Tag: Kerala leader

News Sports 2 Min Read

ഈഡൻ ഗാർഡൻസിൽ ‘സഞ്ജു പ്രഭാവം’; വിൻഡീസിനെ തകർത്ത് ഇന്ത്യ സെമിയിൽ; വികാരാധീനനായി താരം

​കൊൽക്കത്ത: വിമർശകരുടെ വായടപ്പിക്കുന്ന പ്രകടനവുമായി മലയാളി താരം സഞ്ജു സാംസൺ അവതരിച്ചപ്പോൾ, ട്വന്റി20 ലോകകപ്പിലെ നിർണ്ണായക പോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെ തകർത്ത് ഇന്ത്യ സെമി ഫൈനലിൽ. ഈഡൻ ഗാർഡൻസിൽ നടന്ന ആവേശപ്പോരാട്ടത്തിൽ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ കരീബിയൻ കരുത്തിനെ മറികടന്നത്. 50 പന്തിൽ നിന്ന് പുറത്താകാതെ 97 റൺസ് അടിച്ചുകൂട്ടിയ സഞ്ജുവാണ് ഇന്ത്യയുടെ വിജയശില്പി. ​സഞ്ജുവിന്റെ മാസ്റ്റർ ക്ലാസ് 196 റൺസ് എന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് തുടക്കത്തിൽ

Kerala Politics News 1 Min Read

പിണറായി തന്നെ എൽ.ഡി.എഫിനെ നയിക്കട്ടെ! തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് അത് ഗുണം ചെയ്യും – വി.ഡി സതീശൻ

​ന്യൂഡൽഹി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പിണറായി വിജയൻ തന്നെ ഇടത് മുന്നണിയെ നയിക്കണമെന്നാണ് യു.ഡി.എഫിന്റെ ആഗ്രഹമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഡൽഹിയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പിണറായി വിജയനെതിരെ സംസ്ഥാനത്ത് അതിശക്തമായ ഭരണവിരുദ്ധ വികാരമുണ്ടെന്നും, അദ്ദേഹം മാറിയാൽ ആ വികാരം ഇല്ലാതാകുമെന്നും സതീശൻ പരിഹസിച്ചു. ​പിണറായി വിജയൻ യു.ഡി.എഫിന്റെ 'ലക്കി ചാം' ​സംസ്ഥാന സർക്കാരിനെതിരെ ജനങ്ങൾക്കിടയിലുള്ള പ്രതിഷേധം വോട്ടാക്കി മാറ്റാനാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നത്. ഈ സാഹചര്യത്തിൽ പിണറായി

Kerala Politics News 1 Min Read

അവിടെ യുദ്ധം, ഇവിടെ ഡി.ജി.പിക്ക് കാലാവധി നീട്ടൽ

തിരുവനന്തപുരം: ലോകം പശ്ചിമേഷ്യയിലെ യുദ്ധഭീതിയിൽ വിറങ്ങലിച്ചു നിൽക്കുമ്പോൾ, കേരളത്തിൽ ഭരണസിരാകേന്ദ്രത്തിൽ നടന്നത് കാലാവധി നീട്ടൽ. ഇറാനെതിരെ അമേരിക്കയും ഇസ്രായേലും സംയുക്തമായി യുദ്ധം ആരംഭിച്ചതോടെ ആഗോളതലത്തിൽ ആശങ്ക പടരുകയാണ്. എന്നാൽ ഇതേസമയത്താണ് കേരളത്തിൽ സംസ്ഥാന പൊലീസ് മേധാവി (DGP) റവാഡ ചന്ദ്രശേഖറിന്റെ കാലാവധി ഒരു വർഷത്തേക്ക് കൂടി നീട്ടി നൽകാൻ പിണറായി സർക്കാർ തീരുമാനിച്ചത്. ​പശ്ചിമേഷ്യയിൽ തീമഴ; തിരിച്ചടിച്ച് ഇറാൻ ​ഇന്നലെയാണ് ഇറാനെ ലക്ഷ്യമാക്കി ഇസ്രായേലും അമേരിക്കയും ശക്തമായ സൈനിക നീക്കം

Kerala Politics News 1 Min Read

പശ്ചിമേഷ്യൻ യുദ്ധഭീതി: മലയാളികളുടെ സുരക്ഷ ഉറപ്പാക്കണം; പ്രധാനമന്ത്രിക്ക് വി.ഡി. സതീശന്റെ കത്ത് | VD Satheesan Letter to PM Modi

തിരുവനന്തപുരം: പശ്ചിമേഷ്യൻ രാജ്യങ്ങളിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, അവിടെ കഴിയുന്ന മലയാളികൾ ഉൾപ്പെടെയുള്ള പതിനായിരക്കണക്കിന് ഇന്ത്യൻ പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ​പശ്ചിമേഷ്യയിലെ സംഘർഷം വർധിക്കുന്നത് പ്രവാസികൾക്കിടയിൽ വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. ആശയവിനിമയ സംവിധാനങ്ങൾ തടസ്സപ്പെടുന്നതും അനിശ്ചിതാവസ്ഥ തുടരുന്നതും കേരളത്തിലെ ആയിരക്കണക്കിന് കുടുംബങ്ങളെ കടുത്ത മാനസിക വിഷമത്തിലാക്കിയിരിക്കുകയാണെന്ന് അദ്ദേഹം

News World 2 Min Read

ഇറാനെതിരെ യുദ്ധം പ്രഖ്യാപിച്ച് അമേരിക്കയും ഇസ്രായേലും; ലോകം കടുത്ത ആശങ്കയിൽ; ഇത് ആസൂത്രിതമായ നീക്കമോ?

വാഷിംഗ്ടൺ/തെഹ്‌റാൻ: മിഡിൽ ഈസ്റ്റിനെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി ഇറാനെതിരെ ശക്തമായ സൈനിക നീക്കവുമായി അമേരിക്കയും ഇസ്രായേലും രംഗത്ത്. ശനിയാഴ്ച പുലർച്ചെയോടെ ആരംഭിച്ച 'ഓപ്പറേഷൻ എപ്പിക് ഫ്യൂറി', 'ഓപ്പറേഷൻ ലയൺസ് റോർ' എന്നീ സംയുക്ത സൈനിക നീക്കങ്ങൾ ലോകത്തെ തന്നെ ഏറ്റവും അപകടകരമായ ഒരു ഘട്ടത്തിലേക്കാണ് എത്തിച്ചിരിക്കുന്നത്. ഇറാന്റെ ആണവ-സൈനിക കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചാണ് ആക്രമണം നടക്കുന്നതെങ്കിലും, ഇതിന്റെ പ്രത്യാഘാതങ്ങൾ പ്രവചനാതീതമാണ്. ​'മുൻകരുതൽ' നടപടിയോ അതോ ആസൂത്രിത യുദ്ധമോ? ​തങ്ങളുടെ രാജ്യത്തിന് നേരെയുള്ള

News World 2 Min Read

പശ്ചിമേഷ്യ യുദ്ധക്കളമാകുന്നു; ബഹ്‌റൈനിലെ യുഎസ് നാവിക താവളത്തിന് നേരെ ഇറാന്റെ അതിശക്തമായ മിസൈൽ ആക്രമണം

മനാമ/ദുബായ്: പശ്ചിമേഷ്യയെ വൻ യുദ്ധഭീതിയിലാഴ്ത്തിക്കൊണ്ട് ബഹ്‌റൈനിലെ യുഎസ് നാവിക താവളത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം. അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാന് മേൽ നടത്തുന്ന അതിശക്തമായ വ്യോമാക്രമണങ്ങൾക്ക് പിന്നാലെയാണ് മേഖലയിലെ യുഎസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇറാൻ പ്രത്യാക്രമണം ആരംഭിച്ചത്. ​അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനത്ത് സ്ഫോടനം ​ബഹ്‌റൈൻ തലസ്ഥാനമായ മനാമയിലെ അമേരിക്കൻ നാവികസേനയുടെ അഞ്ചാം കപ്പൽപ്പടയുടെ (Fifth Fleet) ആസ്ഥാനത്തിന് സമീപം വലിയ തോതിൽ കറുത്ത പുക ഉയരുന്നതായി റിപ്പോർട്ടുകൾ

Kerala Politics News 1 Min Read

അഷ്വേർഡ് പെൻഷൻ വെറും ‘കൺകെട്ട്’; ജീവനക്കാരെ വഞ്ചിക്കുന്ന പുതിയ തട്ടിപ്പെന്ന് ആക്ഷൻ കൗൺസിൽ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 'അഷ്വേർഡ് പെൻഷൻ' പദ്ധതി ജീവനക്കാരെ കബളിപ്പിക്കാനുള്ള ഏറ്റവും വലിയ തട്ടിപ്പാണെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ. പുതുവേഷം കെട്ടിയ പങ്കാളിത്ത പെൻഷൻ പദ്ധതിയാണിതെന്നും, ഉത്തരവിൽ കൃത്യമായ വിവരങ്ങൾ മറച്ചുവെച്ചിരിക്കുന്നത് ജീവനക്കാരോടുള്ള വഞ്ചനയാണെന്നും ആക്ഷൻ കൗൺസിൽ കൺവീനർ എം.എസ്. ഇർഷാദ് കുറ്റപ്പെടുത്തി. ​പ്രധാന ആരോപണങ്ങൾ: ​"എൻ.പി.എസിൽ നിന്നും പിന്മാറാൻ പി.എഫ്.ആർ.ഡി.എ അനുമതി വേണമെന്ന മാർക്സിസ്റ്റ് സംഘടനകളുടെ വാദം ഇതോടെ പൊളിഞ്ഞിരിക്കുകയാണ്. ജീവനക്കാരുടെ കണ്ണിൽ പൊടിയിടാനാണ് സർക്കാർ ശ്രമിക്കുന്നത്."

Kerala Politics News 1 Min Read

അഷ്വേര്‍ഡ് പെന്‍ഷന്‍ ഏപ്രില്‍ ഒന്നുമുതല്‍: ഉത്തരവായി

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അഷ്വേര്‍ഡ് പെന്‍ഷന്‍ ഉറപ്പാക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. നാഷണല്‍ പെന്‍ഷന്‍ സ്കീമിന് പകരമായി അഷ്വേര്‍ഡ് പെന്‍ഷന്‍ സ്കീം കൊണ്ടുവരുമെന്ന് ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് മിനിമം പെന്‍ഷന്‍ ഉറപ്പാക്കുന്ന അഷ്വേര്‍ഡ് പെന്‍ഷന്‍ സ്കീം 2026 ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുത്തികൊണ്ട് ഉത്തരവിറക്കിയത്. 2026 ഏപ്രിൽ ഒന്നുമുതല്‍ സര്‍വീസില്‍ പ്രവേശിക്കുന്നവര്‍ക്ക് അഷ്വേര്‍ഡ് പെന്‍ഷന്‍ സ്കീമോ നാഷണല്‍ പെന്‍ഷന്‍ സ്കീമോ തെരഞ്ഞെടുക്കാം. നിലവില്‍ നാഷണല്‍

News World 1 Min Read

മിഡിൽ ഈസ്റ്റ് കത്തുന്നു! അബുദാബിയിൽ സ്ഫോടനങ്ങൾ; ഇറാന്റെ മിസൈലുകൾ ഖത്തർ വെടിവെച്ചിട്ടു

ദുബായ്/ദോഹ: പശ്ചിമേഷ്യയിൽ യുദ്ധഭീതി പാരമ്യത്തിലെത്തിച്ച് ഇസ്രായേൽ-ഇറാൻ സംഘർഷം പുതിയ തലത്തിലേക്ക്. യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ തലസ്ഥാനമായ അബുദാബിയിൽ വൻ സ്ഫോടന ശബ്ദങ്ങൾ കേട്ടതായും ഇറാന്റെ മിസൈലുകൾ ഖത്തർ ആകാശത്തുവെച്ച് തകർത്തതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ​അബുദാബിയിൽ നടുക്കം ശനിയാഴ്ച പുലർച്ചയോടെയാണ് അബുദാബിയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ സ്ഫോടന ശബ്ദങ്ങൾ അനുഭവപ്പെട്ടത്. സ്ഫോടനത്തിന്റെ പ്രഭവം എവിടെയാണെന്നോ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടോ എന്നോ ഉള്ള ഔദ്യോഗിക സ്ഥിരീകരണം യുഎഇ അധികൃതർ ഇതുവരെ നൽകിയിട്ടില്ല.

Kerala Politics News 1 Min Read

വിദേശ കലാകാരൻമാരുടെ ഫണ്ട് വക മാറ്റി ഷംസീർ; ഇടഞ്ഞ സെക്രട്ടറി ലീവിൽ പ്രവേശിച്ചു ! ഫോക് ലോർ അക്കാദമിയിൽ പൊരിഞ്ഞ അങ്കം

തലശേരി: സ്വന്തം മണ്ഡലത്തിലെ പൊന്ന്യത്തങ്കത്തിന് ഫണ്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സ്പീക്കർ എ.എൻ. ഷംസീർ നടത്തിയ ഇടപെടൽ സാംസ്കാരിക വകുപ്പിലും ഫോക് ലോർ അക്കാദമിയിലും വലിയ പ്രതിസന്ധിക്ക് കാരണമാകുന്നു. തലശേരിയിലെ 'പൊന്ന്യത്തങ്കം' ഉത്സവത്തിന് കഴിഞ്ഞ വർഷം നൽകിയ 10 ലക്ഷം രൂപ ഇത്തവണ ഒരു കോടി രൂപയായി വർദ്ധിപ്പിക്കണമെന്ന സ്പീക്കറുടെ കടുംപിടുത്തമാണ് വിവാദങ്ങൾക്ക് ആധാരം. വകമാറ്റിയത് കലാകാരന്മാരുടെ പണം​നേരത്തെ ഫോക് ലോർ അക്കാദമിയുടെ ഭാഗമായി ഇൻ്റർനാഷണൽ ഫോക് ഫെസ്റ്റ് നടന്നിരുന്നു. ഇതിൽ