തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ അടിയന്തര ഇടപെടലുകൾ ശക്തമാക്കി സർക്കാർ. മഴയുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ മണിക്കൂർ അടിസ്ഥാനത്തിൽ വിലയിരുത്താൻ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദ്ദേശം നൽകി. മഴയുടെ തീവ്രത, വെള്ളപ്പൊക്ക സാധ്യത, മണ്ണിടിച്ചിൽ ഭീഷണി എന്നിവ നിരന്തരം നിരീക്ഷിച്ച് ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാനാണ് നിർദേശം. മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്ന് ദുരന്തനിവാരണ അതോറിറ്റി കമ്മീഷണർ വിഗ്നേശ്വരി ഐ.എ.എസ് ഇടുക്കി, കോട്ടയം ജില്ലാ കളക്ടർമാരുടെ യോഗം വിളിച്ചുചേർത്ത് സ്ഥിതിഗതികൾ വിലയിരുത്തി.…
തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഗോദയിൽ യുഡിഎഫിന് കരുത്തേകാൻ രാഹുൽ ഗാന്ധി ഇന്ന് എത്തും. #UDF4Keralam എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കുന്ന പൊതുസമ്മേളനങ്ങളിൽ അദ്ദേഹം പ്രസംഗിക്കും. രാവിലെ മുതൽ വൈകുന്നേരം വരെ നീണ്ടുനിൽക്കുന്ന ആവേശകരമായ പര്യടനത്തിനാണ് ഇന്ന് കേരളം സാക്ഷ്യം വഹിക്കുക. രാഹുൽ ഗാന്ധിയുടെ ഇന്നത്തെ പരിപാടികൾ: തിരക്കിട്ട പ്രചാരണ പരിപാടികളാണ് ഇന്ന് രാഹുൽ ഗാന്ധിക്കായി നിശ്ചയിച്ചിരിക്കുന്നത്. പ്രധാനമായും നാല് കേന്ദ്രങ്ങളിലാണ് അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്യുന്നത്:…
ഇടുക്കി: ഇടുക്കിയിലെ ഒറ്റപ്പെട്ട ചന്ദ്രമണ്ഡലം കോളനിയിൽ ദുരിത ജീവിതം നയിക്കുന്ന ഇന്ദിരയുടെയും മകന്റെയും വാർത്ത പുറത്ത് വന്നതിന് പിന്നാലെ തിരുത്തൽ നടപടികളുമായി റവന്യൂ വകുപ്പ്. ടൈംസ് ഓഫ് ഇന്ത്യ അസിസ്റ്റൻ്റ് എഡിറ്റർ സായി കിരൺ ആണ് ഇവരുടെ ദുരിത ജീവിതം റിപ്പോർട്ട് ചെയ്തത്. റവന്യൂ സെക്രട്ടറി എം.ജി. രാജമാണിക്യം, 'മനുഷ്യവാസത്തിന് ഒട്ടും യോഗ്യമല്ലാത്ത' സ്ഥലമാണ് ചന്ദ്രമണ്ഡലത്തിലേതെന്ന് പത്ത് വർഷം മുൻപ് താൻ റിപ്പോർട്ട് നൽകിയിരുന്നതായി വെളിപ്പെടുത്തി. "പരിസരം സന്ദർശിക്കാതെ കണ്ണടച്ച്…
Sign in to your account