Tag: KM Abraham

Kerala Politics News 1 Min Read

പിണറായി മന്ത്രിസഭയല്ല, ഇത് ‘എബ്രഹാം മന്ത്രിസഭ’; ഉഷ ടൈറ്റസിന് വീണ്ടും നീട്ടി നൽകിയതിൽ ഐഎഎസ് വൃത്തങ്ങളിൽ അമർഷം!

തിരുവനന്തപുരം: സംസ്ഥാന ഭരണസിരാകേന്ദ്രത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനങ്ങളേക്കാൾ കെ.എം. എബ്രഹാമിന്റെ താൽപ്പര്യങ്ങൾക്കാണ് മുൻഗണനയെന്ന ആക്ഷേപം ശക്തമാകുന്നു. വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥ ഡോ. ഉഷ ടൈറ്റസിന് അസാപ്പ് (ASAP) കേരളയുടെ സിഎംഡി സ്ഥാനത്ത് ഒരു വർഷം കൂടി കാലാവധി നീട്ടി നൽകാനുള്ള മന്ത്രിസഭാ തീരുമാനം ഐഎഎസ് വൃത്തങ്ങൾക്കിടയിൽ വലിയ ചർച്ചയാവുകയാണ്. ​ഉഷ ടൈറ്റസിന് ഏഴു വർഷത്തെ 'പുനർജന്മം' ​2021 ജനുവരിയിൽ സർവീസിൽ നിന്ന് വിരമിച്ച ഡോ. ഉഷ ടൈറ്റസിന്, വിരമിച്ചതിന്റെ

Kerala Politics News 1 Min Read

ഭരണം മാറിയാലും എബ്രഹാമിനെ മാറ്റരുത് ! വാഴ്ത്ത് പാട്ടുമായി ഇറങ്ങി പാണൻമാർ; കിടിലൻ മറുപടി നൽകി നേതാവ്

തിരുവനന്തപുരം: കേരളത്തിൽ ഭരണം മാറിയാലും അധികാരത്തിന്റെ താക്കോൽ സ്ഥാനങ്ങളിൽ മാറ്റമുണ്ടാകില്ലെന്ന് പാണൻമാർ. കെ .എം. എബ്രഹാം ഭരണമാറ്റത്തിന് ശേഷവും കസേരയിൽ തുടരുമെന്നാണ് തലസ്ഥാനത്തെ രാഷ്ട്രീയ കേന്ദ്രങ്ങളിലെ സജീവ ചർച്ച. കിഫ്ബി ഉൾപ്പെടെയുള്ള സർക്കാരിന്റെ സ്വപ്ന പദ്ധതികളുടെ നട്ടെല്ല് എബ്രഹാമാണെന്നും, അദ്ദേഹം മാറിയാൽ പദ്ധതികൾ തകിടം മറിയുമെന്നുമാണ് പാണൻമാർ പ്രചരിപ്പിക്കുന്നത്. കിഫ് ബിയിൽ നിന്ന് നിരവധി പരസ്യങ്ങൾ പാണൻമാർ വഴി പലർക്കും ലഭിക്കുന്നുണ്ടെന്ന വാർത്തകളും അന്തരീക്ഷത്തിലുണ്ട്. ​'എബ്രഹാം ഇല്ലെങ്കിൽ കിഫ്ബി തകരും':

Kerala Politics News 2 Min Read

പിണറായി 3.0 സംഭവിച്ചില്ലെങ്കിൽ നഷ്ടം ആർക്ക്? Chest No.1 കെ.എം. എബ്രഹാം ! കസേര, ശമ്പളം നഷ്ടപ്പെടും ഒപ്പം ജയിൽ വാസ യോഗവും

തിരുവനന്തപുരം: കേരളത്തിൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചൂട് ഉയരുമ്പോൾ ഭരണത്തുടർച്ചയ്ക്കായി ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞാൽ ഒരുപക്ഷേ അത് ഡോ. കെ.എം. എബ്രഹാം ആയിരിക്കും. ലോക്സഭാ, തദ്ദേശ തെരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫ് നേരിട്ട ദയനീയ പരാജയവും ഭരണവിരുദ്ധ വികാരവും വരാനിരിക്കുന്ന നിയമസഭാ പോരാട്ടത്തിൽ പിണറായി 3.0 എന്ന സ്വപ്നത്തിന് മങ്ങലേൽപ്പിക്കുമ്പോൾ, അതിന്റെ പ്രത്യാഘാതം ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടി വരിക മുഖ്യമന്ത്രിയുടെ ഈ 'വിശ്വസ്തനായിരിക്കും'. ​ആരാണ് ഡോ. കെ.എം.

Kerala Politics News 1 Min Read

ശബരിമലയിൽ ഇരുന്ന് തിരുവനന്തപുരത്ത് അനധികൃത സ്ഥിരപ്പെടുത്തൽ! വില്ലത്തരങ്ങളുമായി 73 കാരൻ ജയകുമാറും 68 കാരൻ എബ്രഹാമും

തിരുവനന്തപുരം: പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് തെളിയിക്കുകയാണ് മുൻ ചീഫ് സെക്രട്ടറിമാരായ കെ. ജയകുമാറും കെ.എം. എബ്രഹാമും. എന്നാൽ അത് സേവനത്തിലല്ല, മറിച്ച് നിയമങ്ങളെ കാറ്റിൽ പറത്തി സ്വന്തക്കാരെ തിരുകിക്കയറ്റുന്ന ‘തരികിട’ പരിപാടികളിലാണെന്ന് മാത്രം. ശബരിമല സന്നിധാനത്ത് ദേവസ്വം ബോർഡ് പ്രസിഡന്റായി ഇരുന്ന് ഐ.എം.ജിയിലെ അനധികൃത സ്ഥിരപ്പെടുത്തലുകൾക്ക് ചുക്കാൻ പിടിക്കുന്ന ജയകുമാറിന്റെയും അതിന് ഭരണസിരാകേന്ദ്രത്തിൽ കുടപിടിക്കുന്ന എബ്രഹാമിന്റെയും നടപടി വലിയ വിവാദമാകുന്നു. ​യോഗ്യതയില്ലാത്തവർക്ക് സ്ഥിരനിയമനം; എതിർപ്പുകൾ തള്ളി നീക്കം ​ഐ.എം.ജി

Kerala Politics News 2 Min Read

യു.ഡി.എഫ് വരും എബ്രഹാം പുറത്താകും! എബ്രഹാമിൻ്റെ ശമ്പള വർധന, സംസ്ഥാനത്ത് മുടങ്ങാതെ നടക്കുന്ന ഏക കാര്യം

തിരുവനന്തപുരം: സംസ്ഥാനത്ത് ഓരോ വർഷവും മുടങ്ങാതെ നടക്കുന്ന ഏക കാര്യം കിഫ്ബി സി.ഇ.ഒ കെ.എം. എബ്രഹാമിന് ശമ്പളം കൂട്ടി നൽകുന്നതാണെന്ന ആക്ഷേപം ശക്തമാകുന്നു. ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കുന്ന ബജറ്റ് പ്രഖ്യാപനങ്ങൾ പലതും കടലാസിലൊതുങ്ങുമ്പോഴാണ് ഈ വിചിത്രമായ 'കൃത്യനിഷ്ഠ'. ​'വിവരശേഖരണം' തുടരുന്ന ബജറ്റ്; നടപ്പിലാകുന്ന ശമ്പളവർദ്ധന ​ഓരോ സാമ്പത്തിക വർഷവും കോടികളുടെ പദ്ധതികളാണ് ബജറ്റിലൂടെ പ്രഖ്യാപിക്കപ്പെടുന്നത്. എന്നാൽ ഇവയുടെ പുരോഗതിയെക്കുറിച്ച് നിയമസഭയിൽ ചോദ്യങ്ങൾ ഉയരുമ്പോൾ "വിവരങ്ങൾ ശേഖരിച്ചു വരുന്നു"

Kerala Politics News 1 Min Read

കെ.എൻ. ബാലഗോപാൽ മിടുക്കനെന്ന് കെ.എം. എബ്രഹാം; ലക്ഷങ്ങൾ പോക്കറ്റിലാക്കുന്നവർക്ക് ബാലഗോപാൽ മുത്ത് !

തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിക്കിടയിലും ധനമന്ത്രി കെ.എൻ. ബാലഗോപാലിന് സർട്ടിഫിക്കറ്റുമായി കിഫ്ബി സി.ഇ.ഒ ഡോ. കെ.എം. എബ്രഹാം. ഏറ്റവും ബുദ്ധിമുട്ടുള്ള കാലഘട്ടത്തിലും ധനകാര്യ വകുപ്പിനെ മികച്ച രീതിയിൽ മാനേജ് ചെയ്യാൻ ബാലഗോപാലിന് സാധിച്ചെന്നാണ് എബ്രഹാമിൻ്റെ പ്രശംസ. എന്നാൽ, സംസ്ഥാനത്തെ എല്ലാ മേഖലകളും കുടിശികയിൽ മുങ്ങിനിൽക്കുമ്പോൾ ഈ പുകഴ്ത്തലിന് പിന്നിലെ 'രസതന്ത്രം' മറ്റൊന്നാണെന്ന പരിഹാസം ഇതിനോടകം ഉയർന്നു കഴിഞ്ഞു. ​എല്ലാവർക്കും കുടിശിക, എബ്രഹാമിന് കൃത്യം! ​സർവ്വ മേഖലകളിലും

Kerala Politics News 1 Min Read

ധനവകുപ്പ് വെട്ടിൽ ! വിദ്യാഭ്യാസ മേഖലക്ക് നൽകുന്നത് വെറും 650 കോടി; വെളിപ്പെടുത്തലുമായി കെ.എം എബ്രഹാം

തിരുവനന്തപുരം: കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിലെ മൂലധന ചെലവുകൾ 'നാമമാത്രം' ആണെന്ന ഗുരുതര വെളിപ്പെടുത്തലുമായി മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും കിഫ്ബി സിഇഒയുമായ കെ.എം. ഏബ്രഹാം. പ്രൈമറി, സെക്കണ്ടറി, ഹയർ സെക്കണ്ടറി, കോളേജ് വിദ്യാഭ്യാസം, യൂണിവേഴ്സിറ്റി വിദ്യാഭ്യാസം, കായിക മേഖല എന്നിവയുൾപ്പെടെ ആറ് സുപ്രധാന മേഖലകളിലായി സംസ്ഥാനം ഒരു വർഷം ക്യാപിറ്റൽ ബജറ്റിൽ ചെലവഴിക്കുന്നത് ഏകദേശം 646 മുതൽ 650 കോടി രൂപ മാത്രമാണെന്നാണ് ഇന്ത്യൻ എക്സ്പ്രസിന്റെ 'ഡയലോഗ്' പരിപാടിയിൽ അദ്ദേഹം