Tag: Kerala Election 2026

Kerala Politics News 1 Min Read

തലസ്ഥാനത്ത് സി പി എമ്മിൻ്റെ 3 സിറ്റിംഗ് എം എൽ എ മാർ മൂന്നാം സ്ഥാനത്തേക്ക് ! നേർക്ക് നേർ പോരാട്ടവുമായി കോൺഗ്രസും ബി.ജെ.പിയും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടേറുമ്പോൾ കേരളത്തിന്റെ രാഷ്ട്രീയ ശ്രദ്ധ മുഴുവൻ തലസ്ഥാനത്തെ മൂന്ന് പ്രധാന മണ്ഡലങ്ങളിലേക്ക് നീളുന്നു. വട്ടിയൂർക്കാവ്, നേമം, കഴക്കൂട്ടം എന്നീ മണ്ഡലങ്ങളിൽ സി.പി.എം സ്ഥാനാർത്ഥികൾ കനത്ത തിരിച്ചടി നേരിടുമെന്നാണ് നിലവിലെ സൂചനകൾ. അതിശക്തമായ ഭരണവിരുദ്ധ വികാരവും ശബരിമല സ്വർണ്ണ കൊള്ളയുൾപ്പെടെയുള്ള വിവാദങ്ങളും ഇടത് മുന്നണിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ​കഴക്കൂട്ടം: ശബരിമല വിവാദം വീണ്ടും പുകയുന്നു ​ശബരിമല സ്വർണ്ണ കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് കഴക്കൂട്ടത്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രന്

Kerala Politics News 2 Min Read

2026-ൽ കേരളം ആര് ഭരിക്കും? പ്രവചനവുമായി മുൻ യുഎൻഡിപി ഉപദേഷ്ടാവ്; യുഡിഎഫിന് ‘സെഞ്ചുറി’ , എൽഡിഎഫിന് കനത്ത തിരിച്ചടി

​തിരുവനന്തപുരം: വരാനിരിക്കുന്ന 2026 കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാന ഭരണത്തിൽ വൻ അഴിച്ചുപണി നടക്കുമെന്ന് പ്രവചനം. ഐക്യരാഷ്ട്രസഭയുടെ വികസന പദ്ധതിയുടെ (UNDP) മുൻ സീനിയർ അഡ്വൈസർ പ്രമോദ് കുമാർ പങ്കുവെച്ച ഒരു മാത്തമറ്റിക്കൽ മോഡലാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും കഴിഞ്ഞ രണ്ട് പ്രധാന തിരഞ്ഞെടുപ്പുകളിലെ വോട്ട് വിഹിതവും അടിസ്ഥാനമാക്കി തയ്യാറാക്കിയ മോഡൽ പ്രകാരം യുഡിഎഫിന് വൻ ഭൂരിപക്ഷം ലഭിക്കുമെന്നാണ് സൂചന. ​മാത്തമറ്റിക്കൽ മോഡലിലെ പ്രവചനം

Kerala Politics News 2 Min Read

Exclusive ​പാർട്ടിയെ ഞെട്ടിച്ച് ‘രഹസ്യ നീക്കം’; തോമസ് ഐസക്ക് സി.പി.എം നിരീക്ഷണത്തിൽ? കോൺഗ്രസ് നേതാവുമായുള്ള രഹസ്യ കൂടിക്കാഴ്ചയിൽ പുകഞ്ഞ് ഐസക്ക്-പിണറായി പോര്!

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറന്ന് മുതിർന്ന സി.പി.എം നേതാവും മുൻ ധനകാര്യ മന്ത്രിയുമായ തോമസ് ഐസക്കിനെതിരെ ഗുരുതര ആരോപണങ്ങൾ. അഞ്ച് ദിവസം മുൻപ് മുതിർന്ന കോൺഗ്രസ് നേതാവുമായി ഐസക്ക് നടത്തിയ ഒന്നര മണിക്കൂർ നീണ്ട രഹസ്യ കൂടിക്കാഴ്ചയാണ് ഇപ്പോൾ പാർട്ടിക്കുള്ളിൽ വലിയ പൊട്ടിത്തെറികൾക്ക് കാരണമായിരിക്കുന്നത്. ഇതേത്തുടർന്ന് ഐസക്കിനെ പാർട്ടി നിരീക്ഷണത്തിലാക്കിയതായാണ് സൂചന. ​സീറ്റ് നിഷേധം: അതൃപ്തി പരസ്യമാക്കിയോ ഐസക്ക്? ​ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തോമസ് ഐസക്ക്

Kerala Politics News 1 Min Read

എറണാകുളവും മലപ്പുറവും എല്ലാ സീറ്റിലും ജയിക്കും!നൂറിലധികം സീറ്റുകൾ വിജയിക്കും! ദീപികയിലെ തദ്ദേശ പ്രവചനം കിറുകൃത്യം, പിന്നാലെ നിയമസഭ ഫലവും ദീപികയോട് പ്രവചിച്ച് സതീശൻ

തിരുവനന്തപുരം: രാഷ്ട്രീയ തന്ത്രജ്ഞതയിൽ തനിക്ക് പിഴക്കില്ലെന്ന് വീണ്ടും ഉറപ്പിച്ചു പറഞ്ഞ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് നൂറിലധികം സീറ്റുകൾ നേടി അധികാരം പിടിക്കുമെന്ന് അദ്ദേഹം പ്രവചിക്കുന്നു. ദീപിക സീനിയർ റിപ്പോർട്ടർ കെ. ഇന്ദ്രജിത്തിന് നൽകിയ അഭിമുഖത്തിലാണ് സതീശൻ തന്റെ രാഷ്ട്രീയ കണക്കുകൂട്ടലുകൾ അക്കമിട്ട് നിരത്തിയത്. ​തദ്ദേശത്തിലെ 'മാന്ത്രികൻ' ​കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ മുന്നേറ്റം കൃത്യമായി പ്രവചിച്ച നേതാവാണ് വി.ഡി. സതീശൻ. അന്ന് കൊല്ലം,

Kerala Politics News 2 Min Read

ഡീൽ രാഷ്ട്രീയം കത്തുന്നു: 22 മണ്ഡലങ്ങളിൽ ബിജെപിക്കായി സിപിഎം അനുകൂല മാധ്യമപ്രവർത്തകയുടെ ‘രഹസ്യ പിആർ’; തന്ത്രമൊരുക്കി ഇടത് ബുദ്ധികേന്ദ്രം

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുന്ന കേരളത്തിൽ രാഷ്ട്രീയ കേരളത്തെ പിടിച്ചുലച്ച് ബിജെപി - സിപിഎം 'ഡീൽ' വിവാദം. ഏഷ്യാനെറ്റ് ന്യൂസ് അഭിമുഖത്തിൽ വിനു വി. ജോണിനോട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നടത്തിയ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ, ഈ 'അവിശുദ്ധ കൂട്ടുകെട്ട്' മാധ്യമ മേഖലയിലേക്കും വ്യാപിച്ചിരിക്കുന്നു എന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ​മുഖ്യമന്ത്രിയുടെ പ്രതിരോധം പാളി; ചർച്ചയായി സതീശന്റെ വെളിപ്പെടുത്തൽ ​ബിജെപിയും സിപിഎമ്മും തമ്മിൽ വോട്ട് കച്ചവടത്തിന് ധാരണയുണ്ടെന്ന

Kerala Politics News 2 Min Read

ഭരണമാറ്റം ഉറപ്പായതോടെ വിറളിപൂണ്ട് തലസ്ഥാനത്തെ സി പി എം അനുകൂല ‘പി.ആർ’ മാധ്യമപ്പട; കൂടുമാറ്റത്തിന് തിരക്കിട്ട നീക്കങ്ങൾ!

​തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണത്തുടർച്ചയുണ്ടാകില്ലെന്നും ഭരണമാറ്റം സുനിശ്ചിതമാണെന്നുമുള്ള സൂചനകൾ പുറത്തുവന്നതോടെ തലസ്ഥാനത്തെ സി.പി.എം അനുകൂല മാധ്യമപ്രവർത്തകർ കടുത്ത പരിഭ്രാന്തിയിൽ. കഴിഞ്ഞ പത്ത് വർഷമായി സർക്കാരിൽ നിന്നും പാർട്ടിയിൽ നിന്നും ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങളും പദവികളും നഷ്ടപ്പെടുമെന്ന ഭയമാണ് ഇവരെ അലട്ടുന്നത്. ഇതോടെ സുരക്ഷിത താവളങ്ങൾ തേടിയുള്ള തിരക്കിട്ട നീക്കങ്ങളിലാണ് പല പ്രമുഖരും. ​ലക്ഷങ്ങളുടെ പി.ആർ; ഊരാളുങ്കലിൽ 'അഭയം' ​സർക്കാരിന്റെ പി.ആർ പ്രവർത്തനങ്ങളുടെ പേരിൽ മാസം തോറും ലക്ഷക്കണക്കിന് രൂപ കൈപ്പറ്റുന്ന പത്തിലധികം മാധ്യമപ്രവർത്തകർ

Kerala Politics News 1 Min Read

കാസർഗോഡ് മുതൽ എറണാകുളം വരെ 71, തെക്കൻ കേരളത്തിൽ 35; 106 സീറ്റുമായി കേരളം യുഡിഎഫ് തൂത്തുവാരും

തിരുവനന്തപുരം: കേരളത്തിൽ അതിശക്തമായ ഭരണവിരുദ്ധ തരംഗം ആഞ്ഞടിക്കുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സമാനതകളില്ലാത്ത വിജയം കൈവരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. എൽഡിഎഫിന്റെ ഉരുക്കുകോട്ടകളിൽ പോലും വിള്ളലുണ്ടാക്കുന്ന തരത്തിൽ വടക്കൻ കേരളത്തിലും മധ്യകേരളത്തിലും യുഡിഎഫ് തരംഗം പ്രകടമാണ്. ​വടക്കൻ കേരളത്തിൽ ഭൂരിപക്ഷം ഉറപ്പിക്കും ​കാസർഗോഡ് മുതൽ എറണാകുളം വരെയുള്ള 87 നിയമസഭാ മണ്ഡലങ്ങൾ എണ്ണിത്തീരുമ്പോഴേക്കും യുഡിഎഫിന് ഭരണത്തിലെത്താനാവശ്യമായ 71 സീറ്റുകൾ ലഭിക്കും. മലബാറിലും കൊച്ചി മേഖലയിലും പിണറായി സർക്കാരിനെതിരെയുള്ള അമർഷം

Kerala Politics News 1 Min Read

മുഖ്യമന്ത്രിയുടെ പി.എ സ്ഥാനം ഒഴിഞ്ഞ് സുനിഷ് ! ഭരണമാറ്റം ഉറപ്പിച്ച് ഇൻ്റലിജൻസ് റിപ്പോർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണമാറ്റത്തിൻ്റെ സൂചനകൾ നൽകിക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഏറ്റവും അടുത്ത വിശ്വസ്തനും പേഴ്സണൽ അസിസ്റ്റൻ്റുമായ വി.എം. സുനിഷ് ഔദ്യോഗിക ചുമതലകളിൽ നിന്ന് ഒഴിവായി. സുനിഷ് നൽകിയ അപേക്ഷ അംഗീകരിച്ചുകൊണ്ട് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. ഇതോടെ, സർക്കാരിൻ്റെ കാലാവധി തീരാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ മുഖ്യമന്ത്രിയുടെ 'നിഴൽ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഉദ്യോഗസ്ഥൻ മാറിയത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. ​വിടുതൽ ഉത്തരവ് പുറത്തിറങ്ങി ​കഴിഞ്ഞ മാർച്ച് 17-ന് സുനിഷ്

Kerala Politics News 1 Min Read

അന്ന് ‘പരനാറി’, ഇന്ന് ‘ചെറ്റത്തരം’! തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ വീണ്ടും സമനില തെറ്റി പിണറായി

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പോരാട്ടം മുറുകവെ രാഷ്ട്രീയ മര്യാദകൾ കാറ്റിൽ പറത്തി മുഖ്യമന്ത്രി പിണറായി വിജയൻ. മുൻ സഹപ്രവർത്തകനും സി.പി.എമ്മിന്റെ കരുത്തനായ നേതാവുമായിരുന്ന ജി. സുധാകരനെതിരെ അങ്ങേയറ്റം അധിക്ഷേപകരമായ പദപ്രയോഗവുമായാണ് മുഖ്യമന്ത്രി രംഗത്തെത്തിയിരിക്കുന്നത്. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ ജോണി ലൂക്കോസിനോട് സംസാരിക്കവെയാണ്, സുധാകരന്റെ രാഷ്ട്രീയ തീരുമാനത്തെ "ചെറ്റത്തരം" എന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. ​തുടരുന്ന അധിക്ഷേപ രാഷ്ട്രീയം ​പാർട്ടി വിട്ട് അമ്പലപ്പുഴയിൽ യു.ഡി.എഫ് സ്വതന്ത്രനായി മത്സരിക്കാനുള്ള ജി. സുധാകരന്റെ തീരുമാനമാണ് പിണറായിയെ

Kerala Politics News 1 Min Read

വന്നു 55 അംഗ സ്ഥാനാർത്ഥി പട്ടിക ; കളത്തിലിറങ്ങി കോൺഗ്രസ്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആവേശം വാനോളമുയർത്തി കോൺഗ്രസ് തങ്ങളുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. ആകെ മത്സരിക്കുന്ന 92 സീറ്റുകളിൽ 55 ഇടങ്ങളിലെ സ്ഥാനാർത്ഥികളെയാണ് ഹൈക്കമാൻഡ് ഇപ്പോൾ അംഗീകരിച്ചിരിക്കുന്നത്. തികച്ചും വിജയസാധ്യതയും പുതുമുഖ പ്രാതിനിധ്യവും കണക്കിലെടുത്താണ് ഇക്കുറി കൈപ്പത്തി ചിഹ്നത്തിൽ വോട്ടുതേടാൻ കരുത്തരെ ഇറക്കിയിരിക്കുന്നത്. ​പ്രധാന വിവരങ്ങൾ ഒറ്റനോട്ടത്തിൽ: ​യുവനിരയ്ക്കും പരിചയസമ്പന്നർക്കും കൃത്യമായ പ്രാധാന്യം നൽകിക്കൊണ്ടുള്ള ഒരു 'ബാലൻസിങ് ആക്ട്' ആണ് ഈ പട്ടികയിൽ കാണാൻ കഴിയുന്നത്. വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ