ഗുരുവായൂർ: തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുൻപായി ഗുരുവായൂർ ദേവസ്വം ബോർഡിൽ വൻ ഭരണമാറ്റത്തിന് സർക്കാർ ഒരുങ്ങുന്നു. നിലവിലെ ചെയർമാൻ ഡോ. വി.കെ. വിജയനെ ഈ മാസം അവസാനത്തോടെ രാജി വെപ്പിക്കാനാണ് സർക്കാർ തീരുമാനം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുൻപായി പുതിയ ഭരണസമിതിയെ അവരോധിക്കുക എന്നതാണ് ഈ നീക്കത്തിന് പിന്നിലെ പ്രധാന ലക്ഷ്യം. പിൻഗാമിയാകാൻ വൻ മത്സരങ്ങൾ ചെയർമാൻ സ്ഥാനത്തേക്ക് സി.പി.എമ്മിലെ പ്രമുഖർക്കിടയിൽ തന്നെ ശക്തമായ മത്സരമാണ് നടക്കുന്നത്. മുൻ ദേവസ്വം…
ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ബോർഡിന്റെ അമരത്തേക്ക് തൻ്റെ വിശ്വസ്തനെ എത്തിക്കാൻ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ്റെ മിന്നൽ നീക്കങ്ങൾ. ജി.എസ്.ടി വകുപ്പിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനെ ചെയർമാൻ സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് കടകംപള്ളിയുടെ ശ്രമം. വിശ്വസ്തനെ വാഴിക്കാൻ സമ്മർദ്ദം നിലവിലെ ചെയർമാൻ ഡോ. വി. കെ. വിജയൻ അടുത്ത ഊഴത്തിനായി ഊർജിതമായി ശ്രമിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന് കാലാവധി നീട്ടി നൽകാൻ സാധ്യത കുറവാണെന്നാണ് സൂചന. ഭരണസമിതിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് നിരവധി ആക്ഷേപങ്ങൾ…
Sign in to your account