തിരുവനന്തപുരം: ജിഎസ്ടി റിട്ടേൺ ഫയലിംഗിൽ സിസ്റ്റം അധിഷ്ഠിതമായി വരുത്തുന്ന പുതിയ മാറ്റങ്ങൾ നടപ്പിലാകുന്നതോടെ കേരളത്തിന്റെ ജിഎസ്ടി വരുമാന ചോർച്ചയിൽ വൻ കുറവുണ്ടായേക്കും. ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് (ITC) തട്ടിപ്പിലൂടെ പ്രതിമാസം 100 കോടിയോളം രൂപയുടെ വരുമാന നഷ്ടമാണ് നിലവിൽ കേരളത്തിനുണ്ടാകുന്നതെന്നാണ് ജിഎസ്ടി വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ കണക്കാക്കുന്നത്. വ്യാഴാഴ്ച ചേരുന്ന 57-ാമത് ജിഎസ്ടി കൗൺസിൽ യോഗത്തിന്റെ പ്രധാന അജണ്ടകളിലൊന്നാണ് ഈ ശുപാർശ. GSTR-3B റിട്ടേൺ ഫയലിംഗിൽ നികുതി ബാധ്യതകളും ഇൻപുട്ട്…
തിരുവനന്തപുരം: ഓണക്കാലത്ത് വിപണിയിലേക്ക് കൃത്യമായി പണമെത്തിച്ചതിന്റെ പ്രതിഫലനം സംസ്ഥാനത്തിന്റെ ചരക്ക് സേവന നികുതി (GST) വരുമാനത്തിലും പ്രകടമായതായി വിലയിരുത്തൽ. 2026 സെപ്റ്റംബറിൽ കേരള സർക്കാരിന് ലഭിച്ച GST വരുമാനം ₹3,408 കോടി എന്ന റെക്കോർഡ് നിലയിലെത്തിയതാണ് ശ്രദ്ധേയമായ നേട്ടം. ഓണക്കാലത്ത് സർക്കാർ വിവിധ വിഭാഗങ്ങളിലേക്ക് പണം സമയബന്ധിതമായി വിതരണം ചെയ്തതും വിപണിയിൽ ഉപഭോഗം വർധിച്ചതും GST വരുമാനത്തിലെ കുതിപ്പിന് പ്രധാന കാരണങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു. ശമ്പളം, പെൻഷൻ, ക്ഷേമപെൻഷൻ, വിവിധ ആനുകൂല്യങ്ങൾ…
Sign in to your account