തപുരം: രാഷ്ട്രീയ ആക്ഷേപഹാസ്യ സിനിമയായ 'സന്ദേശം' ഇന്നത്തെ കാലത്താണ് ഇറങ്ങിയിരുന്നതെങ്കിൽ പിണറായി സർക്കാർ അത് നിരോധിക്കുമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടി സി.പി.എമ്മിന് ഇപ്പോഴും ബോധ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പരിഹസിച്ചു. ​ശ്രീനിവാസൻ്റെ ദീർഘവീക്ഷണം ​മലയാളികൾ ഇന്നും ഏറ്റുപിടിക്കുന്ന 'സന്ദേശം' സിനിമയിലെ താത്വിക വിശകലനങ്ങളെ വി.ഡി. സതീശൻ പുകഴ്ത്തി. ശ്രീനിവാസനും ശങ്കരാടിയും അവതരിപ്പിച്ച കഥാപാത്രങ്ങൾ തമ്മിലുള്ള ചർച്ചകൾ എത്രമാത്രം ദീർഘവീക്ഷണത്തോടെയുള്ളതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ​"സന്ദേശം

Kerala Politics News 1 Min Read

Breaking News പാൽ വില വർദ്ധന: ക്രിസ്മസിന് ശേഷം ലിറ്ററിന് 4 രൂപ വരെ ഉയരും? തോറ്റാലും പഠിക്കാതെ സർക്കാർ!

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് ശേഷവും പാൽ വില വർദ്ധിപ്പിക്കാനുള്ള സർക്കാർ നീക്കം സാധാരണക്കാരെ ഞെട്ടിച്ചിരിക്കുകയാണ്. ക്രിസ്മസ് ആഘോഷങ്ങൾക്ക് തൊട്ടുപിന്നാലെ പാൽ വില ലിറ്ററിന് 3 മുതൽ 4 രൂപ വരെ വർദ്ധിപ്പിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം വില കൂട്ടുമെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും, തെരഞ്ഞെടുപ്പിലെ പരാജയം സർക്കാരിനെ ഈ തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിക്കുമെന്നാണ് പൊതുജനം പ്രതീക്ഷിച്ചിരുന്നത്. ​എന്നാൽ, ജനവികാരം

Kerala Politics News 1 Min Read

പെൻഷൻ വാങ്ങി, നല്ല ശാപ്പാട് കഴിച്ചു, എന്നിട്ടും വോട്ട് ചെയ്തില്ല; ‘ജനങ്ങൾക്ക് നന്ദികേട്’ – ജനങ്ങളെ അപമാനിച്ച് എം എം മണി

ഇടുക്കി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുണ്ടായ തിരിച്ചടിക്ക് കാരണം വോട്ടർമാരുടെ 'നന്ദികേട്' ആണെന്ന് മുൻ മന്ത്രിയും സി.പി.എം നേതാവുമായ എം എം മണി. പെൻഷൻ ഉൾപ്പെടെയുള്ള സർക്കാരിന്റെ ആനുകൂല്യങ്ങൾ കൈപ്പറ്റിയശേഷം ജനങ്ങൾ എൽ.ഡി.എഫിന് എതിരായി വോട്ട് ചെയ്തു എന്നാണ് തനിക്ക് തോന്നുന്നതെന്നും അദ്ദേഹം തുറന്നടിച്ചു. ​"ഈ ആനുകൂല്യങ്ങളെല്ലാം വാങ്ങിച്ച് നല്ല ഭംഗിയായി ശാപ്പാട് കഴിച്ചിട്ട് ഏതോ നൈമിഷിക വികാരത്തിൽ മറിച്ച് വോട്ട് ചെയ്തു," എം എം മണി

Kerala Politics News 0 Min Read

വോട്ടെണ്ണൽ ദിനം ട്രഷറികൾ തുറക്കും: തിരഞ്ഞെടുപ്പ് രേഖകൾ സ്ട്രോങ് റൂമുകളിൽ സൂക്ഷിക്കാൻ കമ്മീഷൻ നിർദ്ദേശം

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിനമായ ഡിസംബർ 13-ന് സംസ്ഥാനത്തെ എല്ലാ സർക്കാർ ട്രഷറികളും തുറന്നു പ്രവർത്തിക്കും. തിരഞ്ഞെടുപ്പ് രേഖകളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ട്രഷറി ഡയറക്ടർക്ക് ഇത് സംബന്ധിച്ച നിർദ്ദേശം നൽകി. ​ഫലപ്രഖ്യാപന നടപടികൾ പൂർത്തിയാക്കിയ ശേഷം സുരക്ഷിതമായി സൂക്ഷിപ്പിൽ വയ്‌ക്കേണ്ട തിരഞ്ഞെടുപ്പ് രേഖകൾ സർക്കാർ ട്രഷറികളുടെ സ്ട്രോങ് റൂമുകളിൽ സൂക്ഷിക്കുന്നതിനാണ് കമ്മീഷൻ പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

News 0 Min Read

വിദ്യാർത്ഥികൾക്ക് ബമ്പർ അവധി: ക്രിസ്മസ് ലീവ് 12 ദിവസം, ഉത്തരവിറങ്ങി!

തിരുവനന്തപുരം: സാധാരണയായി 10 ദിവസമാണ് ക്രിസ്മസ് അവധി ലഭിക്കാറ്. എന്നാൽ ഇത്തവണ അത് 12 ദിവസമാണ് എന്നതാണ് പ്രധാന പ്രത്യേകത. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ക്രിസ്മസ് പരീക്ഷയുടെ തീയതിയിൽ മാറ്റം വരുത്തിയതിനാലാണ് അവധി ദിവസങ്ങളുടെ എണ്ണം വർധിച്ചത്. ​ഡിസംബർ 24 മുതൽ ജനുവരി 05 വരെയായിരിക്കും ഇത്തവണത്തെ ക്രിസ്മസ് അവധി. ഇത് സംബന്ധിച്ച ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. ഡിസംബർ 15-ന് ആരംഭിച്ച ക്രിസ്മസ് പരീക്ഷകൾ 23-ന് അവസാനിക്കും. തുടർന്നാണ്

Kerala Politics News 1 Min Read

തിരിച്ചറിയൽ രേഖകൾ നിർബന്ധം: തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ കയ്യിൽ കരുതേണ്ട രേഖകൾ ഇതൊക്കെ!

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ സുതാര്യവും കൃത്യവുമായ രീതിയിൽ വോട്ട് രേഖപ്പെടുത്തുന്നതിന് സമ്മതിദായകർ തിരിച്ചറിയൽ രേഖകൾ കയ്യിൽ കരുതണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. അംഗീകൃത തിരിച്ചറിയൽ രേഖകൾ ഇല്ലാത്തവർക്ക് വോട്ട് ചെയ്യാൻ സാധിക്കില്ലെന്നും കമ്മീഷൻ വ്യക്തമാക്കി. ​വോട്ട് ചെയ്യുന്നതിനായി പോളിംഗ് സ്റ്റേഷനുകളിൽ ഹാജരാക്കാൻ കഴിയുന്ന തിരിച്ചറിയൽ രേഖകളുടെ പട്ടികയും കമ്മീഷൻ പുറത്തിറക്കി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള വോട്ടർ തിരിച്ചറിയൽ കാർഡ് (ഇലക്ഷൻ ഐഡി കാർഡ്) ആണ്

Kerala Politics News 1 Min Read

തദ്ദേശ തിരഞ്ഞെടുപ്പ് 2025: ആദ്യഘട്ട പരസ്യപ്രചാരണം ഇന്ന് വൈകുന്നേരം 6 മണിക്ക് അവസാനിക്കും; കൊട്ടിക്കലാശം സമാധാനപരമാക്കണം – നിർദ്ദേശങ്ങളുമായി കമ്മീഷൻ

തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ്ങിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ, പരസ്യപ്രചാരണം ഇന്ന് (ഡിസംബർ 7) വൈകുന്നേരം 6 മണിക്ക് അവസാനിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് ജില്ലകളിലാണ് ഡിസംബർ 9-ന് വോട്ടെടുപ്പ് നടക്കുന്നത്. ​പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിൽ രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന 'കൊട്ടിക്കലാശം' ഉൾപ്പെടെയുള്ള പരിപാടികൾ തികച്ചും സമാധാനപരമായിരിക്കണം എന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ കർശനമായി

News 1 Min Read

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തിരക്കിട്ട് വേണ്ടെന്ന് ‘ഉന്നത നിർദ്ദേശം’? ജാമ്യം തള്ളിയ ശേഷം തദ്ദേശ തിരഞ്ഞെടുപ്പിനടുത്ത് കുടുക്കാൻ നീക്കം!

പാലക്കാട്/തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയിൽ കേസെടുത്ത ശേഷം തിരുവനന്തപുരം ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യത്തിനായി അപേക്ഷ നൽകിയ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ ഉടൻ അറസ്റ്റ് ചെയ്യേണ്ടെന്ന 'ഉന്നത ധാരണ' പോലീസിന് ലഭിച്ചതായി സൂചന. തിരക്കുപിടിച്ച് അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കാനാണ് പോലീസ് നീക്കം. രാഹുലിന്റെ ജാമ്യാപേക്ഷ കോടതി തള്ളുകയും, തുടർന്ന് തദ്ദേശ തിരഞ്ഞെടുപ്പിനോട് അടുത്ത ദിവസങ്ങളിൽ അറസ്റ്റ് ചെയ്യുകയും ചെയ്യുന്നതാണ് കൂടുതൽ രാഷ്ട്രീയ നേട്ടമുണ്ടാക്കുകയെന്ന് ഒരു രാഷ്ട്രീയ ഉപദേശം പോലീസിന് ലഭിച്ചതായാണ്

Kerala Politics News 1 Min Read

ഞെട്ടൽ! രാജ്യം ഭരിക്കുന്ന പാർട്ടിക്ക് മൽസരിക്കാൻ സ്ഥാനാർത്ഥികളില്ല

പാലക്കാട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ രാജ്യത്ത് അധികാരത്തിലിരിക്കുന്ന ബി.ജെ.പിക്ക് പാലക്കാട് ജില്ലയിൽ സ്ഥാനാർത്ഥികളെ കണ്ടെത്താനാവാത്തത് കനത്ത തിരിച്ചടിയായി. ജില്ലയിലെ 11 പഞ്ചായത്തുകളിലായി 43 വാർഡുകളിൽ ബി.ജെ.പിക്ക് മത്സരിക്കാൻ ആളില്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. ​ബി.ജെ.പി.യുടെ പ്രകടനം മെച്ചപ്പെടുത്താൻ സാധ്യമുള്ള പ്രദേശങ്ങളിൽ പോലും സ്ഥാനാർത്ഥികളുടെ കുറവുണ്ടായത് പാർട്ടി നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. ചിറ്റൂർ തത്തമംഗലം നഗരസഭയിൽ അഞ്ച് വാർഡുകളിലും, കാഞ്ഞിരപ്പുഴയിൽ എട്ട് വാർഡുകളിലും ബി.ജെ.പിക്ക് സ്ഥാനാർത്ഥികളെ നിർത്താനായില്ല. ​കഴിഞ്ഞ തവണ ബി.ജെ.പി മുഖ്യപ്രതിപക്ഷമായിരുന്ന പുതുനഗരം

Kerala Politics News 1 Min Read

തിരുവനന്തപുരം അടക്കമുള്ള കോർപ്പറേഷനുകളോട് കെ.എൻ. ബാലഗോപാലിൻ്റെ അവഗണന; അനുവദിച്ചത് വെറും152 കോടി, കുടിശിക 893.57 കോടി!

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടുള്ള ധനവകുപ്പിന്റെ അവഗണന വലിയ രാഷ്ട്രീയ ചർച്ചയായി മാറുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം അടുത്ത ദിവസങ്ങളിൽ പ്രഖ്യാപിക്കാനിരിക്കെയാണ് സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ വകുപ്പ് കോർപ്പറേഷനുകൾക്ക് അനുവദിച്ച ബജറ്റ് വിഹിതത്തിൽ കടുത്ത കുറവ് വരുത്തിയത്. ​14% മാത്രം അനുവദിച്ചു സംസ്ഥാനത്തെ ആറ് കോർപ്പറേഷനുകൾക്കായി ഇത്തവണ സംസ്ഥാന ബജറ്റിൽ 1045.57 കോടി രൂപയാണ് വകയിരുത്തിയത്. എന്നാൽ, സാമ്പത്തിക വർഷം തുടങ്ങി ഒമ്പതാം മാസം (നവംബർ) കടന്നുപോകുമ്പോൾ, ധനവകുപ്പ്