Tag: Kerala Sports

Football News Sports 1 Min Read

മുഖ്യമന്ത്രിയെ കണ്ട് കേരള ബ്ലാസ്റ്റേഴ്സ് CEO; വി.ഡി. സതീശന് ജേഴ്സി സമ്മാനിച്ച് അഭിഖ് ചാറ്റർജി

കൊച്ചി: പുതിയ സീസണിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുടെ CEO അഭിഖ് ചാറ്റർജി മുഖ്യമന്ത്രി വി.ഡി. സതീശനെ സന്ദർശിച്ചു. കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിക്ക് കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ ജേഴ്സി സമ്മാനിച്ചു. ക്ലബ് തന്നെയാണ് Facebook പോസ്റ്റിലൂടെ കൂടിക്കാഴ്ചയുടെ വിവരങ്ങൾ പങ്കുവെച്ചത്. പുതിയ സീസണിലേക്കുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി നടന്ന കൂടിക്കാഴ്ച സൗഹൃദപരമായിരുന്നുവെന്ന് കേരള ബ്ലാസ്റ്റേഴ്സ് അറിയിച്ചു. ക്ലബിന്റെ പ്രവർത്തനങ്ങൾക്കും ടീമിനും മുഖ്യമന്ത്രി പിന്തുണയും പ്രോത്സാഹനവും അറിയിച്ചതായും ക്ലബ് വ്യക്തമാക്കി. കേരളത്തിലെ കായികരംഗത്തെ കൂടുതൽ…

News Sports 1 Min Read

ഏഷ്യൻ ഗെയിംസ് മെഡൽ തിളക്കവുമായി താരങ്ങൾ; മുഖ്യമന്ത്രി വി.ഡി. സതീശനെ സന്ദർശിച്ച് വിദർശ കെ. വിനോദും എം. ആർ. അർജുനും

തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിൽ മികച്ച നേട്ടം സ്വന്തമാക്കിയ മലയാളി താരങ്ങളായ വിദർശ കെ. വിനോദും എം. ആർ. അർജുനും മുഖ്യമന്ത്രി വി.ഡി. സതീശനെ സന്ദർശിച്ചു. വനിതകളുടെ 500 മീറ്റർ റൈഫിൾ ത്രീപൊസിഷനിൽ ഇരട്ട മെഡൽ നേട്ടം സ്വന്തമാക്കിയ വിദർശ കെ. വിനോദും ബാഡ്മിന്റണിൽ വെങ്കല മെഡൽ നേടിയ എം. ആർ. അർജുനുമാണ് മുഖ്യമന്ത്രിയെ സന്ദർശിച്ചത്. അന്താരാഷ്ട്ര കായിക വേദിയിൽ കേരളത്തിന്റെയും രാജ്യത്തിന്റെയും അഭിമാനമായി മാറിയ താരങ്ങളെ മുഖ്യമന്ത്രി അഭിനന്ദിച്ചു. കായികരംഗത്തെ…

Kerala Politics News Sports 2 Min Read

പിണറായി കാലത്ത് കായിക താരങ്ങൾക്ക് പാരിതോഷിക കുടിശിക 11.5 കോടി! കണക്ക് പുറത്തുവിട്ട് പ്രശാന്ത് IAS

തിരുവനന്തപുരം: കേരളത്തിലെ ദേശീയ-രാജ്യാന്തര കായിക താരങ്ങൾക്ക് നൽകാനുള്ള പാരിതോഷിക കുടിശിക ഏകദേശം 11.5 കോടി രൂപയെന്ന് കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറി പ്രശാന്ത് IAS. 2018 മുതൽ വിവിധ ദേശീയ-രാജ്യാന്തര മത്സരങ്ങളിൽ മെഡൽ നേടിയ താരങ്ങൾക്ക് നൽകാനുള്ള തുകയാണ് ഇത്രയും വരുന്നതെന്ന് പ്രശാന്ത് IAS ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. ഏഷ്യൻ ഗെയിംസിൽ കേരളത്തിന്റെ വിദർശ കെ. വിനോദ് വെള്ളിമെഡൽ നേടിയ പശ്ചാത്തലത്തിൽ എഴുതിയ കുറിപ്പിലാണ് പാരിതോഷിക കുടിശികയുടെ കണക്കും…

News Sports 1 Min Read

വെടിയുതിർത്തത് മെഡലിലേക്ക്; കോഴിക്കോടിന്റെ അഭിമാനമായി വിദർശ! വെള്ളിത്തിളക്കത്തിന് വി.ഡി. സതീശന്റെ അഭിനന്ദനം

ജപ്പാൻ: ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ ചരിത്രനേട്ടവുമായി കോഴിക്കോട്ടുകാരി വിദർശ കെ. വിനോദ്. വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ഷൂട്ടിങ്ങിൽ വെള്ളിമെഡൽ സ്വന്തമാക്കി വിദർശ രാജ്യത്തിന്റെയും കേരളത്തിന്റെയും അഭിമാനമായി. ലോകോത്തര താരങ്ങൾ അണിനിരന്ന 10 മീറ്റർ എയർ റൈഫിൾ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്താണ് വിദർശ വെള്ളിമെഡൽ നേടിയത്. സമ്മർദമേറിയ മത്സരത്തിൽ കൃത്യതയും ഏകാഗ്രതയും കൈവിടാതെ നടത്തിയ പ്രകടനമാണ് താരത്തിന് മെഡൽ സമ്മാനിച്ചത്. കോഴിക്കോടിന്റെ മണ്ണിൽ നിന്ന് ഏഷ്യൻ കായികവേദിയിലേക്ക്…