തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസമായി ഡി.എ/ഡി.ആർ (Dearness Allowance/Dearness Relief) കുടിശിക വിതരണം സംബന്ധിച്ച സുപ്രധാന പ്രഖ്യാപനം പുറത്തുവന്നു. കുടിശിക എട്ട് ഗഡുക്കളായി വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ ഓഫീസ് ഇന്ന് വൈകുന്നേരം പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു. എന്നാൽ, ഇത് സംബന്ധിച്ച ഔദ്യോഗികമായ സർക്കാർ ഉത്തരവ് (Government Order) ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. ഉത്തരവ് നാളെയെന്ന് സൂചന കുടിശിക വിതരണം സംബന്ധിച്ച പ്രഖ്യാപനം വന്നതോടെ വലിയ ആവേശത്തിലാണ്…
തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സർക്കാർ ജീവനക്കാർക്കായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ച 'അഷ്വേർഡ് പെൻഷൻ സ്കീം' (APS) വലിയ വിവാദങ്ങളിലേക്ക്. 2013-ൽ നടപ്പിലാക്കിയ പങ്കാളിത്ത പെൻഷൻ (NPS) പിൻവലിക്കുമെന്ന് വാഗ്ദാനം നൽകി അധികാരത്തിൽ വന്ന സർക്കാർ, പദ്ധതിയുടെ പേര് മാറ്റി ജീവനക്കാരെ കബളിപ്പിക്കുകയാണെന്ന ആരോപണം ശക്തമാണ്. പൊളിയുന്നത് ഭരണപക്ഷത്തിന്റെ 'ക്യാപ്സ്യൂൾ' പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണമെങ്കിൽ കേന്ദ്രത്തിലെ PFRDA നിയമം മാറണമെന്നായിരുന്നു ഇത്രയും കാലം ഭരണപക്ഷ സംഘടനകൾ പ്രചരിപ്പിച്ചിരുന്നത്. എന്നാൽ…
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടികൾക്ക് പിന്നാലെ, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ജനപ്രിയ പ്രഖ്യാപനങ്ങളുമായി സംസ്ഥാന ബജറ്റ്. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും സർക്കാർ ജീവനക്കാരെയും സാധാരണക്കാരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന 'ഇലക്ഷൻ ബമ്പർ' പ്രഖ്യാപനങ്ങളാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഒരുക്കുന്നത്. ശമ്പള പരിഷ്കരണം, ക്ഷേമ പെൻഷൻ വർധന, പുതിയ അഷ്വേഡ് പെൻഷൻ പദ്ധതി എന്നിവയാണ് ഇത്തവണത്തെ ബജറ്റിന്റെ പ്രധാന ആകർഷണം. ശമ്പളം പരിഷ്കരിക്കും: 15% വരെ വർധന പ്രതീക്ഷിക്കുന്നു പതിവ് രീതിയിൽ നിന്ന്…
തിരുവനന്തപുരം: ശമ്പള - പെൻഷൻ പരിഷ്കരണ കമ്മിറ്റിക്ക് വീണ്ടും ചെക്ക്. പുതുവർഷ ദിനത്തിൽ പ്രഖ്യാപിക്കാനിരുന്ന ശമ്പള - പെൻഷൻ പരിഷ്കരണ കമ്മിറ്റി പ്രഖ്യാപനം മാറ്റി വച്ച് മുഖ്യമന്ത്രി. 2024 ജൂലായ് 1 മുതൽ ലഭിക്കേണ്ട ശമ്പള - പെൻഷൻ പരിഷ്കരണത്തിൻ്റെ കമ്മിറ്റി പ്രഖ്യാപനത്തിനാണ് ഇതോടെ തടസം നേരിട്ടത്. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയെത്തുടർന്ന്, ജീവനക്കാരുടെയും പെൻഷൻകാരുടേയും ഇടയിലുള്ള അതൃപ്തി പരിഹരിക്കാനായി ശമ്പള പരിഷ്കരണ കമ്മിറ്റിയെ നിയമിക്കാൻ തീരുമാനിച്ചിരുന്നു. പുതുവർഷ സമ്മാനമായി മുഖ്യമന്ത്രി…
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസമായി പുതുവർഷത്തിൽ ക്ഷാമബത്ത (DA) പ്രഖ്യാപിക്കാൻ സർക്കാർ ഒരുങ്ങുന്നു. കുടിശികയുള്ള ഗഡുക്കളിൽ രണ്ട് ഗഡുക്കളാണ് അനുവദിക്കുക. മൊത്തം 6 ശതമാനം വർദ്ധനവാണ് ജീവനക്കാർക്ക് ലഭിക്കുക. 2023 ജൂലൈ, 2024 ജനുവരി മാസങ്ങളിൽ ലഭിക്കേണ്ടിയിരുന്ന ക്ഷാമബത്തയാണ് ഇപ്പോൾ അനുവദിക്കുന്നത്. ഇത് സംബന്ധിച്ച ഫയൽ ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ അന്തിമ പരിഗണനയിൽ ആണ്. നിലവിൽ അഞ്ച് ഗഡു ക്ഷാമബത്തയാണ് ജീവനക്കാർക്ക് ലഭിക്കാനുള്ളത്. പ്രഖ്യാപനം എപ്പോൾ? ജനുവരി…
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും തണുപ്പിക്കാൻ പുതിയ നീക്കവുമായി സംസ്ഥാന സർക്കാർ. ഏറെ നാളായി കാത്തിരിക്കുന്ന ശമ്പള-പെൻഷൻ പരിഷ്കരണത്തിനായി പ്രത്യേക 'ശമ്പള കമ്മിറ്റി' രൂപീകരിക്കാൻ തീരുമാനമായി. പതിവ് ശമ്പള കമ്മീഷന് പകരം ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി ജ്യോതിലാൽ തലവനായ സമിതിയാകും പരിഷ്കരണത്തിന് മേൽനോട്ടം വഹിക്കുക. ഇതുസംബന്ധിച്ച ഫയൽ ധനമന്ത്രിയുടെ ഓഫീസിലെത്തിക്കഴിഞ്ഞു. മുഖ്യമന്ത്രിയുടെ അംഗീകാരം ലഭിച്ചാലുടൻ ഔദ്യോഗിക ഉത്തരവിറങ്ങും. കുടിശികയിൽ ‘പാര’ വെച്ച്…
Sign in to your account